തളിപ്പറമ്പിലെ സ്ഥാപനത്തെ വഞ്ചിച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: കമ്പനിക്ക് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വിശ്വാസവഞ്ചനയും ചതിയും നടത്തിയതിന് കോഴിക്കോട് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

വെസ്റ്റ്ഹില്‍ വരക്കല്‍ ബീച്ച് പി-48 ലെ കെ.ജസ്‌നീര്‍ എന്നയാളുടെ പേരിലാണ് കേസ്.

തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്‍.ജി.എസ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ തൃച്ചംബരത്തെ ചെറിയവീട്ടില്‍ സി.വി.രാഹുല്‍കുമാറിന്റെ(30)പരാതിയിലാണ് കേസ്.

രാഹുല്‍കുമാറും മറ്റ് രണ്ടു പേരും മാനേജിംഗ് പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 2024 ഫെബ്രുവരി 10 ന് പരിചയപ്പെട്ട പ്രതി അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയത്.

പിന്നീട് കമ്പനിയുടെ അറിവോ സമ്മതമോ ഇല്ലാതെ അനധികൃത ഇടപാടുകള്‍ നടത്തി പണം കൈപ്പറ്റിയെങ്കിലും അക്കൗണ്ടോ സിംകാര്‍ഡോ തിരികെ നല്‍കാകെ വഞ്ചന നടത്തിയെന്നാണ് പരാതി.