അബദ്ധത്തില്‍ കഴുത്തില്‍ ചരട് കുടുങ്ങി 10 വയസുകാരന്‍ മരിച്ചു.

പാപ്പിനിശ്ശേരി: വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. ഇരിണാവ് പുത്തരി പ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും ഏകമകന്‍ കെ.വി.ബിലാല്‍ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും … Read More

കവുങ്ങ് മുറിക്കുന്നതിനിടെ കുഴിയില്‍ വീണ് ക്ഷേത്ര ആചാരസ്ഥാനികന്‍ മരിച്ചു.

ചെറുവത്തൂര്‍: കവുങ്ങ് മുറിക്കുന്നതിനിടെ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികന്‍ കുഴിയില്‍ വീണ് മരിച്ചു. ചീമേനി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ എം.കുഞ്ഞിരാമന്‍ (70) ആണ് മരിച്ചത്. ചീര്‍ക്കുളം ശ്രീ ധര്‍മശാസ്ത ക്ഷേത്ര പരിസരത്ത് കവുങ്ങ് മുറിക്കുമ്പോഴാണ് സംഭവം. പുലിയന്നൂര്‍ കുന്നുമ്മല്‍ മുണ്ട്യ ക്ഷേത്ര ആചാര … Read More

ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പരിയാര: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പടന്ന ആറാം വാര്‍ഡ് ആണ്ടാംകൊവ്വല്‍ സ്വദേശിയും ദളിത് ലീഗ് സജീവപ്രവര്‍ത്തകനുമായ വാര്‍പ്പ് മേസ്തിരി പി.സുകുമാരന്‍(61) ആണ് മരിച്ചത്. എടാട്ട് വെച്ച് ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും … Read More

ബൈക്ക് അപകടം- ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്നു യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33 ) ആണ് മരിച്ചത്. ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു … Read More

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ മയ്യില്‍ സ്വദേശി മരിച്ചു.

തളിപ്പറമ്പ്: ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു. കയരളം മേച്ചേരി ഗുളികന്‍ തറക്ക് സമീപത്തെ പാലയാടന്‍ മണി ( 54) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ദേശീയപാതയില്‍ കുറ്റിക്കോല്‍പാലത്തിന് സമീപത്തായിരുന്നു അപകടം. മണി ഓടിച്ചുവരികയായിരുന്ന കെ.എല്‍-13-വൈ-5015 ഓട്ടോറിക്ഷ … Read More

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ വാടവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ … Read More

പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതി ഓട്ടോതട്ടി മരിച്ചു.

ചെമ്പേരി: പള്ളി തിരുനാള്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതി ഓട്ടോറിക്ഷ തട്ടി മരിച്ചു. വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യ(39)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവ്യയെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആശ … Read More

രഞ്ജിത്ത് ശ്രീനിവാസന്‍ വധം -15 പേര്‍ക്കും കൊലക്കയര്‍-

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്)വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളില്‍ 14 പേരും … Read More

പ്രാര്‍ത്ഥനക്ക് പോകവെ സിസ്റ്റര്‍ ബസിടിച്ച് മരിച്ചു.

തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(55)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന … Read More

തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു.

പരിയാരം: തേങ്ങ പറക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവില്‍ സ്വദേശിയും ഇപ്പോള്‍ പരിയാരം ഏമ്പേറ്റ് കാപ്പുങ്കല്‍ റോഡില്‍ താമസക്കാരനുമായ കെ.സതീശന്‍ (55) ആണ് മരണപ്പെട്ടത്. ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ സതീശന്‍ കള്ള് ചെത്തിന് … Read More