50 പൈസ പ്രചാരത്തിലുണ്ട്-വാങ്ങാതിരുന്നാല്‍ പണികിട്ടും.

മുംബൈ: അന്‍പത് പൈസയുടെ നാണയങ്ങല്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം ആരംഭിച്ചു. നാണയങ്ങള്‍ പലതും നിലവിലില്ലെന്ന് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. 50 പൈസ,  ഒരു രൂപ, … Read More

തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, … Read More

പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ടിപ്പര്‍ലോറി ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പോലീസിന്റെ വാഹനം നിര്‍ത്താനുള്ള സിഗ്നല്‍ അവഗണിച്ച് ഓടിച്ചുപോയ ടിപ്പര്‍ലോറി ഡ്രൈവറുടെ പേരില്‍ കേസെടുത്തു. കെ.എല്‍-58 9853 നമ്പര്‍ ടിപ്പര്‍ ലോറി ഡ്രൈവറുടെ പേരിലാണ് കേസ്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെ കുറുമാത്തൂര്‍ ബാവുപ്പറമ്പില്‍ വെച്ച് എസ്.ഐ എന്‍.കെ.ഗിരീഷ് ഡ്രൈവര്‍ സി.പി.ഒ … Read More

സലാമത്ത്‌നഗര്‍ അനീഷ്‌കുമാറിന് തന്നെ.

മുസ്ലിംലീഗിന്റെ നെടുങ്കോട്ടകളിലൊന്നായ ഏഴാം വാര്‍ഡ് സലാമത്ത്‌നഗര്‍ ഇത്തവണ  പട്ടികജാതി സംവരണ വാര്‍ഡായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറിയായ കെ.അനീഷ്‌കുമാറിന്(40)കൗണ്‍സിലര്‍ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ തവണ തൃച്ചംബരം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് മുസ്ലിംലീഗില്‍ അംഗത്വമെടുത്ത് … Read More

ഏറ്റവും വലിയ വാര്‍ഡ്, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- കെ.വി.ക്ക് ഏറ്റവും വലിയ വിജയം നല്‍കും ടൗണ്‍ വാര്‍ഡ്.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് നഗരസഭയുടെ 17-ാം വാര്‍ഡായ ടൗണ്‍. നേരത്തെയുണ്ടായിരുന്ന ടൗണ്‍ വാര്‍ഡും ഹബീബ്‌നഗര്‍ വാര്‍ഡും ലയിപ്പിച്ച് ഒറ്റ വാര്‍ഡാക്കി മാറ്റുകയായിരുന്നു. ആകെ വോട്ടര്‍മാര്‍ 1833. തളിപ്പറമ്പ് നഗരസഭയിലെ ഏറ്റവും ജനസംഖ്യയും വിസ്തൃതിയുമുള്ള വാര്‍ഡ്. മുസ്ലിംഗീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് … Read More

മന്നയില്‍ റജിലയുടെ തേരോട്ടം

നിലവിലുള്ള നഗരസഭയില്‍ സയ്യിദ് നഗറില്‍ നിന്ന് വിജയിച്ച് നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന പി.റജിലക്ക്(38)ഇത് രണ്ടാമൂഴമാണ്. മന്ന-16-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. സി.പി.എമ്മിലെ മൂശാരി വീട്ടില്‍ രമയാണ്(68)എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആകെ വോട്ടര്‍മാര്‍ 1126. പോളിംഗ് സ്‌റ്റേഷന്‍ സീതീസാഹിബ് ഹയര്‍ … Read More

പുഷ്പഗിരിയില്‍ നേര്‍ക്കുനേര്‍ പോരാട്ടം

തളിപ്പറമ്പ് നഗരസഭയില്‍ 12-ാം വാര്‍ഡായ പുഷ്പരിരിയിലും നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. യു.ഡി.എഫിന് വേണ്ടി മുസ്ലിംലീഗിലെ കെ.മുഹമ്മദ് ഫിയാസും(34) എല്‍.ഡി.എഫിന് വേണ്ടി സി.പിഎമ്മിലെ ഇല്ലിക്കല്‍ കുര്യന്‍ തോമസുമാണ്(61) മല്‍സരിക്കുന്നത്. കരിമ്പം ഗവ.എല്‍.പി സ്‌ക്കൂളില്‍ വടക്കുഭാഗത്താണ് പോളിംഗ് സ്‌റ്റേഷന്‍. ആകെ വോട്ടര്‍മാര്‍ 1050.  

ആസാദ്‌നഗറില്‍ മുസ്ലിംലീഗ് തന്നെ.

പതിനൊന്നാം വാര്‍ഡായ ആസാദ്‌നഗറില്‍ മല്‍സരിക്കുന്നത് യു.ഡി.എഫും എല്‍.ഡി.എഫും നേര്‍ക്കുനേരെയാണ്. സി.പി.എം സ്ഥാനാര്‍ത്ഥി വി.ഇന്ദിര(52), മുസ്ലിംഗീഗ് സ്ഥാനാര്‍ത്ഥി എം.നൗഷീദ(37). ആകെ വോട്ടര്‍മാര്‍ 1043. ടാഗോര്‍ വിദ്യാനികേതന്‍ എച്ച.എസ്.എസ് പടിഞ്ഞാറുഭാഗമാണ് പോളിംഗ് സ്‌റ്റേഷന്‍.  

ഫാറൂഖ്‌നഗറില്‍ നിന്ന് മുസ്ലിംലീഗിലെ പി.പി.ഇസ്മായില്‍

തളിപ്പറമ്പ് നഗരസഭ 10-ാം വാര്‍ഡായ ഫാറൂഖ് നഗര്‍ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.ഇസ്മായില്‍(45)ആണ്. സി.പി.എം സ്ഥാനാര്‍ത്ഥി കെ.ഉമേഷ്(36). നേര്‍ക്കുനേര്‍ മല്‍സരം നടക്കുന്ന ഈ വാര്‍ഡില്‍ 1114 വോട്ടര്‍മാരാണുള്ളത്. പോളിംഗ് സ്‌റ്റേഷന്‍ ഫാറൂഖ്‌നഗര്‍ അംഗന്‍വാടി.

പുളിമ്പറമ്പ് ഇത്തവണയും സി.പി.എമ്മിന് മധുരിക്കും.

പുളിമ്പറമ്പ് 33-ാം നമ്പര്‍ വാര്‍ഡ് ഒരിക്കല്‍ മാത്രമേ യു.ഡി.എഫ് പക്ഷത്തേക്ക് പോയിട്ടുള്ളു, 2000 ല്‍ മാത്രം. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരനാണ് വിജയിച്ചത്. പിന്നീട് 5 തവണയും എല്‍.ഡി.എഫ് പക്ഷത്ത് ഉറച്ചുനിന്ന ഈ വാര്‍ഡിന് ഇത്തവണയും മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 2015 … Read More