ഇ.വി.സനുഷയെ അനുമോദിച്ചു.
ചേലേരി: സംസ്ഥാനതല സ്‌ക്കൂള്‍ കലോത്സവത്തില്‍ കാവ്യകേളിയില്‍ എ ഗ്രേഡ് നേടിയ ഇ.വി.സനുഷയെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.
ഈശാനമംഗലത്തെ പഞ്ചായത്ത് കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ വി.വി.ഗീത സനൂഷയ്ക്ക് സ്‌നേഹോപഹാരം നല്കി.
പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡ് ഇ.പി.ഗോപാലകൃഷ്ണന്‍ സനുഷയ്ക്ക് സമ്മാനിച്ചു.
മുന്‍ വാര്‍ഡ് മെമ്പര്‍ കെ.പി. ചന്ദ്രഭാനു, പി.വി.വേണുഗോപാല്‍, ചന്ദ്രികാ വാര്യര്‍എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.
ജന. സെക്രട്ടറി പി.വി.ദേവരാജന്‍ സ്വാഗതവും ടി.പ്രദീപന്‍ നന്ദിയും പറഞ്ഞു.