നാട്ടില്‍ ചൂടാണ്; പക്ഷെ, സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നട്ടുച്ചക്കും തണുപ്പാണ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നാടും നഗരവും എന്ന ഭേദമില്ലാതെ കടുത്ത ചൂട് പടര്‍ന്നുപിടിക്കുമ്പോള്‍ തൃച്ചംബരം കോട്ടക്കുന്ന് സ്ട്രീറ്റ് നമ്പര്‍ രണ്ടിലെ എം.പി.സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടില്‍ ചൂട് ഒരു വിഷയമേയല്ല. മുകള്‍നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ എയര്‍കണ്ടീഷന്‍ഡ് റൂമില്‍ ഇരിക്കുന്ന ശീതളിമയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 2018 … Read More

തൃച്ചംബരത്തെ ടി.പി.രാജേന്ദ്രന്‍(68)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ ജയകലയില്‍ ടി.പി.രാജേന്ദ്രന്‍ (68) നിര്യാതനായി. പരേതരായ സി.എം.കൃഷ്ണന്‍ നായരുടെയും ടി.പി. കല്ല്യാണിക്കുട്ടിഅമ്മയുടെയും മകനാണ്. പി.കെ ഉഷാദേവിയാണ് ഭാര്യ. മക്കള്‍: അഞ്ജലി, അനുശ്രീ (ഐസിഐസിഐ ബേങ്ക്, കണ്ണൂര്‍ ). മരുമകന്‍: ഗോപീകൃഷ്ണ (മൈക്രോ സോഫ്റ്റ് ഹൈദരബാദ്). … Read More

ഭക്തജനങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദ് ചാരിറ്റിസെന്റര്‍

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ തൃച്ചംബരം ഉല്‍സവത്തിന്റെ സമാപന ദിവസമായ കുടി പിരിയല്‍ ചടങ്ങിന് വരുന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ സ്ഥാപിച്ച് ദാഹജലം വിതരണം നടത്തി. സുഭാഷ് കൂനം ഉദ്ഘാടനം ചെയ്തു. ദാഹജലവിതരണത്തിന് ജയ്ഹിന് ഭരവാഹികളായ വി.അഭിലാഷ്, കെ.വി.അശോകന്‍, മുരളി പൂക്കോത്ത്, … Read More

ഉണ്ണിമേനോന്‍ വന്നതോടെ ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറന്നു, ജനമൊഴുകി

തളിപ്പറമ്പ്: ഉണ്ണിമേനോന്‍ വന്നതോടെ ഹൈക്കോടതി ഉത്തരവ്  കാറ്റില്‍പറന്നു, ജനമൊഴുകി, വാഹനം ബൈപ്പാസ് വഴി തിരിച്ചുവിട്ടു. മാര്‍ച്ച് 10 നാണ് ദേശീയപാത 66 ല്‍ തൃച്ചംബരത്ത് പൂക്കോത്ത്‌നടയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ വാഹനഗതാഗതത്തിന് തടസങ്ങളുണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് പൂക്കോത്ത്‌നടയില്‍ റോഡിന് രണ്ടുഭാഗത്തും … Read More

സേവാസമിതിക്കെതിരെ ടി.ടി.കെ ദേവസ്വം നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്ക് എതിരെ നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി. ഇന്നലെയാണ് ഇതുസംബന്ധിച്ച് ഉത്തരവായത്. അനധികൃതമായി സേവാസമിതി പണം പിരിക്കുന്നത് തടയണമെന്ന ഹരജിയാണ് തള്ളിയത്. നേരത്തെ സേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം … Read More

നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കാര്‍ത്യായനി(76)നിര്യാതയായി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കോടതിക്ക് സമീപത്തെ പരേതനായ ഒതയോത്ത് കുഞ്ഞിരാമന്റെ ഭാര്യ കാര്‍ത്ത്യായനി(76)നിര്യാതയായി. മറ്റു മക്കള്‍: രമേശന്‍(ഡല്‍ഹി), പ്രദീപന്‍, രാജേഷ്, ഷാജി, സുനിത. മരുമക്കള്‍: സുജാത( ത്യച്ചംബരം),മഹിത( കോയിപ്ര), സിസു( ചീത്തപാറ), പുരുഷോത്തമന്‍( AEOഓഫിസ്, തളിപ്പറമ്പ്), പ്രശാന്ത് (എരമം). … Read More

പൂക്കോത്ത്‌നടയിലെ അപൂര്‍വ്വ കാഴ്ച്ച-ബാരിക്കേഡിന് നടുവിലൂടെ വാഹനം കടത്തിവിട്ടു.

തളിപ്പറമ്പ്: ഇത്തരത്തിലൊരു കാഴ്ച്ച ഇതിന് മുമ്പ് കണ്ടവര്‍ ഉണ്ടാകുമോ എന്ന് പറയാനാവില്ല. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ഉല്‍സവകാലത്ത് ദേശീയപാതയിലൂടെ വാഹനം കടന്നുപോകുന്ന അപൂര്‍വ്വ കാഴ്ച്ചക്ക് ഇന്നത്തെ രാത്രി സാക്ഷിയായി. പൂക്കോത്ത്‌നടയിലൂടെ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ … Read More

കോളാമ്പി ബഹളം ബഹുകേമം–സഹികെട്ട് പോലീസില്‍ പരാതി.

തളിപ്പറമ്പ്: കോളാമ്പികൊണ്ട് സഹികെട്ടു, ഒടുവില്‍ പരാതിയുമായി പോലീസിലെത്തിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം. തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ പി.മനോജ്കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് മനോജ്കുമാറിന്റെ വീടിന് സമീപത്തെ മരത്തില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ വലിയ കോളാമ്പിമൈക്ക് … Read More

അയോഗ്യര്‍ രാജിവെച്ചൊഴിയണം-തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി

തളിപ്പറമ്പ്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടി.ടി.കെ. ദേവസ്വത്തിലെ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരായ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാനം രാജിവെച്ചൊഴിയണമെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, മുഴുവന്‍ സമയ ഔദ്യോഗിക ജോലിയുള്ളവര്‍, തിരക്ക് പിടിച്ചവര്‍ എന്നിവര്‍ … Read More

മുടങ്ങിയ എസ്.സി., ഒ.ഇ.സി ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും ഉടന്‍ വിതരണം ചെയ്യണം-കെ.എം.എസ്.എസ്.

തളിപ്പറമ്പ്: മുടങ്ങിയ എസ്.സി, ഒ.ഇ.സി ഗ്രാന്റും ക്രൈസ്തവ പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗം സ്‌കോളര്‍ഷിപ്പും ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ തൃച്ചംബരം നോര്‍ത്ത് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലധികമായി ഇവ മുടങ്ങിക്കിടക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സ്വാശ്രയ കോളേജുകളില്‍ … Read More