എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

പരിയാരം: എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം … Read More

ആളില്ലാത്ത സമയം വീട്ടില്‍ പെണ്‍കുട്ടിയുമായി വന്നത് ചോദ്യം ചെയ്ത അച്ഛനെ മരവടികൊണ്ട് തലക്കടിച്ച മകന്റെ പേരില്‍ കേസ്.

ശ്രീകണ്ഠാപുരം: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുമായി വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ മരവടികൊണ്ട് തലക്കും കൈക്കും അടിച്ച് പരിക്കേല്‍പ്പിച്ച മകന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. ചെങ്ങളായിതവറൂല്‍ കീയച്ചാലിലെ അഭിനേഷിന്റെ പേരിലാണ് കേസ്. അഭിനേഷിന്റെ അച്ഛനായ തല്ലരിയന്‍ വീട്ടില്‍ ടി.ഷാജിയുടെ(48)പരാതിയിലാണ് കേസ്. … Read More

ആസിഡ് ആക്രമം, പ്രതി അറസ്റ്റില്‍. അഞ്ചുവയസുകാരി ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്.

കരിക്കോട്ടക്കരി: മദ്യപിച്ച് അയല്‍ക്കാരെ ചീത്തവിളിക്കുന്നത് ചോദ്യംചെയ്തതിന് ആസിഡ് ആക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കരിക്കോട്ടക്കരി രാജീവ്ഗാന്ധി കോളനിയിലെ മുനീര്‍ എന്ന കിച്ചുവിനെയാണ്(32) കരിക്കോട്ടക്കരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ഏഴുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം. കെ.എസ്.സുഭാഷ്(36), … Read More

അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു-മകന്റെ പേരില്‍ കേസ്.

ആലക്കോട്: അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച മകന്റെ പേരില്‍ പോലീസ് കേസെടുത്തു. തടിക്കടവ് മറ്റത്തിന്‍ കരയില്‍ വീട്ടില്‍ ടോപ്‌നോയുടെ പേരിലാണ് കേസ്. ജൂലായ് 30 ന് രാത്രി 11 നായിരുന്നു സംഭവം. മറ്റത്തിന്‍കരയില്‍ കുര്യനാണ്(70)ഇളയ മകന്‍ ടോപ്‌നോയുടെ ആക്രമത്തില്‍ പരിക്കേറ്റത്. ടോപ്‌നോ പിതാവിനെ … Read More

സി.പി.എം പഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി-. പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഗ്രാമപഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറയിലെ മൂലക്കാട്ടില്‍ വീട്ടില്‍ സിജിമോള്‍ സെബാസ്റ്റിയന്റെ(53) പരാതിയിലാണ് കേസ്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് (രാമപുരം) സി.പി.എം അംഗം … Read More

ചക്കക്കൊമ്പന്‍ വീണ്ടും ആക്രമണം നടത്തി-കാര്‍ തകര്‍ത്തു.

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തകര്‍ത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി … Read More

ജമ്മു-കാശ്മീരില്‍ ഭീകരാക്രമണം നാല് സൈനികര്‍ക്ക് വീരമൃത്യു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഓഫീസര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ … Read More

ഭാര്യയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

ചെറുപുഴ: സൗന്ദര്യമില്ലെന്നുപറഞ്ഞ് കൂടുതല്‍സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്. അരവഞ്ചാല്‍ ചള്ളച്ചാല്‍ റോഡ് ഓലിയന്‍ വീട്ടില്‍ രഹ്ന റഹ്‌മാന്റെ(28)പരാതിയിലാണ് ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരില്‍ ചെറുപുഴ പോലീസ് കേസെടുത്തത്. 2016 … Read More

തടവുകാരന്റെ ആക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍; സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരെ ആക്രമിച്ച റിമാന്‍ഡ് തടവുകാരന്റെ പേരില്‍ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ബാര മീത്തല്‍ മാങ്ങാട്ടെ കെ.എം.ഹൗസില്‍ അഹമ്മദ് റഷീദിന്റെ(33) പേരിലാണ് കേസ്. ഇന്നലെ രാവിലെ 11 ന് സെന്‍ട്രല്‍ ജയിലിന്റെ ന്യൂബ്ലോക്കിലാണ് സംഭവം നടന്നത്. അസി.പ്രിസണ്‍ ഓഫീസര്‍ … Read More

വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍: വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചാലാട് ഇന്ന് പുലര്‍ച്ചെ 4.20 നാണ് സംഭവം. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡില്‍ കെ.വി.കിഷോറിന്റെ കുനിച്ചന്‍ വീട്ടിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയുടെ കഴുത്തില്‍ നിന്ന് 2 പവന്റെ … Read More