വെള്ളാലത്ത് ശിവക്ഷേത്രം ധനശേഖരണം ഉദ്ഘാടനം ചെയ്തു.

പരിയാരം: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ എ.സി.രമേശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തഗം പി.വി.സുരേന്ദ്രന്‍, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, ഇ.ടി.കൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍, പി.പി.സുകുബാലകൃഷ്ണന്‍, … Read More

കാറിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു.

പരിയാരം: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോരന്‍പീടികയിലെ പി.ഉമ്മര്‍(75) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.15 ന് കോരന്‍പീടികയിലായിരുന്നു അപകടം. പള്ളിയിലേക്ക് നിസ്‌ക്കരിക്കാനായി റോഡരികിലൂടെ നടന്നുവരികയായിരുന്ന ഉമ്മറിനെ  കാര്‍  ഇടിക്കുകയായിരുന്നു.  ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഇന്ന്‌ പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.  … Read More

ബദരിയ്യനഗറിലെ കെ.പി.ഇസ്മായില്‍(60)നിര്യാതനായി.

തളിപ്പറമ്പ്: മന്നയിലെ ലൈഫ് എന്റര്‍പ്രൈസസ് ഉടമ ബദരിയ നഗര്‍ അല്‍ഹംദില്‍ കെ.പി.ഇസ്മായില്‍(60) നിര്യാതനായി. ഭാര്യ: കെ.എസ്.റംല. മക്കള്‍: സലാം(ലൈഫ്എന്റര്‍പ്രൈസസ് ),ഫാത്തിമ, ഇര്‍ഷാദ് (മിംസ് ബേക്കറി), ഫര്‍സീന. മരുമക്കള്‍: സല്‍വ, ഷബീര്‍, ഷഫ്‌ന, സുബൈര്‍. സഹോദരങ്ങള്‍:സലാം, നാസര്‍, ആലിപ്പി, മൈമൂനത്ത്.

റിഫയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക സൂചന.

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം … Read More

തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ ഭൂമിയേറ്റെടുത്ത് റോഡ് വീതികൂട്ടും-ഡിസൈന്‍ സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.

തളിപ്പറമ്പ്: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാവുന്നു, തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മന്ന ഭാഗത്ത് സ്ഥലം അക്വയര്‍ചെയ്ത് റോഡ് വീതികൂട്ടി ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. മന്ന ജംഗ്ഷനില്‍ ഇന്ന് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഡിസൈന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗം നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടു. … Read More

ഗോള്‍ഡന്‍ ഡ്രീംസ് സ്ഥാനാരോഹണം മൂന്നാറില്‍

തളിപ്പറമ്പ്: ജെ സി ഐ തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മെയ് 11 ന് മൂന്നാര്‍ ഗ്രാസ്സ്‌ഹോപ്പര്‍ കോട്ടേജില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെ.സി.ഐ.സോണ്‍ 20 ന്റെ പ്രസിഡന്റ് ജിബിന്‍ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം … Read More

മെയിന്‍ റോഡ് വഴി ബസുകളോടിക്കാന്‍ നടപടിയെടുക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍  റോഡ് വഴി ബസുകള്‍ ഓടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനപ്പള്ളി ഗോപാലന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതി പരിഗണിക്കവെയാണ് ഈ ആവശ്യമുയര്‍ന്നത്. സര്‍വകക്ഷിയോഗം … Read More

താലൂക്ക്‌സഭ പറഞ്ഞു- ബി.എസ്.എന്‍.എല്‍ കേട്ടു-പോസ്റ്റ് നീക്കി

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ അപകടഭീഷണി ഉയര്‍ത്തിയ ബി.എസ്.എന്‍.എല്‍ പോസ്റ്റ് ഒടുവില്‍ നീക്കം ചെയ്തു. വീതികൂട്ടിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ലെ ബി.എസ്.എന്‍എല്ലിന്റെ ഉപയോഗശൂന്യമായ പോസ്റ്റ് നീക്കം ചെയ്യാത്തതിനെതിരെ പ്രദേശവാസിയായ കെ.പി.രാജീവന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി മുമ്പാകെ ഏപ്രില്‍ മാസത്തില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് … Read More

പരാതിക്കാരന്‍ മോഷണക്കേസില്‍ അറസ്റ്റിലായി-കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ്.

പരിയാരം: ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും സുഹൃത്തും മറ്റൊരു ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. പരിയാരം പെരുവളങ്ങയിലെ ബബിത്ത്‌ലാല്‍(20), മുടിക്കാനത്തെ ആല്‍ഫിന്‍ സോജന്‍(19) എന്നിവരെയാണ് പരിയാരം ഐ.പി. കെ.വി.ബാബു, എസ്.ഐ കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ … Read More

പാചകവാതകം-@1006.50

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില … Read More