വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടെറി.

തിരുവനന്തപുരം: വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയരംഗത്ത് വന്ന രാഹുല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോല്‍ തന്നെ സമരരംഗങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് നേതൃരംഗത്തെത്തിയത്. … Read More

പോലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യ പ്രതി വിദ്യയെ ഒളിപ്പിച്ച് പോലീസും സി പി എം നേതൃത്വവും നടത്തുന്ന നാടകത്തിനെതിരെയുള്ള പ്രതിഷേധത്തിനു തടയിടാന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തസംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് വി.രാഹുല്‍ … Read More

മോദിക്ക് ഒരു പഞ്ച്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

കണ്ണൂര്‍: ഇന്ത്യന്‍ കായിക ലോകത്തിന് അപമാനമാണ് നരേന്ദ്രമോദിയുടെ സര്‍ക്കാറെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധം … Read More

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു

കണ്ണൂര്‍: റേഷന്‍ കടകള്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച്, അവകാശനിഷേധത്തിന്റെ പുതിയ കരുതല്‍ പൂട്ടിയിടലുകള്‍ തുടരുന്ന റേഷന്‍ വിതരണ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ സപ്ലെ ഓഫീസറെ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, … Read More

ദേശീയപാത ഉപരോധം-രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചതിന് 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 13 മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ … Read More

യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി സുദീപും രാഹുലും.

പരിയാരം: യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ് വി.രാഹുലും. എന്ത് ത്യാഗം സഹിച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുമെന്ന ഇവരുടെ നിശ്ചയദാര്‍ഡ്യമാണ് ചുടലയിലെ ദേശീയപാതയോരത്ത് കണ്ടത്. ഇന്നലെ രാവിലെ മുതല്‍ തന്നെ തളിപ്പറമ്പ്-പരിയാരം പോലീസ് യൂത്ത് … Read More

യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് ഭവനം ഇനി പട്ടുവത്തിന്റെ സ്വന്തം-

തളിപ്പറമ്പ്:യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഷുഹൈബ് ഭവന പദ്ധതി പ്രകാരം പട്ടുവത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനകര്‍മ്മം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് … Read More

പ്രതികരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം-പഴയ പ്രതാപകാലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് ഉയരുന്നു.

സൂര്യന്‍ മുഴപ്പിലങ്ങാട്. പ്രതികരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം. അടുത്തകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെട്ടത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് പരിപാടികള്‍ വിശകലനം ചെയ്താല്‍ ബോധ്യമാവും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജനവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ … Read More

ഭ്രാന്തന്‍പരീക്ഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം-പരീക്ഷ മാറ്റിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്.

തളിപ്പറമ്പ്: മോട്ടോര്‍ വാഹവകുപ്പിന്റെ ഭ്രാന്തന്‍ പരീക്ഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, പ്രതിഷേധക്കാരൊടൊപ്പം പരീക്ഷാര്‍ത്ഥികളും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ചേര്‍ന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരീക്ഷ മാറ്റിവെച്ച് തടിയൂരി. കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് ഗ്രൗണ്ടില്‍ പ്രാകൃതമായ കമ്പികുത്തി പരീക്ഷ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും … Read More

രാജിവെച്ച് പോ വീസീ–യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. വിസിയുടെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് വൈകുന്നേരത്തോടെ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന് സുദീപ് ജയിംസ്, രാഹുല്‍ … Read More