കഞ്ചാവ്-പയ്യന്നൂരില്‍ നാല് യുവാക്കള്‍ പിടിയില്‍

പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍, കഞ്ചാവ് കൈവശം വെച്ചതിന് ഒരാളും പിടിയില്‍. തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ആയിഷാ മന്‍സിലില്‍ ഹാരിസിന്റെ മകന്‍ എം.മുഹമ്മദ്(23), അബ്ദുള്ള അജ്‌നാസ് മഹല്‍ മുക്രി ഹൗസില്‍ ബഷീറിന്റെ മകന്‍ എം.അബ്ദുള്ള(21)നെ … Read More

സംസ്ഥാനത്ത് 519 കോവിഡ് കേസുകള്‍; മാസ്‌ക് ധരിക്കണമെന്ന് ആരോ?ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 519 പേര്‍ക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ … Read More

തളിപ്പറമ്പ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി വിരമിക്കുന്നു. 29 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിന് ശേഷമാണ് ചുഴലി നിടുവാലൂര്‍ സ്വദേശിയായ അദേഹം മെയ് 31-ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്. 1996-ല്‍ മാങ്ങാട്ടുപറമ്പിലെ ട്രെയിനിങ്ങിനുശേഷം പയ്യന്നൂരിലാണ് ഫയര്‍മാനായി സര്‍വീസില്‍ പ്രവേശിച്ചത്. തളിപ്പറമ്പ്, … Read More

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പാപ്പിനിശ്ശേരി: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി അസി: ഇന്‍സ്‌പെക്ടര്‍ എം.പി.സര്‍വ്വജ്ഞനും സംഘവും നടത്തിയ റെയിഡിലാണ് പുതിയങ്ങാടി ഹോമിയോ ഡിസ്‌പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ താമസക്കാരനായ മണ്ണന്‍ ഹൗസില്‍ ഷാഹുല്‍ ഹമിദ് മകന്‍ എം.ശദാദ് … Read More

വിഷു ബംബര്‍ 2-ാം സമ്മാനം ഒരു കോടി രൂപ വല്‍സരാജന്റെ തമ്പുരാന്‍ ലോട്ടറിയില്‍.

തളിപ്പറമ്പ്: വല്‍സരാജന്റെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ വിഷു ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ. ഇന്ന് നറുക്കെടുത്ത വിഷു ബമ്പറില്‍ പി.വി.വല്‍സരാജന്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയ ടി.എന്‍-758876 നമ്പറിനാണ് സമ്മാനം. പി.വി.വല്‍സരാജന്‍ തമ്പുരാന്‍ … Read More

തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്ത നഗരസഭ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഇന്ന് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ഇംപ്ലിമെന്റ് ചെയ്ത മെമ്പര്‍ സെക്രട്ടറി പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. … Read More

ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി.

പരിയാരം: ചന്തപ്പുരയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി. ഭാര്യ:പോത്തേര കരിയാട്ട ശോഭ. (കമ്പല്ലൂര്‍). മക്കള്‍: ദിലീഷ് (ഒട്ടോ ഗൂസ്‌സ് ചെറുവിച്ചേരി), ദീപേഷ് (ദി ഹിന്ദു ദിനപത്രം കോഴിക്കോട്), ദീഷ്മ (പരിയാരം). മരുമക്കള്‍: സൗമ്യ(ബി.കെ.എം.ഹോസ്പിറ്റല്‍ പയ്യന്നൂര്‍), സജീവന്‍ … Read More

12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം

തിരുവനന്തപുരം: വിഷു ബംപര്‍ (vishu bumper) ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കാണ്. va … Read More

രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പോലീസ് പിടിയില്‍.

പയ്യന്നൂര്‍: രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പോലീസ് പിടിയില്‍. കൊവ്വപ്പുറം കാരപ്പാത്ത് വീട്ടില്‍ കെ.രഞ്ജിത്ത്(41), പുന്നക്കടവിവലെ നടുവിലെ പുരയില്‍ എന്‍.പി.ശ്രീധരന്‍(58), കൊവ്വപ്പുറത്തെ പണ്ടാരവളപ്പില്‍ പി.വി.അജീഷ്(40), കായത്ത് വളപ്പില്‍ കെ.വി.ഷിജു(40), കുന്നരു കാരന്താട്ടെ കിഴക്കേവീട്ടില്‍ കെ.വി.സുധീഷ്(40), രാമന്തളി പള്ളിപ്രത്ത് വീട്ടില്‍ പി.സുനീഷ്(29), രാമന്തളി ടോപ്പ് … Read More

കളിയാക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ആക്രമണം, പിറ്റ്ബുള്ളിനെ വിട്ട് യുവാവിനെ കടിപ്പിച്ചു; 36കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തോണിപ്പാറ സ്വദേശി സനല്‍(36)ആണ് അറസ്റ്റിലായത്. മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുന്‍വൈരാഗ്യമുള്ള സനല്‍ ആക്രമിക്കുകയായിരുന്നു. വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് … Read More