തളിപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച സ്‌ക്കൂട്ടര്‍ ഇരിട്ടി പോലീസ് പടിച്ചു, പ്രതി കസ്റ്റഡിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്നും മോഷ്ടിച്ച് കടത്തിയ സ്‌ക്കൂട്ടര്‍ ഇരിട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സയ്യിദ്‌നഗറിലെ ഫര്‍സ അഷറഫിന്റെ കെ.എല്‍-59 ആര്‍-7248 സുസൂക്കി ആക്‌സിസ് സ്‌ക്കൂട്ടറാണ് ഏപ്രില്‍ 3 ന് കാണാതായത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു. … Read More

മോര്‍ച്ചറി ദുതിതംപേറി പോലീസും-ചീമേനിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് സ്വകാര്യ മോര്‍ച്ചറിയില്‍.

പരിയാരം: ചീമേനിയില്‍ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെയും ആചത്മഹത്യ ചെയ്ത അമ്മയുടെയും മൃതദേഹങ്ങളുമായി പോലീസ് നട്ടംതിരിഞ്ഞു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി ഫ്രീസറ്റുകള്‍ തകരാറിലായതാണ് പോലീസിന് ദുരിതമായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്വകാര്യ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ … Read More

മുസ്തഫയെ മര്‍ദ്ദിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: തിരുവട്ടൂരിലെ പാലക്കോടന്‍ മുസ്തഫയെ(37)മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.  ആടിക്കുംപാറയിലെ കുപ്പുരയില്‍ വീട്ടില്‍ ജാസിര്‍(35), കുപ്പുരയില്‍ ജസീര്‍(30), ഇഷാക്ക്(48)എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 6.30 ന് … Read More

റിമാന്‍ഡ് തടവുകാരന്‍ മരണപ്പെട്ടു.

പരിയാരം: റിമാന്‍ഡ് തടവുകാരന്‍ ചികില്‍സക്കിടെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ്(19)ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു ഫയാസിനെ 4 ദിവസം മുമ്പാണ് ഗുരുതരാവസ്ഥയില്‍ പരിയാരത്ത്എത്തിച്ചത്. മാര്‍ച്ച് 11 ന് മുട്ടം ജുമാമസ്ജിദില്‍ … Read More

ബന്ധുക്കള്‍ കൈവിട്ടു, മൃതദേഹം ഏറ്റെടുത്തത് സി.എച്ച്.സെന്ററിലെ കാരുണ്യ പ്രവര്‍ത്തകര്‍.

പരിയാരം: മൃതദേഹം വേണ്ടെന്ന് ബന്ധുക്കള്‍, ഏറ്റെടുത്ത് കബറടക്കം നടത്തി സി.എച്ച്.സെന്ററിലെ കാരുണ്യ പ്രവര്‍ത്തകര്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശിയും ദീര്‍ഘകാലമായി പുതിയതെരുവില്‍ താമസിച്ചുവരുന്നയാളുമായ അബ്ദുള്‍ അസീസാണ്(72) ഇന്നലെ രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏപ്രില്‍ … Read More

മകന്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ തോല്‍ക്കണമെന്ന് എ.കെ.ആന്റണി.

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഏത് മക്കളും മോദിയോടൊപ്പം … Read More

ട്രെയിന്‍ യാത്രക്കിടെ കൂവേരി സ്വദേശിയായ യുവതിയെ കാണാതായി

തളിപ്പറമ്പ്: യുവതിയെ ട്രെയിന്‍യാത്രക്കിടെ കാണാതായതായി പരാതി. കൂവേരി എറങ്കോപൊയിലിലെ ഗീത നിവാസില്‍ ഗീത-വിജയകുമാര്‍ ദമ്പതികളുടെ മകള്‍ നിജിത വിജയനെയാണ്(23) ഇന്നലെ രാവിലെ 10 നും രാത്രി 7.25 നും ഇടയില്‍ കാണാതായതെന്ന അമ്മ ഗീതയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. … Read More

ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു.

പരിയാരം: കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു. കുളപ്പുറം ഈസ്റ്റ് ഭഗത് സിങ്ങ് വായനശാലക്ക് സമീപം യുഡിഎഫ് സ്ഥാപിച്ച പ്രചരണ ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുളപ്പുറത്തെ കെ.ശരത്ത് നശിപ്പിച്ചതായി … Read More

നശിപ്പിച്ച ബോര്‍ഡുകളുമായി പ്രഭാത പ്രതിഷേധകൂട്ടായ്മ നടത്തി യു.ഡി.എഫ്.

തളിപ്പറമ്പ്: പുലര്‍കാല പ്രതിഷേധവുമായി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെയും തൃഛംബരം പ്രിയദര്‍ശനി മന്ദിരത്തില്‍ അതിക്രമിച്ചു കടന്ന് അവിടെ ഉണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ച സി.പി.എം അക്രമത്തിന്നെതിരെ യും നശിപ്പിച്ച … Read More

റമളാന്‍ 28-ാം നോമ്പില്‍ മെഡിക്കല്‍ കോളേജ് 900 പേര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ നല്‍കി സി.എച്ച്.സെന്റര്‍.

പരിയാരം: മെഡിക്കല്‍ കോളേജ് തളിപ്പറമ്പ് സി എച്ച് സെന്റര്‍ ആഭിമുഖ്യത്തില്‍ റമളാന്‍ 28-ാം നോമ്പില്‍ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും നോമ്പുതുറക്കായി ജ്യൂസും പഴവര്‍ഗ്ഗങ്ങളും ബിരിയാണിയും വിതരണം ചെയ്തു. നോമ്പ് ആരംഭിച്ചതുമുതല്‍ മുടക്കംകൂടാതെ ഇവിടെ നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നുണ്ട്. വനിതാ ലീഗ് ഇരിക്കൂറിന്റെ വളണ്ടിയര്‍മാരാണ് … Read More