യു.ഡി.എഫ് ധര്‍ണ നടത്തി-
കുഞ്ഞിമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്
കുഞ്ഞിമംഗലം മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ധര്‍ണ്ണാ സമരം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.അബ്ദുള്‍ കരിം ചേലേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
സി.പി.ജയരാജന്‍ മാസ്റ്റര്‍, എസ്.കെ.പി.സക്കറിയ’ ടി.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു.