വൈദികന്‍ പള്ളിക്ക് സമീപത്തെ വീട്ടില്‍ തൂങ്ങിമരിച്ചു.

അമ്പലത്തറ: വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ജിന്റോഷ് ജോസഫ് എന്ന ഫാ.ആന്റണി ഉള്ളാട്ടില്‍(44)യെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം … Read More

വിസ തട്ടിപ്പ്-ഏഴരലക്ഷം തട്ടിയെടുത്തതായി പരാതി.

ആലക്കോട്: കാനഡയില്‍ അക്കൗണ്ട് അസിസ്റ്റന്റ് വിസ വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജാസ്മിന്‍, അഭിലാഷ്, ചെറുപുഴയിലെ അരുണ്‍ എന്നിവരുടെ പേരിലാണ് കേസ്. ആലക്കോട് കൊട്ടയാട്ടെ കുപ്പക്കാട്ട് വീട്ടില്‍ ജിബിന്‍ ജോസ്(27), അമല്‍, അനില്‍ എന്നിവരുടെ പരാതിയിലാണ് … Read More

ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുമെന്ന് സൂചന-പോലീസ് സുരക്ഷ കര്‍ശനമാക്കും.

തളിപ്പറമ്പ്: ഇന്ന് തളിപ്പറമ്പിലെത്തുന്ന കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാവാന്‍ സാധ്യത. ഇത് കണക്കിലെടുത്ത് ഗവര്‍ണ്ണര്‍ക്ക് കര്‍ശനമായ സുരക്ഷയൊരുക്കാന്‍ ഇന്നലെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. ഭാരതാംബ വിവാദത്തിന് പിറകെ രജിസ്ട്രാറെ … Read More

കുറുമാത്തൂര്‍ കൂനത്ത് ചീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: നാലംഗ ചീട്ടുകളിസംഘം പിടിയില്‍. കൂനം കേളോത്ത് വീട്ടില്‍ കെ.പ്രദീപന്‍(43), പന്നിയൂര്‍ കാവുമ്മൂലപ്പുരയില്‍ കെ.പി.ലക്ഷ്മണന്‍(63), കൊളത്തൂര്‍ മുള്ളന്‍ പെരിന്താട്ട് വീട്ടില്‍ എം.പി.പത്മനാഭന്‍(66), മലപ്പട്ടം കണിയാന്‍കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫ്(62) എന്നിവരെയാണ്  എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.45 ന് കുറുമാത്തൂര്‍-കൂനം … Read More

ചുവപ്പ് നല്‍കുന്ന കരുത്തും അത്മവിശ്വാസവും മറ്റൊരു നിറത്തിനും നല്‍കാനാവില്ല-ചുവന്ന ബാബു.

പിലാത്തറ: എത്രവലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിയെ വേറിട്ടു നിര്‍ത്തുന്നത് ആ ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഈ നിറമണിഞ്ഞല്ലാതെ ബാബുവിനെ ആരും കണ്ടിട്ടില്ല. ഷര്‍ട്ടിനടിയല്‍ ധരിക്കുന്ന ബനിയന്‍ പോലും ചുവപ്പാണ്. എന്തുകൊണ്ട് ചുവപ്പ് എന്ന … Read More

മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല’; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ആരോഗ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് മറ്റൊരു സിപിഎം നേതാവ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു

പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സിപിഎം പ്രാദേശിക നേതാവ്. ‘വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല… പറയിപ്പിക്കരുത്.’ എന്നാണ് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം … Read More

മഴച്ചിത്രം പ്രണവ് പെരുവാമ്പക്ക് രണ്ടാം സമ്മാനം.

കണ്ണൂര്‍: സി.പി.ഐ കണ്ണൂര്‍  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മഴയെക്കുറിച്ചുള്ള മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം. നെറ്റവര്‍ക്ക് ക്യാമറാമാനും റിപ്പോര്‍ട്ടറുമാണ്. പരിയാരം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.  

വ്യാപാരശബ്ദം മാസിക തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു.

തളിപ്പറമ്പ്: വ്യാപാരശബ്ദം മാസികയുടെ തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികളുടെ വിഷയങ്ങള്‍, സര്‍ക്കാറിന്റെ ഉത്തരവുകള്‍ മറ്റു വ്യാപാരസംബന്ധ നിയമങ്ങളും യൂണിറ്റ് ജില്ലാ വാര്‍ത്തകളും അറിയുന്നതിന് വേണ്ടി പുറത്തിറക്കിയ മാസികയുടെ പ്രകാശനം … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി. 1910 ജൂലായ്-1 നാണ് ചിറക്കല്‍ താലൂക്ക് ഓഫീസിന്റെ കീഴില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസായി തളിപ്പറമ്പ് താലൂക്ക് കച്ചേരി ആരംഭിച്ചത്. അന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനും സബ് ജയിലും ഇതേ കെട്ടിടത്തിലാണ് … Read More

മദ്യപിച്ച് ഇന്‍സ്പെക്ടറെയും പോലീസുകാരെയും ആക്രമിച്ച അര്‍ജുന്‍ തിലക്(30) അറസ്റ്റില്‍

വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ പോലീസ് ഇന്‍സ്‌പെക്ടറേയും പോലീസുകാരെയും അക്രമിച്ച യുവാവ് അറസറ്റില്‍. ബളാല്‍ കാറളം മങ്കയത്തെ നടുത്തൊടിയില്‍ വീട്ടില്‍ തിലകന്റെ മകന്‍ അര്‍ജുന്‍ തിലക്(30)നെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസറ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 1.10 നായിരുന്നു … Read More