കനത്തമഴയില്‍ പട്ടുവം റോഡ് വീണ്ടും ഇടിഞ്ഞു.

തളിപ്പറമ്പ്: കനത്തമഴയില്‍ പട്ടുവം-പുളിമ്പറമ്പ് റോഡ് വീണ്ടും ഇടിഞ്ഞു, ബസ് ഉള്‍പ്പെടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ഇന്ന് ഉച്ചയോടെയാണ് റോഡിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ ബസുകള്‍ കൂവോട് വഴി തിരിച്ചുവിട്ടു. ഓട്ടോയും ടൂവീലറുകളും മാത്രമാണ് കടത്തിവിട്ടത്. വൈകുന്നേരത്തോടെ ഓട്ടോറിക്ഷകളും നിരോധിച്ചു. ഇപ്പോള്‍ ടൂവീലറുകള്‍ മാത്രമാണ് … Read More

സി.പി.മുഹമ്മദ്കുഞ്ഞി അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: സബര്‍മതി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവപ്രവര്‍ത്തകനും സബര്‍മതി പബ്ലിക് ലൈബ്രറി പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.പി.മുഹമ്മദ്കുഞ്ഞിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി പയ്യരട്ട നാരായണന്‍ അധ്യക്ഷത വഹിച്ചു. സബര്‍മതി പ്രസിഡന്റും  ഡി.സി.സി ജന.സെക്രട്ടറിയുമായ ഇ.ടി.രാജീവന്‍ അനുസ്മരണ … Read More

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിയുടെ മോര്‍ച്ചറിക്ക് പുറത്ത് ഡോക്ടര്‍മാരും പോലീസുകാരും,\ ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ … Read More

അമിത ജീപ്പ് വാടക-പരാതികിട്ടിയിട്ടും ഒളിച്ചുകളിച്ച് കുടിയാന്‍മല പോലീസ്

കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ രേഖാമൂലം പരാതിനല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ കുടിയാന്‍മല പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി-പാലക്കാല്‍ ജഗദീശ് … Read More

ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്

തളിപ്പറമ്പ്: ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്, മന്ന-ചിന്‍മയവിദ്യാലം-തൃച്ചംബരം റോഡിലാണിത്. ഫോണ്‍ കേബിളിന്റെ ജംഗ്ഷന്‍ ബോക്‌സ് സ്ഥാപിച്ചതിന് സമീപമാണ് നീളത്തില്‍ വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നതത്. പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമേ ഇരുചക്ര വാഹനയാത്രികര്‍ ഈ കൊല്ലുംകുഴി കാണുന്നുള്ളൂ. വണ്ടി കുഴിയില്‍ … Read More

രാഹുല്‍ചക്രപാണിക്കെതിരെ പയ്യാവൂരില്‍ കേസ്.

പയ്യാവൂര്‍: രാഹുല്‍ ചക്രപാണിക്കെതിരെ പയ്യാവൂരില്‍ കേസ്. ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയില്‍ 10 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി 12,40,000 രൂപ തട്ടിയെടുത്തതായ പരാതിയിലാണ് കേസ്. പയ്യാവൂര്‍ പൊന്നുപറമ്പിലെ ഇടത്തില്‍ വീട്ടില്‍ ഇ.വി.രവീന്ദ്രന്റെതാണ് പരാതി. 2022 നവംബര്‍ 24 … Read More

ഭര്‍ത്താവിന്റെ മദ്യപാനം-യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.

പിലിക്കോട്: ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി. പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. … Read More

പാലക്കയംതട്ടിലെ ജീപ്പ് ഡ്രൈവര്‍മാര്‍ സഞ്ചാരികളില്‍ നിന്ന് അമിത ചാര്‍ജ് വാങ്ങുന്നതായി പോലീസിലും ജോ.ആര്‍.ടി.ഒക്കും പരാതി.

കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ കാഞ്ഞങ്ങാട് സ്വദേശി പോലീസിലും ജെ.ആര്‍.ടി.ഒക്കും പരാതി നല്‍കി. കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി – പാലക്കാല്‍ ജഗദീശ് … Read More

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 75,000 കടക്കുമോ?, മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2800 രൂപ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

മരം ഭീഷണിയായി-പരാതിയുമായി ഇടവകവികാരി താലൂക്ക് വികസനസമിതിയില്‍

തളിപ്പറമ്പ്: ഗ്രൗണ്ട് നിര്‍മ്മാണത്തിനിടെ റോഡരികിലുള്ള മരത്തിന്റെ വേര് മുറിഞ്ഞ് അപകടാവസ്ഥയിലായത് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസനസമിതി മുമ്പാകെ പരാതി. കുറുമാത്തൂര്‍ നെടുമുണ്ട സെന്റ് കാതറിന്‍ ലബോറെ പള്ളി വികാരി ഫാ.പി.ജെ.വില്‍സനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പള്ളിയുടെ സ്ഥലത്താണ് ഗ്രൗണ്ട് വര്‍ക്ക് നടന്നത്. … Read More