ജീവനക്കാരന്‍ ആഘോഷഉറക്കത്തില്‍-വെള്ളം കയറി വീടുകള്‍ക്ക് നാശനഷ്ടം.

  തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ആടിക്കുംപാറ ടാങ്ക് ഓഫ് ചെയ്യാന്‍ മറന്നു, വെള്ളം ഇരച്ചെത്തി മൂന്ന് വീടുകളില്‍ വെള്ളം കയറി, കനത്ത നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജനവാസപ്രദേശമായ ആടിക്കുംപാറയിലെ ഉയര്‍ന്ന സ്ഥലത്തുള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ടാങ്ക് … Read More

പരിയാരം എന്‍.എസ്.എസ് ജലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

പരിയാരം:ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അമൃത് മിഷന്‍ പദ്ധതിയുമായി ഒത്തുചേര്‍ന്ന് പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പയ്യന്നൂര്‍ ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി … Read More

കുപ്പിവെള്ള കമ്പനിക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധമാര്‍ച്ച്.

ചപ്പാരപ്പടവ്: നാടുകാണി നരിമടയില്‍ ആരംഭിക്കുന്ന കുപ്പിവെള്ള കമ്പനിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട്, ബി ജെ പി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. … Read More

ദേശീയപാത നവീകരണം-മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം

പരിയാരം: റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കലിനിടെ കുടിവെള്ളപൈപ്പ് പൊട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെള്ളക്ഷാമം രൂക്ഷമായി. ഇന്നലെ വൈകുന്നേരമാണ് ദേശീയപാതയോരത്ത് മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചന്തപ്പുരയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങ്ങ് … Read More

അമ്മാവന് അടുപ്പിലും ആവാം-സ്റ്റേറ്റ് ബാങ്കിന് റോഡിലും ആവാം-

തളിപ്പറമ്പ്: മഴ നിന്നാലും തൃച്ചംബരം പൂക്കോത്ത് നടയിലെ റോഡിലേക്ക് വെള്ളം ഒഴുകിവന്നുകൊണ്ടേയിരിക്കും. കാരണമെന്താണെന്നല്ലേ, തൃച്ചംബരം ക്ഷേത്രം റോഡിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങ് സ്ഥലത്തുനിന്നാണ് ഈ വെള്ളം റോഡിലേക്ക് പമ്പ് ചെയ്തുവിടുന്നത്. നിര്‍മ്മാണത്തിന്റെ അപാകത കാരണം ഈ അണ്ടര്‍ഗ്രൗണ്ട് … Read More

ജലനിധിയല്ല, സര്‍—ഇത് നാട്ടുകാരുടെ തലവിധി-വെള്ളംകൊണ്ട് പൊറുതിമുട്ടി കടന്നപ്പള്ളിക്കാര്‍-

പരിയാരം: എല്ലാ ഭവനങ്ങളിലും കുടിവെള്ളം എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ജലനിധി നാടിന്റെ തലവിധിയാവുന്നു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും കുഴിച്ചാണ് ജലമെത്തിക്കുന്നത്. എന്നാല്‍ പദ്ധതി വഴി വെള്ളം നല്‍കാന്‍ തുടങ്ങിയതോടെ റോഡു മുഴുവന്‍ തോടായി മാറി. … Read More