കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു ഓണത്തല്ല്-14 പേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: എസ്.എന്‍.കോളേജില്‍ ഓണാഘോഷത്തിനിടെ കാമ്പസിനകത്ത് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലും പെട്ട 14 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികള്‍ പരിസ്പരം ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് ടൗണ്‍ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം … Read More

എസ് എഫ് ഐ നേതാവിന് നേരെ അക്രമം നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

പരിയാരം എസ് എഫ് ഐ നേതാവിന് നേരെ അക്രമം, നാല് എം.എസ്.എഫുകാര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥിയുമായ ടി.സി.തേജസിന്(20)നേരേയാണ് ആക്രമം ഉണ്ടായത്. ഓണപ്പറമ്പിലെ അഷ്‌ക്കര്‍, കൊവ്വപ്പുറത്തെ … Read More

കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ വളഞ്ഞിട്ട് തല്ലി.

കടന്നപ്പള്ളി: സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ നല്‍കുകയും മുന്നില്‍ നിന്ന് പ്രര്‍ത്തിക്കുകയും ചെയ്ത കെ.എസ്.യു നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസൈനാറിനാണ്(17)മര്‍ദ്ദനമേറ്റത്. ഇന്ന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എ പ്രവര്‍ത്തകര്‍ … Read More

അടിയന്തരാവസ്ഥയുടെ ഓര്‍മ്മകളില്‍ അവര്‍ 10 പേര്‍ ഒത്തുചേര്‍ന്നു-

പയ്യന്നൂര്‍: അടിയന്തരാവസ്ഥക്കാലത്തെ പീഡനത്തിനിരയായ പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അന്‍പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു. അന്നത്തെ എസ്.എഫ്.ഐ, ഐ.എസ്.ഒ പ്രവര്‍ത്തകരായ 16 പേരില്‍ ജീവിച്ചിരിക്കുന്ന 11 പേരില്‍ 10 പേരാണ് ഇന്നലെ പയ്യന്നൂര്‍ ബോംബെ ഹോട്ടലില്‍ ഒത്തുചേര്‍ന്നത്. അടിയന്തരാവസ്ഥക്കെതിരെ ജൂണ്‍ 26 മുതല്‍ … Read More

റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാക്കളായ അതുല്‍, സിദ്ധാര്‍ത്ഥ്, അമല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്. വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് … Read More

നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

മയ്യില്‍: നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ രാവിലെ 10 ന് മയ്യില്‍ ഗവ.എച്ച്.എസ്.എസിന് സമീപത്തായിരുന്നു സംഭവം. സ്‌ക്കൂള്‍തുറക്കുന്ന സമയത്ത് നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനര്‍ സ്ഥാപിക്കുന്നതിന്റെ പേരിലാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ … Read More

കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതി

നീലേശ്വരം: കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതി. മുന്‍ എസ്.എഫ് ഐ നേതാവിന്റെ പേരില്‍ കേസ്. കിനാനൂരിലെ മുന്‍ എസ്.എഫ്.ഐ നേതാവ് ഷിബിന്‍ കണിയാടയുടെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 19 ന് ഉച്ചക്ക് 1.20 ന് … Read More

എംഎസ്എഫ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

പരിയാരം: കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീം (29)മിന് മര്‍ദനമേറ്റ സംഭവത്തില്‍ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സിപിഎം പ്രവര്‍ത്തകന് എതിരേയും കേസെടുത്തു. കടന്നപ്പള്ളി ഗവ … Read More

എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

പരിയാരം: എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ. പരിയാരം: മുപ്പത് വര്‍ഷത്തിന് ശേഷം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സെക്രട്ടെറിയായി … Read More