ഓസിയൊഴിക്കലുകാരെകൊണ്ട് പൊറുതിമുട്ടി മൂത്രപ്പുര നടത്തിപ്പുകാരന്‍

തളിപ്പറമ്പ്: ഓസി ഒഴിക്കലുകാരെ കൊണ്ട് പൊറുതിമുട്ടി കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍. തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരനാണ് ഓസിയൊഴിക്കലുകാരെക്കൊണ്ട് പുലിവാലുപിടിച്ചത്. 9 ലക്ഷം രൂപക്കാണ് 10 മാസത്തേക്ക് തളിപ്പറമ്പ് നഗരസഭയിലെ മൂത്രപ്പുര കരാറെടുത്തത്. മൂത്രപ്പുരക്ക് 3 രൂപയും ശുചിമുറിക്ക് 5 … Read More

തളിപ്പറമ്പ് നഗരസഭയില്‍ നവീകരിച്ച എഞ്ചീനീയറിംഗ് വിഭാഗവും വൈസ് ചെയര്‍മാന്‍ കാബിനും തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഓഫീസില്‍ നവീകരിച്ച എന്‍ജിനീയറിങ് വിഭാഗത്തിന്റെയും മിനി കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നവീകരിച്ചത്. വൈസ് … Read More

സഹപാഠിയായ മുസ്ലിം പെണ്‍കുട്ടിയോട് സംസാരിച്ചതിന് മര്‍ദ്ദനം-മൂന്നുപേര്‍ക്ക് 9 വര്‍ഷം തടവും പിഴയും.

തലശേരി: സഹപാഠിയായ മുസ്ലിംപെണ്‍കുട്ടിയോട് സംസാരിച്ച വിരോധത്തില്‍ പട്ടികജാതിക്കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ഒമ്പതുവര്‍ഷവും ഏഴുമാസവും തടവും 16,000 രൂപവീതം പിഴയും ശിക്ഷ. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് ചുള്ളിയോടന്‍ പൊട്ടിച്ചി ഹൗസില്‍ സി.പി.മുഹമ്മദ് താഹ(34), അള്ളാംകുളം മണ്ടന്‍ കണ്ടീരകത്ത് ഹൗസില്‍ … Read More

കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: അബദ്ധത്തില്‍ കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 3.30 ന് വെള്ളാട് പാറ്റാകുളത്താണ് സംഭവം നടന്നത്. ബിനുഎന്നയാളുടെ പശുക്കുട്ടിയാണ് കെട്ടിയിരിക്കുന്ന കയര്‍ അഴിച്ചപ്പോള്‍ ഓടി റബ്ബര്‍തോട്ടത്തിനകത്തെ പൊട്ടക്കിണറില്‍ വീണത്. പടവുകളില്ലാത്ത കിണറിന് ഇരുപതടിയിലെറെ ആഴമുണ്ട്. അഞ്ചടിയിലേറെ … Read More

അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു

പയ്യന്നൂര്‍: അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് മായി വീട്ടില്‍ എം.ഷാജി(46)ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് പയ്യന്നൂരിലെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ ഷാജിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. … Read More

സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുചീകരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട റവന്യൂടവറിന് പിറകില്‍ സെപ്റ്റിക്ക് ടാങ്ക് മാലിന്യങ്ങള്‍ പരന്നൊഴുകുന്നത് നീക്കം ചെയ്ത് ശുചീകരണം നടത്തി. കഴിഞ്ഞ ശനിയാഴ്ച്ച കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്തപ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട റവന്യൂ അധികൃതര്‍ ഇത് അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ … Read More

അനധികൃത പാർക്കിങ്ങും കച്ചവടവും അവസാനിപ്പിക്കണം:കെ.എസ്.റിയാസ്

തളിപ്പറമ്പ്:  തളിപ്പറമ്പ് നഗരം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും പട്ടണങ്ങളിൽ വരുന്നതിനും പോകുന്നതിനുള്ള സൗകര്യം തീരെ ഇല്ലാതായിരിക്കയാണെന്നും, ഇതിന് പരിഹാരം കാണണമെന്നും ജില്ലാ യൂത്ത് വിംഗ്  പ്രസിഡൻ്റ് കെ എസ്. റിയാസ്. അനധികൃത കച്ചവടം കാരണം ജനങ്ങൾക്ക് കാൽനടയാത്ര ചെയ്യാൻ … Read More

മുഹമ്മദ് കോട്ടക്കുന്ന്(84)നിര്യാതനായി

പിലാത്തറ: നരിക്കാംവള്ളി കോട്ടക്കുന്ന് പാറോട്ടകത്ത് മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: സുബൈദ, ജബ്ബാര്‍, നൗഷാദ്, സുലൈഖ. മരുമക്കള്‍: സമിറ, മിസിരിയ, പരേതരായ അബു, അബ്ദുള്‍ നിസാര്‍. സഹോദരങ്ങള്‍: ആമിന, പരേതനായ അംബാസ്, അബ്ദുള്ള.    

പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി.

പരിയാരം: ഇരു വൃക്കകളും തകരാറിലായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി. പരേതനായ മഹമ്മൂദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ജബ്ബാര്‍. മക്കള്‍: സൈറ, ജാസ്മിന്‍. സഹോദരങ്ങള്‍ മുസ്തഫ, സാദിഖ്. മൃതദേഹം ഇന്ന് രാത്രി എട്ടരക്ക് വീട്ടിലെത്തിക്കും. കബറടക്കം … Read More

കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ

  * വടക്കൻ കേരളത്തിൽ ഈ സംവിധാനം ഇതാദ്യം * ഹ്രസ്വദൃഷ്ടിക്കും , അസ്റ്റിഗ്മാറ്റിസത്തിനും പരിഹാരം. കോ​ഴി​ക്കോ​ട്: മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ … Read More