തളിപ്പറമ്പ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ നാസ് മാര്‍ബിള്‍സ് ടീം ചാമ്പ്യന്മാരായി

സയ്യിദ്‌നഗര്‍: തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ വിവിധ ഗ്രൗണ്ടുകളില്‍ കളിക്കുന്ന യുവാക്കളുടെ നേതൃത്വത്തില്‍ നടത്തിയ TPCL(തളിപ്പറമ്പ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്) ടീം അള്ളാംകുളത്തെ പരാജയപ്പെടുത്തി ടീം നാസ് മാര്‍ബിള്‍ ചാമ്പ്യന്മാരായി.

ടൂര്‍ണമെന്റിലെ മികച്ച താരമായി ശബീറലിയേ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ജദീറിനെയും മികച്ച ബൗളര്‍ ആയി സജിനെയും മികച്ച ക്യാച്ചിനുള്ള അവാര്‍ഡിനായി ഇല്യാസിനെയും മികച്ച ഫീല്‍ഡറായി റിനാസിനെയും തെരെഞ്ഞെടുത്തു.

ജേതാക്കള്‍ക്കുള്ള ട്രോഫി ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജംഷി ശുക്രി സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫി എസ്.പി.നാഷി സമ്മാനിച്ചു.

ടൂര്‍ണമെന്റ് കണ്‍വീനര്‍ കെ.എന്‍.അന്‍ഷാദ്, മുജീബ് പള്ളക്കന്‍, എസ്.പി.ഫര്‍ഹാന്‍, ജിഷാദ്, നിഷാന്‍ എന്നിവര്‍ മറ്റുള്ള സമ്മാനങ്ങള്‍ നല്‍കി.