ചെറ്റത്തരം-കടക്കുപുറത്ത്-വീട്ടില്‍പോയി ചോദിക്ക്-മെയ് 4 ന് വീട്ടിലേക്ക് യാത്രയയപ്പ്

കടക്കുപുറത്തിന്റെ ഉപജ്ഞാതാവ് വീണ്ടും സജീവമാകുന്നു-ചെറ്റത്തരം–, അത് വീട്ടില്‍ പോയി ചോദിക്ക് തുടങ്ങിയ പുതിയ പിണറായി പ്രയോഗങ്ങളുമായാണ് അദ്ദേഹം 3.0 ലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. പരനാറി പ്രയോഗത്തിലൂടെ ഇപ്പോള്‍ അഖിലേന്ത്യാ സെക്രട്ടെറിയായി തുടരുന്ന എം.എ.ബേബിയെ മൂലക്കിരുത്തിയ പിണറായി തന്റെ നാക്ക് ശൈലിയിലൂടെ വീണ്ടും … Read More

കുറ്റൂരില്‍ വന്‍ കവര്‍ച്ച 50 പവന്‍ മോഷ്ടിച്ചു.

പെരിങ്ങോം: അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തു. കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് … Read More

യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചന്തേര: യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാച്ചിക്കാടിലെ രാജന്‍-നിഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് മരിച്ചത്. തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. സഹോദരി-ദേവനന്ദ.  

ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം

തളിപ്പറമ്പ്: ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം, നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പരിയാരം പുളിയുലിലെ കട്ടിറ്റവളപ്പില്‍ കെ.വി.മുഹമ്ദ് അഫ്‌നേജ്(20), സഹോദരന്‍ മുഹമ്മദ് അഫ്‌നാന്‍,ബന്ധുക്കളായ നബീല്‍, ഇഷല്‍ എന്നിവരെയാണ് മുസ്തഫ, ഇര്‍ഷാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും … Read More

ഭര്‍ത്താവിനോടുള്ള വിരോധം ഭാര്യക്ക് ചീത്തവിളി –ഉണ്ണിക്കെതിരെ കേസായി

പരിയാരം: ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ പുലയാടിമോളെ എന്ന് അശ്ലീലഭാഷയില്‍ ചീത്തവിളിച്ചതായി പരാതി. സംഭവത്തില്‍ കടന്നപ്പള്ളിയിലെ ഉണ്ണി എന്നയാളുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. കൈതപ്രത്തെ പടിഞ്ഞാറെ വീട്ടില്‍ പി.വി.സ്വപ്‌നയുടെ(41) പരാതിയിലാണ് കേസ്. മാര്‍ച്ച്-22 ന് … Read More

ടി.കെ.ഗോവിന്ദന്‍ പത്രിക സമര്‍പ്പിച്ചു.

യു.ഡി.എഫ് സ്വതത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഇന്ന് രാവിലെ തളിപ്പറമ്പ് തഹസിൽദാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് നേതാക്കളായ പി.ടി. മാത്യു, ടി. ജനാർദ്ദനൻ, കെ. മുഹമ്മദ് ഇഖ്ബാൽ അഡ്വ കെ.വി.എ. റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വൈകുന്നേരം 3ന് … Read More

കഞ്ചാവ് നിറച്ച ബീഡിവലിച്ച യുവാവ് പിടിയില്‍.

പരിയാരം: കഞ്ചാവ് നിറച്ച ബീഡിവലിച്ച യുവാവ് പിടിയില്‍. കല്യാട് ബ്ലാത്തൂരിലെ ചന്ദ്രോത്ത് വീട്ടില്‍ സി.എച്ച്.അബ്ദുള്‍സലാമിന്റെ മകന്‍ കെ.പി.സിദ്ദിക്കിനെയാണ്(32) പരിയാരം പോലീസ് പട്രോളിങ്ങിനിടെ ഇന്ന് രാവിലെ എട്ടോടെ പിടികൂടിയത്. പാണപ്പുഴ ഉറവുംകര ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ചാണ് എസ്.ഐ കെ.കെ.സോബിന്റെ നേതൃത്വത്തില്‍ ഇയാളെ … Read More

ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പത്താമത് സംസ്ഥാന കലാശ്രീ പുരസ്‌കാരം വിജയന്‍ തെരുവത്ത് ഏറ്റുവാങ്ങി.

കണ്ണൂര്‍: ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പത്താമത് സംസ്ഥാന കലാശ്രീ പുരസ്‌കാരം സുപ്രസിദ്ധ സിനിമാതാരം രോഹിണി കവിയും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന് സമ്മാനിച്ചു. ശിക്ഷക് സദനില്‍ നടന്ന ചടങ്ങ് മുന്‍ എംഎല്‍എ എം.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.ഗോവിന്ദന്‍ … Read More

മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, മാഹി സ്വദേശി സുല്‍ഫിക്കര്‍, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സക്കീര്‍, റഷീദ് എന്നിവരാണ് മരിച്ചത്. … Read More

കേരളത്തില്‍ വരാന്‍പോകുന്നത് തൂക്ക് നിയമസഭ-സി.വി.ദയാനന്ദന്‍

2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുനിയമസഭയാവും വരാന്‍ പോകുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി.വി.ദയാനന്ദന്‍. രാഷ്ട്രീയത്തിലെ ധാര്‍മ്മികത തീരെ ഇല്ലാതായ ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെയെങ്കിലും ജയിക്കുകയും ഭരിക്കുകയും ചെയ്യണം എന്ന ഒരൊറ്റ ചിന്തയിലാണ് … Read More