പച്ചക്കറി കച്ചോടം റോഡില്‍ കേസെടുത്ത് പോലീസ്, വെജ്‌കോക്ക് തെരുവ് കച്ചവടം നടത്തുന്നതിനെതിരെ വിമര്‍ശനം

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പൊതുജനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിച്ച് റോഡില്‍  പച്ചക്കറി കച്ചവടം നടത്തിയതിന് പോലീസ് കേസെടുത്തു. ബി.എം.വെജിറ്റബിള്‍സിലെ കപ്പാലം ഞാറ്റുവയല്‍ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ ഒന്‍പതിനാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസ് … Read More

ഗുളിക വാങ്ങാന്‍ വന്നവന് പിഴശിക്ഷ-റോഡില്‍ അനധികൃത കച്ചവടം നടത്തുന്നവന് മുല്ലമാല-

തളിപ്പറമ്പ്: നിയമം നടപ്പിലാക്കേണ്ടത് ആവശ്യം തന്നെയാണ്, പക്ഷെ എപ്പോള്‍ എവിടെ എന്നത് പ്രധാനമാണ്. തളിപ്പറമ്പ് നഗരത്തില്‍ മെയിന്‍ റോഡില്‍ ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷന്‍ മുതല്‍ റോട്ടറി ജംഗ്ഷന്‍ വരെയുള്ള പ്രദേശത്ത് നിയമവും നീതിയും നടപ്പിലാവണമെന്ന് തളിപ്പറമ്പിലെ ട്രാഫിക് പോലീസിന് വലിയ നിര്‍ബന്ധമാണ്. ആരെങ്കിലും … Read More

കച്ചവടവഴികളില്‍ യാത്ര അസഹ്യം-ലഹരിവസ്തുക്കളും മദ്യവും സുലഭം.

പരിയാരം: അനധികൃത കയ്യേറ്റംകാരണം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരപ്രദേശത്തുകൂടി കാല്‍നടയാത്രപോലും അസഹ്യമായി. സ്വകാര്യബസുകളില്‍ വന്നിറങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും കാല്‍നടയായി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി മുഴുവനായി അനധികൃത കച്ചവടക്കാര്‍ കയ്യേറിയിരിക്കയാണ്. ദേശീയപാത വികസനം നടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് … Read More

സൂക്ഷിക്കുക-ഈ വണ്‍വേ അനധികൃതം-അനാവശ്യം-ഉത്തരവാദപ്പെട്ടവര്‍ കാണുന്നില്ലേ?

പിലാത്തറ: പിലാത്തറ മാതമംഗലം റൂട്ടില്‍ അനധികൃത വണ്‍വേ. വണ്ണാത്തിപ്പുഴക്ക് കുറുകെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ പാലവും ആപ്രോച്ച്റോഡും മാര്‍ച്ച് 9 നാണ് മന്ത്രി പി.എ മുഹമ്മദ്റിയാസ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഇതോടെ ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പാലത്തിലൂടെയാണ് സര്‍വീസ് … Read More

സ്വകാര്യവ്യക്തി മണ്ണെടുത്തു-പണികിട്ടിയത് നാട്ടുകാര്‍ക്കും അഗ്നിശമനസേനക്കും.

പരിയാരം: സ്വകാര്യവ്യക്തി റോഡരികില്‍ നിന്ന് മണ്ണെടുത്തപ്പോള്‍ മണ്‍തിട്ടയിടിഞ്ഞു, ജെ.സി.ബി വെച്ച് നീക്കിയിട്ടും, റോഡില്‍ ചെളി പരന്നൊഴുകി. പാച്ചേനി-അരിപ്പാമ്പ്ര റോഡില്‍ തിരുവട്ടൂര്‍ എ.എല്‍.പി സ്‌ക്കൂളിന് സമീപം ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. റോഡിലെ കയറ്റത്തില്‍ മണ്ണിടിഞ്ഞ് റോഡില്‍ മണ്ണു ചെളിയും കൊണ്ട് വാഹനങ്ങള്‍ക്ക് … Read More

ബോര്‍ഡ് നോക്കണം-നഗരസഭ പണിതരും-

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപനങ്ങളില്‍ നിന്നും മാറ്റി ഫുട്പാത്തിലും, റോഡ് പുറമ്പോക്കിലും സ്ഥാപിച്ചിട്ടുള്ളത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രസ്തുത ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും … Read More

മണ്ണ് വെറും മണ്ണല്ല-ചോദിക്കാനാളുണ്ട്-നിടുവാലൂരില്‍ മണ്ണെടുപ്പ് തടഞ്ഞ് പഞ്ചായത്ത് അധികൃതര്‍.

ചെങ്ങളായി: അനധികൃത മണ്ണെടുപ്പിനെതിരെ ചെങ്ങളായി പഞ്ചായത്ത് അധികൃതര്‍ രംഗത്തിറങ്ങി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂരില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നതാണ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. സ്വകാര്യ വ്യക്തിക്ക് നല്‍കിയ … Read More

ആര്‍.ഡി.ഒ മാഡം പ്ലീസ് ഇതുകൂടിയൊന്ന് കാണണേ—

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനധികൃത കയ്യേറ്റം ഒഴിവാക്കാന്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കര്‍ശനമായ നടപടികള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും മാര്‍ക്കറ്റ് റോഡിലേയും മെയിന്‍ റോഡിലേയും കയ്യേറ്റങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി പരാതി വ്യാപകം. ഒരുവശത്ത് കടയില്‍ നിന്നും സാധനം വാങ്ങാനെത്തുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ക്ക് നേരെ കാര്‍ക്കശ്യം കാണിക്കുന്ന പോലീസും … Read More