അനധികൃത വാഹനപാര്‍ക്കിംഗ്-സംസ്ഥാനപാതയില്‍ അപകടസാധ്യത കൂടി. ജില്ലാ കളക്ടര്‍ക്ക് പരാതി.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡപകടസാധ്യത കൂട്ടി അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിച്ചു. തളിപ്പറമ്പ്-താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്താണ് വാഹനങ്ങള്‍ തോന്നിയപോലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്. അടുത്തകാലത്തായി ഈ ഭാഗത്ത് ആരംഭിച്ച സ്ഥാപനങ്ങള്‍ മിക്കതിനും പാര്‍ക്കിംഗ് സൗകര്യമില്ല. സ്വന്തമായി … Read More

പി.ചന്ദ്രകുമാര്‍ ശിഷ്യന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും

കൊച്ചി: പി.ചന്ദ്രകുമാര്‍ ശിഷ്യനായ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും അഭനയിക്കുന്നു. ഹൃദയപൂര്‍വ്വം എന്ന പുതിയ സിനിമയിലുംഒരു വേഷത്തില്‍പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ചന്ദ്രകുമാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ചന്ദ്രകുമാര്‍ തുടരും എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തുവന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആദ്യത്തെ രംഗത്തുതന്നെ … Read More

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ഉത്തര്‍ഖണ്ഡ് സ്വദേശി തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ഖണ്ഡ് പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്രന്‍(75)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഇയാളെ കാഞ്ഞങ്ങാട് മാവുങ്കാലിലെ ആനന്ദാശ്രമത്തിലെ ഭക്തന്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ എല്‍ ബ്ലോക്കിലുള്ള 53-ാം നമ്പര്‍ മുറിയിലെ … Read More

വീട്ടില്‍ കയറി ആക്രമം നടത്തിയ യുവാവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ കാലിക്കടവിലെ പ്രശാന്തിന്റെ പേരിലാണ് കേസ്. പ്രതിയുടെ നിരന്തരമായ ശാരീരിക-മാനസിക പീഡനം കാരണം ഭാര്യ കാലിക്കടവിലെ പുളുക്കൂല്‍ വീട്ടില്‍ എം.പി.ജിഷ അവരുടെ … Read More

ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്

അതിരുമാവ്: യുവാവിനെ പോക്‌സോ കേസില്‍ പ്രതിയാക്കാന്‍ സഹായിച്ചെന്നരാരോപിച്ച് ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്. മാലോം അതിരുമാവിലെ വള്ളിവീട്ടില്‍ പി.കെ.രാജന്‍(45) ഭാര്യ ഉഷ(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7 നായിരുന്നു കേസിനാസ്പദമായ സംഭവം. സതീശന്‍, രാജന്‍, സനീഷ് എന്നിവരുടെ … Read More

ഒടുവില്‍ സമാധാനം-വെടിനിര്‍ത്തലിന് ധാരണയായി.

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് … Read More

ഒരു കിലോ കഞ്ചാവുമായി യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു

കള്ളാര്‍: ഗുഡ്‌സ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പാണത്തൂര്‍ സ്വദേശിയും പാണത്തൂര്‍ ടൗണില്‍ മീന്‍ കച്ചവടം നടത്തുകയും ചെയ്യുന്ന പാണത്തൂര്‍ വീട്ടില്‍ മുഹമ്മദ് ആഷിര്‍(20)നെ വാഹന പരിശോധനക്കിടെ കള്ളാറില്‍ അന്ത്രൂസ് തട്ടുകടക്ക് സമീപം വെച്ച് രാജപുരം ഇന്‍സ്പെക്ടര്‍ പി.രാജേഷ് … Read More

യു.ഡി.എഫ് മഴക്കാല പൂര്‍വ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പരിസര ശുചിത്വം കരുതലാവാം, മാതൃകയാവാം, എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചികരണത്തിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം തളിപറമ്പ് ഹൈവേ ജുമാ മസ്ജിദ് പരിസരത്ത് കെ.പി.സി.സി മെമ്പര്‍ അഡ്വ: വി.പി.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. … Read More

സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. … Read More

വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്രം ശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിന് കുറ്റിയടിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തില്‍ പെട്ട ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിനുള്ള കുറ്റിയടിക്കല്‍ വെള്ളിയാഴ്ച (കൊല്ലവര്‍ഷം1200 മേടം 26) രാവിലത്തെ ശുഭമുഹുര്‍ത്തത്തില്‍ സുരേന്ദ്രന്‍ വിശ്വകര്‍മ്മന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ആചാരവിധി പ്രകാരം നിര്‍വഹിച്ചു. ടി.ടി.കെ … Read More