സ്‌നേഹോഷ്മളമായ യാത്രയയപ്പ് പ്രേമരാജന്‍ കക്കാടി നാളെ വിരമിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തില്‍ നിന്നും നാളെ വിരമിക്കുന്ന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്. റീജനല്‍ ഫയര്‍ ഓഫിസര്‍ പി.രഞ്ജിത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ക്ലബ് സെക്രട്ടറി … Read More

രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ നിര്യാതനായി.

  വാണിയപ്പാറ : രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ (50) നിര്യാതനായി. ഭാര്യ: ധന്യ മാണിക്കതാഴെ കുടുംബാംഗം. മക്കള്‍: അലീന, അലന്‍, അനു മരിയ.   തോമസ് – അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിബിച്ചന്‍, സോളി. ശവസംസ്‌കാരം നാളെ … Read More

ഒരു പകല്‍ കൂടി കാത്തിരിക്കണം, നേതാക്കളുടെ വാക്ക് മുഖവിലക്കെടുക്കാതിരിക്കാന്‍ കഴിയില്ല’; അയഞ്ഞ് അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍ ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍( pv Anvar). കോണ്‍സ്രിലെയും യുഡിഎഫിലേയും പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണിതെന്നും അന്‍വര്‍ അറിയിച്ചു. ഇന്ന് രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ … Read More

ചെയ്യാത്ത കുറ്റത്തിനു ദുരിതമനുഭവിച്ചത് 25 വര്‍ഷം; അഴിമതി കേസില്‍ മുന്‍ കൃഷി ഓഫീസര്‍ കുറ്റക്കാരിയല്ലെന്ന് കോടതി

കൊച്ചി: ചെയ്യാത്ത കുറ്റത്തിനു വിജിലന്‍സ് കേസില്‍ കുടുങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് (agriculture officer) 25 വര്‍ഷങ്ങള്‍ക്കു ശേഷം ആശ്വാസം. മൂവാറ്റുപുഴ നെല്ലാട് തോപ്പില്‍ വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ലൈല (69)യാണ് കാല്‍ നൂറ്റാണ്ടുകാലം ദുരിതമനുഭവിച്ച് ഒടുവില്‍ കുറ്റവിമുക്തയായത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് … Read More

എം.ശാന്തകുമാരിക്ക് കേരളാ ഫുഡ്ഹൗസിന്റെ യാത്രയയപ്പ്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാന്റീന്‍ കേരള ഫുഡ്ഹൗസ് സഹകരണസംഘത്തില്‍നിന്നും ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം. ശാന്തകുമാരിക്ക് സംഘം ജീവനക്കാര്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. വി.കെ.രവീന്ദ്രന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് പ്രദീപന്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു. … Read More

തോമാപുരം പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു-

ചിറ്റാരിക്കാല്‍: നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്ത മോഷ്ടാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി രാജേഷിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. പള്ളിയുടെ മുന്‍വശം റോഡരികിലായി സ്ഥാപിച്ചതായിരുന്നു നേര്‍ച്ചപ്പെട്ടി. 6000 … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സര രംഗത്ത് ഉള്ളത്. ശനിയാഴ്ച്ച  രാവിലെ മുതല്‍ ഉച്ചവരെയാണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഫലഫ്രഖ്യാപനം നടത്തും. സുഷ്മ പരിശോധനയില്‍ … Read More

സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച തുടക്കമാകും.

പിലാത്തറ: ചണ്ഡീഗഡില്‍ നടക്കുന്ന സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള  കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച പിലാത്തറയില്‍ തുടക്കമാകും. മെയ് 31  ജൂണ്‍ ഒന്ന് എന്നീ രണ്ട് ദിവസങ്ങളിലായി ചെറുതാഴം പിലാത്തറയിലാണ് സമ്മേളനം. മെയ് 31 ന് ശനിയാഴ്ച്ച … Read More

പോക്‌സോ കേസില്‍ ചെറുപുഴ സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും മുക്കാല്‍ലക്ഷം പിഴയും ശിക്ഷ

തളിപ്പറമ്പ്: പതിനാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. തിരുമേനി പ്രാപ്പൊയില്‍ ഇയ്യംകല്ലിലെ കൊച്ചുചിറയില്‍ വീട്ടില്‍ ജിതിന്‍ രാജു എന്ന ഉണ്ണിയെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 … Read More

കാട്ടുപന്നി ശല്യം തടയാന്‍ ചെത്തിക്കൊടുവേലി ആയുധമാക്കി കര്‍ഷകര്‍

സംസ്ഥാനത്തെ കാട്ടുപന്നികളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിളനാശം ലഘൂകരിക്കുന്നതിനുള്ള ജൈവ പരിഹാരം കര്‍ഷകര്‍ക്കിടയില്‍ പ്രചാരം നേടുന്നു. ശാസ്ത്രീയമായി പ്ലംബാഗോ ഇന്‍ഡിക്ക എന്നറിയപ്പെടുന്നതും പ്രാദേശികമായി ‘ചെത്തിക്കൊടുവേലി’ എന്നും അറിയപ്പെടുന്നതുമായ ഇന്ത്യന്‍ ലെഡ്വോര്‍ട്ട് (Indian leadwort) ആണ് പ്രതിരോധ മാര്‍ഗ്ഗം. ഈ ചെടി ഫലപ്രദമായ … Read More