പുക പടര്‍ന്നു.—കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക പടര്‍ന്നു. പോലീസിലും പയ്യന്നൂര്‍ അഗ്നിശമനസേനയിലും വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങളുടെ പരിശോധനയില്‍ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായി. ഇതിന്റെ കണക്ഷനുകള്‍ മുറിച്ചുനീക്കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി. പരിഭ്രാന്തരായ ജീവനക്കാരും രോഗികളും ആശങ്കയിലായെങ്കിലും … Read More

പ്ലാസ്റ്റിക്കും ഇല്ല ഗ്യാസ്‌ട്രോയും ഇല്ല, റേഡിയോളജി ഇല്ല, കാര്‍ഡിയോളജിയും കണക്ക് തന്നെ-അത്യാഹിത വിഭാഗമോ-? പരിയാരത്ത് എന്തിനാണപ്പാ ഈ മുടിക്കല്‍ കോളേജ്.

പരിയാരം:കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമായില്ല. സൂപ്പര്‍ സ്‌പെഷാലിറ്റി പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനം ഒരുക്കാത്തതാണ് പ്രശ്‌നം. മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ മന്ത്രി വീണാ … Read More

സെക്യൂരിറ്റിക്കാരന്റെ മൊബൈലും കള്ളന്‍ എടുത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സുരക്ഷാ അരാജകത്വം.

പരിയാരം: മെഡിക്കല്‍ കോളേജില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു. വാര്‍ഡിലെ സുരക്ഷാ ജീവനക്കാരന്റെയും മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അടിച്ചുമാറ്റി. ഇത് ഉള്‍പ്പെടെ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി … Read More

മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കട ശല്യം, മഴവെള്ള സംഭരണിക്ക് സമീപം മദ്യം ഒളിച്ചുവെക്കുന്നതായി പരാതി.

പരിയാരം: മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ രോഗികള്‍ക്ക് ദുരിതമായി പെട്ടിക്കടകള്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്താണ് പെട്ടിക്കടകള്‍ രോഗികളുടെയും ബന്ധുക്കളുടെയും നടപ്പാതയില്‍ ദുരിതമായി മാറിയത്. മഴവെള്ള സംഭരണിയിലും പരിസരത്തെ കുറ്റിക്കാടുകളിലും വന്‍തോതില്‍ മദ്യം സംഭരിച്ച് വില്‍ക്കുന്നതായും പരാതി. മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ … Read More

പോലീസ് സ്‌റ്റേഷന്റെ മുന്നിലാണെങ്കിലും അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം.

പരിയാരം: പരിയാരത്ത് വാഹനങ്ങളുടെ അമിതവേഗതയുടെ ഇരയായി ഒരാള്‍കൂടി. 21 ന് രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ സുലൈമാന്‍ഹാജി ഇന്ന് രാവിലെ മരണപ്പെട്ടുവെങ്കിലും ദേശീയപാതയിലൂടെയുള്ള അമിതവേഗത നിയന്ത്രിക്കാന്‍ നടപടികളൊന്നുമില്ല. നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പില്‍ അനധികൃത പാര്‍ക്കിങ്ങും നിരവധിയാണ്. പോലീസ് സ്‌റ്റേഷന്റെ … Read More

ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ന്യൂറോ മെഡിസിന്‍ വിഭാഗം

പരിയാരം: ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ മെഡിസിന്‍ വിഭാഗം. ഇവിടെ ചികില്‍സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികളെ പരിശോധിച്ച് ചികില്‍സ നിശ്ചയിക്കാന്‍ ആകെയുള്ളത് ഒരു ന്യൂറോ ഫിസിഷ്യന്‍മാത്രം. ഇപ്പോള്‍ കോഴിക്കോട് നിന്നും വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഹര്‍ഷ … Read More

മാധവന്‍ മാസ്റ്ററുടെ കണ്ണുകള്‍ ഇനിയും കാഴ്ച്ചകള്‍ കാണും, മൃതദേഹം മെഡിക്കല്‍ പഠനത്തിന്.

തളിപ്പറമ്പ്: മാധവന്‍ മാസ്റ്ററുടെ കണ്ണുകള്‍ ഇനിയും വെളിച്ചം കാണും, ഇന്ന് രാവിലെ നിര്യാതനായ കെ.മാധവന്‍ മാസ്റ്ററുടെ രണ്ട് കണ്ണുകളും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നേത്രബാങ്കിന് നല്‍കി. മൃതദേഹം മെഡിക്കല്‍ പഠനത്തിനായും വിട്ടുനല്‍കും. വീട്ടുകാര്‍ അറിയിച്ചത് പ്രകാരം എത്തിയ ഡോക്ടര്‍മാരുടെ സംഘം മൃതദേഹത്തില്‍ നിന്ന് … Read More

എം.സി.ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ നിര്യാതയായ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് വിട്ടുനല്‍കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവരുടെ നേരത്തെയുള്ള ആഗ്രഹപ്രകാരമാണ് … Read More

മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗത്തിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതി

പരിയാരം: മെഡിക്കല്‍ കോളേജിന്റെ സീല്‍ ഉപയോഗിച്ച് ഒരു വിഭാഗത്തിന്റെ പേരില്‍ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടിയതായി പരാതി. ഇത്തരത്തില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പാളിന് വെരിഫിക്കേഷന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ജനസമക്ഷം, പൊതു സമക്ഷം എന്ന പേരില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് … Read More

ലേലു അല്ലു ലേലു അല്ലു—-ഇനി കത്തിക്കൂല്ല–ഇനി കത്തിക്കൂല്ല-

  കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട് പരിയാരം: ഇനി പ്ലാസ്റ്റിക്ക് കത്തിക്കില്ലെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതരുടെ ഉറപ്പ്. മെഡിക്കല്‍ കോളേജിന് പിറകില്‍ കുഴിയെടുത്ത് ആശുപത്രിയിലെ പ്ലാസ്റ്റിക്ക് മാലിന്യം തുറന്നസ്ഥലത്ത് കത്തിക്കുന്നത് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. … Read More