കുട്ടി സ്‌ക്കൂട്ടറോടിച്ചു ആര്‍.സി.ഉടമക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: സ്‌ക്കൂട്ടര്‍ ഓടിച്ച പ്രായപൂര്‍ത്തി എത്താത്ത കുട്ടിയെ പോലീസ് പിടികൂടി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു.

കാര്യാമ്പലത്തെ അബ്ദുല്‍ലത്തീഫിന്റെ ഭാര്യ പാറപ്പുറത്ത് മാവിലകത്ത് വീട്ടില്‍ അനീസയുടെ പേരിലാണ് കേസ്.

ഇന്ന് വൈകുന്നേരം 5.40 ന് കാര്യാമ്പലം ഭാഗത്തുനിന്നും രാജരാജേശ്വരക്ഷേത്രം റോഡിലേക്ക് കെ.എല്‍-59 യു-1632 സ്‌ക്കൂട്ടറില്‍ വരുമ്പോഴാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ ബിജേഷ്, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയെ പിടികൂടിയത്.

പോലീസ് കൈകാണിച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വണ്ടി നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

സക്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 50,000 രൂപയോളം ഇത്തരം കേസില്‍ പിഴയായി ഈടാക്കുമെന്നാണ് വിവരം.