അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു, സണ്ണി ഇനി ചെങ്കൊടി തണലില്‍

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടെറിയുമായ കെ.എ.സണ്ണി സി.പി.എമ്മില്‍ ചേര്‍ന്നു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സണ്ണിയും കുടുംബവും ഇന്ന് വൈകുന്നേരം പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. തളിപ്പറമ്പ് എരിയാ സെക്രട്ടെറി … Read More

മയ്യില്‍ നടപ്പാതയില്‍ അപകട ഭീഷണിയായി കേബിളുകള്‍

മയ്യില്‍: മയ്യില്‍ ടൗണിലൂടെ കടന്നു പോകുന്ന ബി എസ്.എന്‍ എല്ലിന്റെയും കേരള വിഷന്‍ തുടങ്ങിയ വിവിധ സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനികളുടെ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഉള്‍പ്പെടെ അലക്ഷ്യമായും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും തിരക്കേറിയ നടപ്പാതയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയായി … Read More

വികസനത്തിന്റെ രാജാക്കന്‍മാരേ ജനം ഒന്ന് ബസ് കയറട്ടെ

തളിപ്പറമ്പ്: ദേശീയപാതയില്‍ ആളുകള്‍ ബസിറങ്ങുന്നത് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക്. ദേശീയപാതയോരത്ത് ബസ് ഷെല്‍ട്ടര്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 18 നാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിന് സമീപത്തായി താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിതത്. 30 ലക്ഷത്തിന്റെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഒരുമാസത്തിനകം പണിതീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനാല്‍ … Read More

പ്രിയദര്‍ശിനി ആശുപത്രി പയ്യന്നൂര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

പയ്യന്നൂര്‍: പ്രിയദര്‍ശിനി മെമ്മോറിയല്‍ മെഡിക്കല്‍ ആന്റ് എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി (പ്രിയദര്‍ശിനി ആശുപത്രി) പുതിയ ഭാരവാഹികള്‍ 9. 8.2025 ന് ചുമതലയേറ്റു. കെ.വി.മോഹനന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), പി.ഗോപാലന്‍, ടി.ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം. രാജീവന്‍ (ജനറല്‍ സെക്രട്ടറി), സി.വി.രാജഗോപാലന്‍, എന്‍.അബ്ദുള്‍ ഖാദര്‍ … Read More

എയര്‍പോര്‍ട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി അനുവദിച്ചു

തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്-മയ്യില്‍-കോളോളം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി ഗോവിന്ദന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. 1600 … Read More

റിക്കാര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണം കുതിക്കുന്നു-ഇന്നത്തെ വില-82560 രൂപ.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് ശനിയാഴ്ചത്തെ 82,240 എന്ന റെക്കോര്‍ഡ് തിരുത്തിയത്. ഇന്ന് 82,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും … Read More

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ ക്ഷേത്രം തന്ത്രി നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ചേറ്റൂരില്ലം വിഷ്ണു നമ്പൂതിരി, പേർക്കുളത്തില്ലം … Read More

റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണവില, പവന് ഇന്ന് കൂടിയത് 600 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു … Read More

മരുന്ന് മാറി നല്‍കി തളിപ്പറമ്പ് സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസ്.

കണ്ണൂര്‍: ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് ഉപേക്ഷാപൂര്‍വ്വം മാറി നല്‍കിയതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ആശ്രയ മെഡിക്കല്‍സിലെ ജീവനക്കാരന്‍ പ്രസൂണിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തത്. തളിപ്പറന്ര് കുപ്പം വൈര്യാംകോട്ടത്തെ പുതിയപുരയില്‍ വീട്ടില്‍ ബാബുരാജിന്റെ … Read More

ശ്രീ കുബേര ഗണപതി ക്ഷേത്ര പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയും നാളെ

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ, അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര ഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം 2025 സെപ്റ്റംബര്‍ 20-ാം തീയതി ശനിയാഴ്ച രാവിലെ 6 മണി മുതല്‍ നടക്കും. കര്‍മ്മങ്ങള്‍ക്ക് പ്രശസ്ത വേദപണ്ഡിതന്‍ … Read More