കേരളാ കോണ്‍ഗ്രസ്(ജേക്കബ്ബ്)-ജോസ് ചുക്കനാനി വീണ്ടും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

ഇരിട്ടി: കേരളാ കോണ്‍ഗസ് (ജേക്കബ്ബ്) ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കണ്‍വെന്‍ഷനും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.ആര്‍.ഗിരിജന്‍, വത്സന്‍ അത്തിക്കല്‍, എസ്.ജെ.മാണി, കെ.വി.വര്‍ഗീസ്, വി.എം.സെബാസ്റ്റ്യന്‍, … Read More

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു.

കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു, കൂടെയുണ്ടായിരുന്ന പേരക്കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ്(57)മരിച്ചത്. കൊവ്വല്‍ പള്ളി മന്നിയോട്ട് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ വീടിനടുത്ത ഇടവഴിയിലുടെ … Read More

പി.ടി.ബിജു കേരളാ കോണ്‍ഗ്രസ്(ജേക്കബ്ബ്) മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: കേരള കോണ്‍ഗ്രസ് (ജേക്കബ് ) തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റായി പി.ടി.ബിജു പവ്വത്ത് പറമ്പിലിനെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍- വൈസ് പ്രിസിഡന്റ്മാര്‍-(1)തോമസ് കുന്നുംപുറം, (2)കെ.വി.മുഹമ്മദ്കുഞ്ഞി, സെക്രട്ടറിമാര്‍-(1):തോമസ് കല്ലുമടം, (2)ഗണേശന്‍ പുത്തന്‍വീട്ടില്‍. ടഷറര്‍: ഇ.എല്‍.ജോസഫ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍-1) ജോസ് ചുക്കനാനി, … Read More

തോമസ് വേമ്പനി കേരളാ കോണ്‍ഗ്രസ്(ബി)തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ്(ബി) വളര്‍ച്ചയുടെ പാതയിലാണെന്ന് പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. തളിപ്പറമ്പില്‍ ചേര്‍ന്ന നിയോജകമണ്ഡലം പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മണ്ഡലം പ്രസിഡന്റായി തോമസ് വെമ്പേനിയെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. … Read More

പ്രസിഡന്റ്-അത് ബേബി തന്നെ–

നടുവില്‍: ബേബി ഓടംപള്ളില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 11 വോട്ടുകള്‍ക്കാണ് ബേബി വിജയിച്ചത്. കോണ്‍ഗ്രസിലെ പി.പി.റെജിമോന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പുലിക്കുരുമ്പ വാര്‍ഡ് അംഗമായ റെജിമോന്‍ അസുഖം കാരണം … Read More

കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ക്ക് മര്‍ദ്ദനം-ബി.ജെ.പി മാടായി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്-

പരിയാരം: കെ.റെയില്‍ വിരുദ്ധസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കര്‍ഷകമോര്‍ച്ച നേതാവിനെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മര്‍ദ്ദിച്ചു. പരിക്കേറ്റ കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷററുടെ പരാതിയില്‍ മാടായി മണ്ഡലം ബി.ജെ.പി പ്രസിഡന്റ്, ജന.സെക്രട്ടറി എന്നിവര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ … Read More

-അഡ്വ.ടി.ആര്‍.മോഹന്‍ദാസ് –മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം—തളിപ്പറമ്പ് സംയുക്ത മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വിഭജിക്കപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ വീണ്ടും ഒന്നാകുന്നു. നിലവില്‍ ടൗണ്‍, ഈസ്റ്റ് എന്നീ പേരുകളില്‍ പ്രവര്‍ച്ചുവരുന്ന മണ്ഡലം കമ്മറ്റികള്‍ ഇനി തളിപ്പറമ്പ് മണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കും. ടൗണ്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസിനാണ് സംയുക്ത മണ്ഡലം കമ്മറ്റി … Read More

പി.എസ്.ജോസഫ് കേരള കോണ്‍ഗ്രസ് (ബി) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: പി.എസ്.ജോസഫിനെ കേരളാ കോണ്‍ഗ്രസ്(ബി)ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഹോട്ടല്‍ഭാരത് ഓഡിറേറാറിയത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അന്തരിച്ച ആര്‍.ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന ട്രഷററും മുന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന … Read More

സുധീഷ് കടന്നപ്പള്ളി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്-കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു താരോദയം-

എറണാകുളം: സുധീഷ് കടന്നപ്പള്ളിയെ കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുധീഷ് സി.എം.പിയുടെ തുടക്കംമുതല്‍ തന്നെ എം.വി.ആറിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. ജില്ലയിലെ … Read More

ചെങ്ങുനി രമേശന്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി ചെങ്ങുനി രമേശനെ നിയമിച്ചു. നിലവിലുള്ള നിയോജകമണ്ഡലം കമ്മറ്റി രണ്ടായി വിഭജിച്ചിട്ടുണ്ട്. തളിപ്പറമ്പ്, നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ വരിക. മികച്ച സംഘാടകനായ ചെങ്ങുനി രമേശന്‍ കാഞ്ഞിരങ്ങാട് സ്വദേശിയാണ്.