ടി.ടി.കെ.ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കില്‍ വന്‍ വര്‍ദ്ധനക്ക് ശുപാര്‍ശ. 100 ശതമാനം മുതല്‍ 10 ഇരട്ടിവരെ വര്‍ദ്ധനവ്-

തളിപ്പറമ്പ്: വഴിപാടുകള്‍ക്ക് പുതുവര്‍ഷത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവ് വരുത്താന്‍ ടി.ടി.കെ.ദേവസ്വം ഒരുങ്ങുന്നു.

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം എന്നിവിടങ്ങളിലാണ് നിലവിലുള്ള വഴിപാട് നിരക്കില്‍ 100 ശതമാനവും അതിന് മുകളിലും വര്‍ദ്ധനവ് വരുത്താന്‍ ഒരുങ്ങുന്നത്.

രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടം 1200 ല്‍ നിന്ന് 1750 ആവും, നിറമാല 1000 ല്‍ നിന്ന് 2000വും ആവും ഇതോടൊപ്പം മറ്റെല്ലാ വഴിപാടുകള്‍ക്കും 100 ശതമാനത്തിലേറെയാണ് വര്‍ദ്ധനാ നിര്‍ദ്ദേശം.

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും പ്രധാന വഴിപാടുകല്‍ക്കെല്ലാം 100 ശതമാനവും അതിന് മുകളിലുമാണ് വര്‍ദ്ധനവ്.

ക്ഷീരധാര, ജലധാര എന്നിവയുടെ നിരക്കിലും വര്‍ദ്ധനവുണ്ട്. ചോറൂണ് 75 രൂപയില്‍ നിന്ന് 200 ആവും വിവാഹം 300 ല്‍ നിന്ന് 1000, നിറമാല-800(2000), ദിവസപൂജ 501(5000).

തൃച്ചംബരത്ത് നെയ്പ്പായസത്തിന് 25 ല്‍ നിന്ന് ഒറ്റയടിക്ക് 50 ആവും. പാല്‍പായസം-30(50), 1 ലിറ്റര്‍ പാല്‍പാ.യസം-120(160), 11 ലിറ്റര്‍ പാല്‍പായസം-1300(1600), വിവാഹം-1000(2000), നിറമാല-1300(2500),

ദിവസപൂജ-750(10,000), ആയിരപ്പം-20,000(25,000), വലിയവട്ടളം പായസം-1,20,000(1,50,000) എന്നിങ്ങനെയാണ് പ്രധാന വഴിപാടുകളിലെ വര്‍ദ്ധനവ് ശുപാര്‍ശ.

വര്‍ദ്ധനവില്‍ പരാതിയുണ്ടെങ്കില്‍ നവംഹര്‍ 15 ന് ഉച്ചക്ക് 12 ന് മുമ്പായി രേഖാമൂലം സമിര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

വന്‍തോതിലുള്ള വഴിപാട് നിരക്ക് വര്‍ദ്ധനവിനെതിരെ യുത്ത്‌കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.