സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുചീകരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട റവന്യൂടവറിന് പിറകില്‍ സെപ്റ്റിക്ക് ടാങ്ക് മാലിന്യങ്ങള്‍ പരന്നൊഴുകുന്നത് നീക്കം ചെയ്ത് ശുചീകരണം നടത്തി. കഴിഞ്ഞ ശനിയാഴ്ച്ച കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്തപ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട റവന്യൂ അധികൃതര്‍ ഇത് അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ … Read More

മലിനജലം-മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ല പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ്.

പരിയാരം: കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് പ്രസ്താവന പുറപ്പെടുവിച്ചത്. … Read More

ഇല്ല ഞങ്ങളൊന്നും അറിഞ്ഞതേയില്ല-മാലിന്യനിക്ഷേപം-നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്.

പരിയാരം: കക്കൂസ് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.  മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കേ, കരാര്‍ പ്രകാരം പ്രവൃത്തി ചെയ്യാനേല്‍പ്പിച്ച ഏജന്‍സി, മെഡിക്കല്‍ കോളേജ് … Read More

ഒരുഭാഗത്ത് മാലിന്യമുക്തകേരളം-മറുഭാഗത്ത് ദേശീയപാതയിലേക്ക് കക്കൂസ്മാലിന്യം ഒഴുക്കല്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് വീണ്ടും പണിമുടക്കി, മലമൂത്ര വിസര്‍ജ്യങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കിവിട്ട് അധികൃതര്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് തമിഴ്‌നാട്ടില്‍ നിന്നും വന്ന സംഘം ഇന്ന് ഉച്ചമുതല്‍ പട്ടാപ്പകല്‍ റോഡരികിലേക്ക് … Read More

ഈ മാലിന്യം എവിടെയാ-ലഡാക്കിലാ? നഗരസഭയിലെ സാറന്‍മാര്‍ക്ക് കണ്ണും മൂക്കും ഇല്ലേ?

തളിപ്പറമ്പ്: ഇന്ന് രാവിലെ 10 മണിക്ക് ശുചിത്വ പ്രഖ്യാപനം നടക്കുന്ന തളിപ്പറമ്പ് നഗരസഭയിലെ ദേശീയപാതയില്‍ നിന്നുള്ള കാഴ്ച്ചാണിത്. കടുത്ത ദുര്‍ഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാന്‍ പോലും പ്രയാസം നേരിടുകയാണ്. കാക്കാത്തോട് വഴി ഒഴുകിവരുന്ന മലിനജലം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന വഴിയാണിത്. … Read More

യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്. ശുചീകരണ … Read More

മത്സ്യമാര്‍ക്കറ്റിലെ മലിനജലപ്രശ്‌നം-അടിയന്തിര നടപടി ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി.

തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മലിനജലം പൈപ്പ്‌ലൈനിലൂടെ ഒഴുക്കിവിടുന്നതിനാവശ്യമായ ക്രമീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടത് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. കാലങ്ങളായി വികസന മുരടിപ്പിനാലും മലിനജലപ്രശ്‌നത്താലും വീര്‍പ്പുമുട്ടുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കീഴിലുള്ള മത്സ്യമാര്‍ക്കറ്റില്‍ … Read More

അയല്‍വാസിയുടെ ചാണകക്കുഴി ദുരിതമാകുന്നു- പരാതിനല്‍കി മടുത്ത് ഒരു കുടുംബം.

പരിയാരം: അയല്‍വാസിയുടെ ചാണകക്കുഴിയിലെ മലിനജലം കിണറിലേക്ക്ഒഴുകിയെത്തുന്നത് ഒരു കുടുബത്തിന്റെ ജീവിതം ദുരിതമാക്കുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മേലതിയം സ്വദേശിയായ കെ.രതീഷും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. അയല്‍ക്കാരനായ ധനൂപിന്റെ വീട്ടുവളപ്പിലെ ചാണകക്കുഴിയില്‍ നിന്നും മാലിന്യം രതീഷിന്റെ കിണറിലേക്ക് കിനിഞ്ഞിറങ്ങുകയാണ്. ഇതോടെ കുടിവെള്ളം ചാണകവെള്ളമായി മാറിയിരിക്കുകയാണ്. അടുത്ത … Read More

മാലിന്യം റോഡ് സൈഡില്‍ വലിച്ചെറിയല്‍. നന്‍മ ഓഡിറ്റോറിയത്തിനു പിഴ ചുമത്തി

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് അണ്ടികളത്ത് പ്രവര്‍ത്തിച്ചു വരുന്ന നന്മ ഓഡിറ്റോറിയയതിനു 5000 രൂപ പിഴ ചുമത്തി. ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷമുള്ള മാലിന്യങ്ങള്‍ പൊതുറോഡരികില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്. പരിശോധനയില്‍ … Read More

മാലിന്യം നിക്ഷേപിക്കാന്‍ വൈദ്യശാലപ്പറമ്പ്- ചോദിക്കാനാളില്ല-കടന്നുവരു കടന്നുവരൂ

തളിപ്പറമ്പ്: വൈദ്യശാല പറമ്പില്‍ മാലിന്യനിക്ഷേപം, ഹരിതകര്‍മ്മക്കാരും ജില്ലാ സ്‌ക്വാഡ് അംഗങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിലെ കാടുമൂടിക്കിടക്കുന്ന വൈദ്യശാല പറമ്പിലാണ് വലിയതോതില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങല്‍ നിക്ഷേപിക്കപ്പെടുന്നത്. ഏക്കര്‍കണക്കിന് പരന്നുകിടക്കുന്ന പറമ്പ് മുഴുവന്‍ കാടുമൂടിയ നിലയിലാണ്. … Read More