യുവതിക്ക് പീഡനം-അപവാദപ്രചാരണം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതി.

തളിപ്പറമ്പ്: അവിഹിതബന്ധം ആരോപിച്ച് ശാരീരിക-മാനസിക പീഡനം നടത്തുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ. കുറുമാത്തൂര്‍ പയേരി ചേരന്‍ വീട്ടില്‍ സി.സജിന(37)ആണ് ഭര്‍ത്താവ് ബിജു, ഭര്‍തൃമാതാവ് സുലോചന എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. 2011 മാര്‍ച്ച് 20 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സജിനയുടെ … Read More

കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.

തളിപ്പറമ്പ: കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി അബ്ദുള്‍ റഷീദിന്റെ മകന്‍ ഷാഹിദ് (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ തൂക്കുപാലത്തിന് താഴെ ഇറങ്ങിയപ്പോഴാണ് അപകടം. ഉമ്മ-എം.ശരീഫ. സഹോദരങ്ങള്‍: സഫ്വാന, സുഫൈദ്, ഷഹീന്‍. മൃതദേഹം … Read More

പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

പയ്യാവൂര്‍: വീടിനു സമീപത്തെ പുഴയില്‍ സഹോദരനോടൊപ്പം കുളിക്കുന്നതിനിടെവിദ്യാത്ഥിനി മുങ്ങിമരിച്ചു. പയ്യാവൂര്‍ കോയിപ്രയിലെവട്ടക്കുന്നേല്‍ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകള്‍ അലീന ഷാജീവ് (14) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: ജോര്‍ജ് ഷാജീവ് (ദേവമാതാ കോളജ് പൈസക്കരി). പരിയാരത്തെ … Read More

പയ്യന്നൂരില്‍ വയോധികയുടെ താലിമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തു.

പയ്യന്നൂര്‍: വയോധികയുടെ രണ്ടരപവന്‍ താലിമാല സ്‌ക്കൂട്ടറിലെത്തിയ യുവാവ് പിടിച്ചുപറിച്ചു. ഏഴിലോട് പുറച്ചേരി മരങ്ങാടന്‍ വീട്ടില്‍ എം.വി.തങ്കമണിയുടെ(69)മാലയാണ് തട്ടിയെടുത്തത്. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ പയ്യന്നൂര്‍ എടാട്ട് പി.ഇ.എസ്.വിദ്യാലയത്തിലേക്കുള്ള റോഡില്‍ വെച്ചാണ് സംഭവം. എടാട്ട് വനിതാഹോട്ടലില്‍ ജോലിക്ക് വരുന്നതിനിടയിലാണ് മാല പൊട്ടിച്ചെടുത്തത്. … Read More

കീഴാറ്റൂരില്‍ പാചകവാതക ചോര്‍ച്ച-അഗ്നിശമനസേന ഇടപെട്ട് പരിഹരിച്ചു.

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു, അഗ്നിശമനസേന ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. കീഴാറ്റൂര്‍ ഇ.എം.എസ്.മന്ദിരത്തിന് സമീപത്തെ കലിക്കോട്ട് വീട്ടില്‍ കെ.വി.ശോഭനയുടെ വീട്ടിലാണ് ഇന്നലെ രാത്രി 9.10 ന് സംഭവം നടന്നത്. പുതിയ സിലിണ്ടര്‍ റഗുലേറ്ററില്‍ ഘടിപ്പിക്കുമ്പോള്‍ സംഭവിച്ച ന്യൂനത കാരണം ഗ്യാസ് പുറത്തേക്ക് … Read More

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.

മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. … Read More

ഇടവേളക്ക് ശേഷം വീണ്ടും മഴ കനക്കും, അടുത്ത അഞ്ചുദിവസം മഴ.

  തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് … Read More

ഞങ്ങള്‍ പണക്കാരാണ്-എന്തും ചെയ്യും- പുഴമാത്രമല്ല സര്‍വ്വവും കയ്യേറും-ആരാ ചോദിക്കാന്‍?

കരുവഞ്ചാല്‍: അവധിമുതലെടുത്ത് കയ്യേറ്റക്കൊള്ളക്കാര്‍ ഒരുങ്ങി, പൊതുപ്രവര്‍ത്തകുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ മുതലാണ് ഒരു സംഘം ഭൂമാഫിയക്കാര്‍ കരുവഞ്ചാല്‍ പുഴയോരം കയ്യേറാന്‍ ആരംഭിച്ചത്. കരുവഞ്ചാല്‍ ടൗണില്‍ പുഴയുടെ നീരവുകള്‍ മണ്ണിട്ട് നികത്തി മതിലുകള്‍ കെട്ടിക്കൊണ്ടു നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ … Read More

വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍, പി.കെ.കെ. വലയിലെന്ന് സൂചന

രാജപുരം: വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55), കള്ളാര്‍ പൂടംകല്ലിലെ പറശേരിയില്‍ വീട്ടില്‍ ജോസ് ജോസഫ്(78)എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ.സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി മനോജിന്റെ … Read More

വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി.

ചുള്ളിക്കര: വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55)നെയാണ് രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.40 ന് ചുള്ളിക്കര കാര്‍ഷികവികസന ബേങ്കിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം … Read More