പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃച്ചംബരം സ്വദേശികളായ മണി നിവാസില്‍ ശ്രീരാഗ് ഉണ്ണികൃഷ്ണന്‍(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.അനുരുദ്ധ്(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.ഇന്ദ്രജിത്ത്(27) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നവരുള്‍പ്പെട്ട … Read More

പറശിനിക്കടവിലെ സുശാന്തിന് അടിയോടടി-17 പേര്‍ക്കെതിരെ കേസ്‌

തളിപ്പറമ്പ്: യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ 17 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവിലെ പുതുക്കയില്‍ വീട്ടില്‍ പി.സുശാന്തിനാണ്(47)മര്‍ദ്ദനമേറ്റത്. പറശിനിക്കടവിലെ രാഹുല്‍, അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മറ്റ് 15 പേരും ചേര്‍ന്നാണ് സുശാന്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ഫിബ്രവരി 9 … Read More

വിറാസില്‍ വിജയോല്‍സവം-കലോത്സവ ജേതാക്കള്‍ക്ക് അനുമോദനം.

വിളയാങ്കോട്: കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിലെ ചരിത്രം തിരുത്തിയ വിജയത്തിനു പിന്നാലെ വിളയാങ്കോട് വിറാസില്‍ വിക്ടറിഡേ സംഘടിപ്പിച്ചു. കോളേജില്‍ നടന്ന പരിപാടി തയ്മുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ സമാപിച്ച സര്‍വകലാശാല കലോത്സവത്തില്‍ വിറാസ് … Read More

കഞ്ചാവും മയക്കുമരുന്നുകളുമായി എക്‌സൈസ് പിടിയിലായ യു.പി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവ്.

കണ്ണൂര്‍: കഞ്ചാവും മയക്കുമരുന്നുകളുമായി എക്‌സൈസ് പിടിയിലായ യു.പി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവ്. കണ്ണൂര്‍ താളിക്കാവ് ഭാഗത്ത് 2024 സെപ്റ്റംബര്‍ ഒന്നാം തീയതി നടത്തിയ റെയ്ഡില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശി ദീപു സഹാനി(24)യെയാണ് ശിക്ഷിച്ചത്. 2 കിലോഗ്രാം കഞ്ചാവും 95-ഗ്രാം മെത്താംഫിറ്റമിനും … Read More

കഞ്ഞിഹട്ട് നാട്ടുകാര്‍ക്ക് പണികൊടുത്തു-നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.

തളിപ്പറമ്പ്: മലിനജലം വീട്ടു കിണറിലേക്ക് ഒലിച്ചിറങ്ങുന്നതായുള്ള പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം കഞ്ഞിഹട്ടില്‍ പരിശോധന നടത്തി. കഴിഞ്ഞ ജനുവരി 23-ന് പ്രവര്‍ത്തനം തുടങ്ങിയ തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ കഞ്ഞി ഹട്ട് റസ്റ്റോറന്റിലെ മലിനജലപ്ലാന്റില്‍ നിന്നാണ് സമീപത്തെ വീട്ടുകിണറില്‍ വലിയ തോതില്‍ മലിനജലം … Read More

വൈരാംകോട്ടം കടവില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തളിപ്പറമ്പ്: ഫിഷറീസ് വകുപ്പ് തളിപ്പറമ്പ നഗരസഭയിലെ വൈരാംകോട്ടം കടവില്‍ 80,000 കരിമീന്‍ വിത്തുകള്‍ നിക്ഷേപിച്ചു. ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയില്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയുടെ ഭാഗമായാണ് കരിമീന്‍ വിത്ത് നിക്ഷേപം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ദീപ … Read More

അതിര്‍ത്തിതര്‍ക്കം-യുവതിയേയും അമ്മയേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച കേസ് നല്‍കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിക്കുകയും മകളുടെ രണ്ടരപവന്‍ താലിമാലയും മൊബൈല്‍ഫോണും പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാവിച്ചേരി കാര്‍ക്കീലിലെ സുശീലനെയാണ്(52) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ … Read More

ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു- സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മാസങ്ങളായി കണ്ണ്‌രോഗ വിഭാഗത്തില്‍ ഡോക്ടറില്ല. വളരെ ലാഘവത്തോടെ ഡോക്ടര്‍ പ്രസവാവാധിക്ക് പോയതാണെന്ന മറുപടിയാണ് ഉത്തരവാദപ്പെട്ടവര്‍ പറയുന്നത്. നേത്രരോഗ വിഭാഗത്തില്‍ തളിപ്പറമ്പ് നഗരസഭ 25 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച തിമിര … Read More

ലഹരി കേസില്‍ മകനൊപ്പം അറസ്റ്റിലായ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍

കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് മരണം. ആലപ്പുഴ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ.സത്യമോള്‍(46) ആണ് മരിച്ചത്. ലഹരി … Read More

കെ.പി.വിനയന്‍ ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല ഏറ്റെടുത്തു.

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രം ഉള്‍പ്പെടുന്ന ടി.ടി.കെ ദേവസ്വം ഗ്രൂപ്പ് ക്ഷേത്രങ്ങളുടെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസറായി കെ.പി.വിനയന്‍ ചുമതല ഏറ്റെടുത്തു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു അദ്ദേഹം. പരിയാരം അതിയടം  സ്വദേശിയാണ്. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, ട്രസ്റ്റി അംഗം എം.എന്‍.നമ്പൂതിരി, … Read More