കലാഗ്രാമത്തിന് സമീപം തീപിടുത്തം-അഞ്ചേക്കര്‍സ്ഥലം കത്തിനശിച്ചു.

തളിപ്പറമ്പ്: കാക്കണ്ണന്‍പാറ കലാഗ്രാമത്തിന് സമീപം വന്‍ തീപിടുത്തം, അഞ്ചേക്കറോളം കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീ പടര്‍ന്നുപിടിച്ചത്. പന്ത്രണ്ട് വലി.യ കശുമാവുകളും പ്രദേശത്തെ പുല്‍മേടുകളും പൂര്‍ണമായി കത്തിനശിച്ചു. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. വേനല്‍ക്കാലത്ത് … Read More

വെള്ളാരംപാറ തീപിടുത്തം: സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പുതുക്കണ്ടവും ഷഫീക്കും.

തളിപ്പറമ്പ്: പോലീസ് കസ്റ്റഡിയിലുള്ള നൂറുകണക്കിന് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കുറുമാത്തൂരിലെ വെള്ളാരംപാറ ഡമ്പിംഗ് യാഡിലെ തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടവും ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോടികളുടെ നഷ്ടമാണ് … Read More

വീണ്ടും തീപടര്‍ന്നു-കത്തിയമര്‍ന്നത് അഞ്ഞൂറ് വാഹനങ്ങള്‍-സമൂഹവിരുദ്ധര്‍ക്ക് പങ്കെന്ന് സൂചന-പോലീസന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വീണ്ടും തീപിടുത്തം, ഇന്ന് സന്ധ്യക്ക് ഏഴോടെയാണ് കത്തിയമര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടും തീ പടര്‍ന്നത്. സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന് സൂചന ലഭിച്ചതിനാല്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വന്‍ തീപിടുത്തത്തില്‍ അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ … Read More

തീ പടര്‍ന്നു-പത്തേക്കര്‍ സ്ഥലം തരിശായിമാറി

പിലാത്തറ: കടന്നപ്പള്ളി വായാട്ടു പൊയിലില്‍ പത്ത് ഏക്രയോളം സ്ഥലത്ത് തീ പടര്‍ന്ന് കാട്ട് ചെടികളും അക്കേഷ്യ മരങ്ങളും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ പടര്‍ന്ന തീ പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന അണച്ചെങ്കിലും രാത്രിയില്‍ വീണ്ടും പടര്‍ന്ന് കത്തുകയായിരുന്നു. മാതമംഗലം ചന്തപ്പുരക്കടുത്താണ് ഈ പ്രദേശം. … Read More

തീകൊളുത്തിയശേഷം കിണറില്‍ചാടി മരിച്ചു.

മാണിയൂര്‍: തീകൊളുത്തിയ ശേഷം കിണറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. വില്ലേജ് മുക്കിലെ പരേതരായ ഒ.കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവി ടീച്ചറുടെയും മകള്‍ ലീനാപുരം ഹൗസില്‍ കരിമ്പുങ്കര ലില്ലി (58)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അവിവാഹിതയാണ്. കണ്ണൂരില്‍ നിന്നും ഫയര്‍ ആന്റ് … Read More

തീപിടിത്തം-അറുപതേക്കറോളം സ്ഥലത്ത് തീപടര്‍ന്നു-പിന്നില്‍ സമൂഹവിരുദ്ധര്‍.

തളിപ്പറമ്പ്: മുടിക്കാനത്തും കാരക്കുണ്ടിലും വന്‍തീപിടുത്തം, പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സൂചന. രാവിലെ 9.30 മുതല്‍ കാരക്കുണ്ടിലെ ഏറോസിസ്‌കോളേജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത് പിന്നീട് ഉദ്ദേശം 50 ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിച്ചു. പുല്ലിനും കുറ്റിക്കാടിനും വിറകിനായി കൂടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു. … Read More

ചീമേനി എസ്‌റ്റേറ്റില്‍ തീപിടുത്തം- 45 കശുമാവുകള്‍ കത്തിനശിച്ചു.

പെരിങ്ങോം: ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ വന്‍ തീപിടുത്തം, 4 വര്‍ഷം പ്രായമായ 45 മാവുകള്‍ കത്തിനശിച്ചു. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അര ഏക്കര്‍ സ്ഥലത്താണ് തീ പടര്‍ന്നത്. രാവിലെ 11 മണിയോടെ ചെക്കിയാര്‍ക്കാവിന് സമീപത്തെ എസ്റ്റേറ്റ് വക … Read More

കോളേജ്‌ കാമ്പസില്‍ തീപിടുത്തം, രണ്ടരഏക്കറയോളം സ്ഥലം കത്തിനശിച്ചു.

പെരിങ്ങോം: കോളേജ്‌ കാമ്പസില്‍ തീപിടുത്തം, രണ്ടരഏക്കറയോളം സ്ഥലം കത്തിനശിച്ചു. കുറ്റൂര്‍ ആദിത്യകിരണ്‍ കോളേജ്‌ കാമ്പസിനകത്തെ തരിശുസ്ഥലത്താണ്‌ ഇന്ന്‌ രാവിലെ തീപിടിച്ചത്‌. തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും തീപ്പൊരി വീണാണ്‌ തീപടര്‍ന്നതെന്ന്‌ സംശയിക്കുന്നു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ … Read More

ഇരട്ടക്കുളത്ത് തീീ–പെരിന്തട്ടയില്‍ മരം-വിശ്രമമില്ലാതെ പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ഇരട്ടക്കുളത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു. എഴുത്തും വീട്ടില്‍ സുരേഷിന്റെ അരഏക്കറോളം വരുന്ന സ്ഥലത്താണ് ചപ്പു ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തീപടര്‍ന്ന് കത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു. ഗ്രേഡ് അസിസ്റ്റന്റ് … Read More

കതിനപൊട്ടി മീങ്കുളത്ത് വീണ്ടും തീപിടുത്തം

പെരിങ്ങോം: കതിനവെടി പൊട്ടി മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രപ്പറമ്പില്‍ വീണ്ടും തീപിടുത്തം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, … Read More