കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി

തളിപ്പറമ്പ്: കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി. റിട്ടയേര്‍ഡ് എഞ്ചിനിയറിംഗ് കോളേജ് ജീവനക്കാരനാണ്. പരേതരായ എന്‍.ടി.അനന്തന്‍ നമ്പ്യാരുടെയും ടി.വി.മാധവി അമ്മയുടെയും മകനാണ്. ഭാര്യ: കെ.വി.യശോദ. മക്കള്‍; കെ.വി.ശ്യാംജിത്ത, കെ.വി.ഉഷ, കെ.വി.ഷബിന. മരുമക്കള്‍: വിനീത (ചെറുപുഴ) ദിനേശന്‍ ( കടന്നപ്പള്ളി ), പ്രേമരാജന്‍ … Read More

മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

തൃക്കരിപ്പൂര്‍: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ആയിറ്റിയിലെ ജാഫര്‍ഖാന്‍, ആയിറ്റി ഹൗസില്‍ മുനീറുദ്ദീന്‍ എന്നിവരെയാണ് ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.45 ന് തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ 24.900 ഗ്രാം … Read More

കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട-ഒരാള്‍ പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട-ഒരാള്‍ പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂര്‍ ഇ ഐ&ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയും … Read More

മാള്‍ട്ടയിലേക്ക് വിസ- ആലക്കോട് സ്വദേശിനിയുടെ 9,73,000 തട്ടിയെടുത്തതായി കേസ്.

ആലക്കോട്: മാള്‍ട്ടയിലേക്ക് ജോലി വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് ചിറ്റടി സ്വദേശിനിയുടെ 9,73,000 രൂപ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്തു. തിമിരി ചിറ്റടിയിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ജെ.ജോസിന്റെ ഭാര്യ സ്‌നേഹ സെബാസ്റ്റ്യന്റെ(32)പരാതിയിലാണ് ആലക്കോട് പോലീസ് പത്തനംതിട്ടയിലെ മുഹമ്മദ് ജോഷി ഷാജഹാന്റെ പേരില്‍ കേസെടുത്തത്. … Read More

കലാഭവന്‍ നവാസ് ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍

കൊച്ചി: സിനിമ, മിമിക്രി താരം കലാഭവന്‍ നവാസ് (51) നിര്യാതനായി. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു. പിന്നാലെയാണ് മരണം. പ്രകമ്പനമെന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് മരണം. ഇന്ന് അദ്ദേഹത്തിന്റെ അവസാന ഷെഡ്യൂളായിരുന്നു. ഹൃദയാഘാതമാണ് മരണ … Read More

കട്ടപ്പനയിലേക്ക് പോയ വര്‍ഗീസിനെ കാണാതായി.

പരിയാരം: കട്ടപ്പനയിലേക്ക് പോയ വയോധികനെ കാണാതായി. കണാരംവയലിലെ പൂവത്തോലില്‍ വീട്ടില്‍ പി.സി.വര്‍ഗീസിനെയാണ്(69)ഖാണാതായത്. ജൂലായ്-24 ന് രാവിലെ 10 ന് വീട്ടില്‍നിന്ന് പോയ വര്‍ഗീസ് കട്ടപ്പനയില്‍ എത്തുകയോ വീട്ടില്‍ തിരിച്ചുവരികയോ ചെയ്തില്ലെന്നാണ് പരാതി. ഭാര്യ റോസിലിയുടെ പരാതിയിലാണ് കേസ്.

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ(ആഗസ്ത്-02) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ ചേരും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിന്റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

ആലപ്പുഴ കാവാലം സ്വദേശി ആന്തൂരില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ആലപ്പുഴ കാവാലം സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു. കാവാലം കുന്നുമ്മ വെസ്റ്റ് വാത്തുവീട്ടില്‍ ശിവരാമപിള്ളയുടെ മകന്‍ വി.സന്തോഷ്‌കുമാര്‍(43) ആണ് മരിച്ചത്. കുഴിച്ചാലിലെ ഫ്രണ്ടസ് ഹോട്ടലിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 7.30 നാണ് താമസിച്ചിരുന്ന ആന്തൂര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇയാളെ … Read More

മാതമംഗലം പേരൂലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാതമംഗലം: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു. പേരൂല്‍ മില്ലിന് സമീപം ഇന്ന് രാവിലെയാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചത്. കോറോം ആലക്കാട് കൊമ്പന്‍കുളത്ത് രജീഷ് (42)ആണ് മരിച്ചത്. പൊട്ടക്കുളത്ത് അമല്‍ (25) നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

യുവതി വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു.

നെരുവമ്പ്രം: യുവതിയെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴോം നെരുവമ്പ്രം വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയയൊണ്(29) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷ്-സവിത ദമ്പതികളുടെ … Read More