ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് മോഷ്ടിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മോഷണം പെരുകുന്നു.

പരിയാരം: ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ മോട്ടോര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി. പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജിലെ അവസാനവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ കോടന്നൂര്‍ അയ്യപ്പത്തില്‍ വീട്ടില്‍ അഭിനവ് സുനില്‍കുമാറിന്റെ കെ.എല്‍. 08 എ.ആര്‍-7637 പള്‍സര്‍ 220 മോട്ടോര്‍ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. 18 ന് വൈകുന്നേരം … Read More

എംപവര്‍ കോണ്‍ഗ്രസിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് എംപവര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സോഷ്ല്‍ മീഡിയ മോണിറ്ററിംഗ് ടീം ഏപ്രില്‍ 9 ന് നടത്തിയ പരിശോധനയിലാണ് തെറ്റായ … Read More

നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെയൊക്കെ ജയിലിലിട്ടത്, അതു പറഞ്ഞു വിരട്ടരുത്; പഴയ പേരു വിളിപ്പിക്കരുത്’

കോഴിക്കോട്: എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയേ ജയിലില്‍ അടയ്ക്കാത്തതെന്ന രാഹുലിന്റ വിമര്‍ശനത്തിന് മറുപടിയുമായി പിണറായി വിജയന്‍. ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല തങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോള്‍ ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ … Read More

പ്രകൃതിവിരുദ്ധ പീഡനം-പ്രതി മഹേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

തളിപ്പറമ്പ്: പതിനാറുകാരന്‍ നേരിട്ടത് ക്രൂരവും പൈശാചികവുമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനമാണെന്ന് കോടതി. കുറുമാത്തൂര്‍ ഡയറിയിലെ പി.കെ.മഹേഷ്(37) എന്ന ലോറി ഡ്രൈവര്‍ രണ്ട് കുട്ടികളെയാണ് ഇവിടെ പീഡനത്തിന് വിധേയരാക്കിയത്. ഇതില്‍ ഒരുകേസിലാണ് ഇയാളെ കോടതി 113 വര്‍ഷത്തേക്ക് കഠിനതടവും 1,75,000 രൂപ പിഴയും … Read More

ക്രൂരപീഡനം: കുറുമാത്തൂര്‍ ഡയറിയിലെ പി.കെ.മഹേഷിന് 113 വര്‍ഷം തടവും പിഴയും.

തളിപ്പറമ്പ്: 16 വയസുകാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1.75,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ … Read More

മോഹന്‍ലാലും ശോഭനയും വീണ്ടും-15 വര്‍ഷങ്ങള്‍ക്ക് ശേഷം.

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍-360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും … Read More

സമാനതകളില്ലാത്ത സേവനം: രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി സി.എച്ച്.സെന്റര്‍ ഏറ്റെടുത്ത് സംസ്‌ക്കരിച്ചു.

പരിയാരം: സി.എച്ച്,സെന്ററിന്റെ സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പരിയാരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്.സെന്റിന്റെ കോ-ഓര്‍ഡിനേറ്ററായ എം.നജ്മുദ്ദീന്‍ പിലാത്തറയുടെ സേവനപ്രവര്‍ത്തനങ്ങള്‍ വീണ്ടും പൊതുസമൂഹത്തിന് മാതൃകയാവുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ പോലീസ് എന്‍ക്വയറി പൂര്‍ത്തിയാക്കിയ ശേഷം … Read More

എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍: വിത്തില്‍ മരം കണ്ടെത്തിയ സംഘാടകന്‍

തലശ്ശേരി: വിത്തില്‍ മരം കണ്ടെത്തിയ സംഘാടകനും നേതാവുമായിരുന്നു എന്‍.സി.മമ്മൂട്ടിമാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന ജന: സെക്രട്ടറി ഡോ.ഒ.കെ.മുരളീകൃഷ്ണന്‍ പറഞ്ഞു. എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് തുടരുമ്പോള്‍ താഴെ തട്ടിലുള്ളവരുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നത് തപാല്‍ … Read More

മഞ്ഞക്കടമ്പന്‍ എന്‍.ഡി.എയിലേക്ക്, പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കും.

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ഇതിനായി സജി മഞ്ഞക്കടമ്പില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ … Read More

നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌ക്കൂട്ടര്‍ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തതായി പരാതി.

കണ്ണൂര്‍: നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌ക്കൂട്ടര്‍ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തതായി പരാതി. പടന്നപ്പാലം പി.ടി.പി അപ്പാര്‍ട്മെന്റിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട അഴീക്കോട് ബോട്ട്പാലം പുതിയാണ്ടി വീട്ടില്‍ പി.സാംജിത്തിന്റെ കെ.എല്‍-13എ.ഡബ്ല്യു-5059 നമ്പര്‍   ഏഥന്‍ കമ്പനിയുടെ 1,80,000 രൂപ വിലയുള്ള സ്‌ക്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. 18 ന് … Read More