ചീമേനിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

ചീമേനി: കല്ല്‌വെട്ട് കുഴിയില്‍ വീണ് ഇരട്ട സഹോദരങ്ങള്‍ മരിച്ചു. ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥികളായ സുദീപ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കളിക്കാന്‍ പോയ വിദ്യാര്‍ഥികളെ വൈകുന്നേരം ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറുമണിയോടെ … Read More

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞിവീണ് മരിച്ചു.

കണ്ണൂര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചിറക്കല്‍ അരയമ്പേത്തെ സൂരജ് തൈക്കണ്ടി(47)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11.10 നാണ് സംഭവം. എടച്ചേരിയിലെ ഒരു … Read More

സ്‌ക്കൂട്ടറിന് പിറകിലിരുന്ന് കുട തുറന്നു-വീട്ടമ്മ തെറിച്ചുവീണ് മരിച്ചു.

തിരുവനന്തപുരം: കോവളത്ത് സ്‌കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നാണ് മരണം. കോവളം … Read More

ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ്: ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക കുടക് കലത്ത്മാടുവിലെ മണിയുടെ മകന്‍ മനോജ് ആണ് മരിച്ചത്. 19 ന് ഉച്ചക്ക് 2 ന് കക്കറയിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് ബസില്‍ വെച്ച് വിഷം കഴിച്ചത്. ഉടന്‍ … Read More

റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃച്ചംബരം ഒ.വി.ക്വാര്‍ട്ടേഴ്‌സിനെ പട്ടാണി നാരായണി(90)ആണ് മരിച്ചത്. ആര്‍മിയില്‍ നേഴ്‌സായിരുന്ന ഇവര്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നേഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ചതാണ്. ഭര്‍ത്താവ് തമ്പാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് … Read More

തളിപ്പറമ്പില്‍ വാഹനാപകടം 2 യുവാക്കള്‍ മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ(23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. … Read More

തളിപ്പറമ്പിലെ യുവാവ് തിരൂരില്‍ മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ യുവാവ് തിരൂരില്‍ മരിച്ചു. തളിപ്പറമ്പ് ന്യൂബസാറിലെ കേരളാ ടെക്‌സ്റ്റൈല്‍സ് ഉടമ പുളിമ്പറമ്പിലെ മിനര്‍വ്വ ഭാസ്‌ക്കരന്റെ മകന്‍ സജിത്താണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ സജിത്ത് തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ബന്ധുക്കള്‍ വിവരമറിഞ്ഞ് അങ്ങോട്ടേക്ക് … Read More

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. താവം പള്ളിക്കരയിലെ ബൈജു മണപ്പുറത്ത് (52) ആണ് മരിച്ചത്. പരേതയായ മണി-തിലകന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (ചെറുകുന്ന് സര്‍വ്വീസ് … Read More

മട്ടന്നൂരില്‍ അപകടം-ചേര്‍ത്തല സ്വദേശിനി മരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; ആറുപേര്‍ക്ക് പരിക്ക്. ചേര്‍ത്തല സ്വദേശിനി കുമാരി(67) ആണ് മരണപ്പെട്ടത്. ചേര്‍ത്തലയില്‍ നിന്ന് കര്‍ണാടകയിലെ കുടകിലേക്ക് പോകുകയായിരുന്ന സ്വകാര്യ കാറും ബംഗളൂരുവില്‍ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. ചാവശ്ശേരി … Read More

ജോലിതേടിയെത്തിയ അതിഥിതൊഴിലാളി അസ്വസ്ഥനായി-ചികില്‍സയിലിരിക്കെ മരിച്ചു.

തളിപ്പറമ്പ്: ജോലിതേടിയെത്തിയ അതിഥി തൊഴിലാളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നടത്തിക്കൊണ്ടിരിക്കെ മരിച്ചു. ഛത്തീസ്ഗഡ് ഡൈജാബാര്‍ സ്വദേശി സുമന്‍ ടിഗ്ഗ(28) ആണ് മരിച്ചത്. പന്നിയൂര്‍ പൂവ്വത്തെ വെട്ടിപ്ലാവില്‍ വീട്ടില്‍ വി.ടി.ബിനോയുടെ വെല്‍ഡിംഗ് സ്ഥാപനത്തിലേക്ക് ജോലിക്ക് ചേരാന്‍ … Read More