തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

അങ്ങാടിക്കടവ്: വീട്ടുവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാടന്‍തോക്കും ഹെഡ്‌ലൈറ്റും കണ്ടെത്തി. അയ്യന്‍കുന്ന് തുടിമരത്തെ ഐനിവളപ്പില്‍ രമേശന്റെ വീട്ടുവളപ്പിലാണ് ഇന്നലെ ഉച്ചയോടെ തോക്ക് കണ്ടത്. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും ആര്‍മറി വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തോക്ക് … Read More

ടയര്‍ അഴിക്കാതെ പഞ്ചറൊട്ടിക്കാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം.

ഇരിട്ടി: കാറിന്റെ ടയര്‍ അഴിക്കാതെ പഞ്ചര്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാത്തതിന് ടയര്‍ വര്‍ക്‌സ് ഉടമക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസ്. പൊന്നന്‍ കൂട്ടുപുഴ, പൂഴി ആഷി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് ഇരിട്ടി പോലീസ് കേസെടുത്തത്. 10 ന് പുലര്‍ച്ചെ 12 മണിയോടെയാണ് … Read More

കാനഡ വിസ: പമീല്‍ പത്മനാഭന്റെ 1,38,500 രൂപ പോയി.

വളപട്ടണം: കാനഡയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1,38,500 രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍സിറ്റിയിലെ അലോഷിയുടെപേരിലാണ് കേസ്. അഴീക്കോട് സൗത്ത് നീര്‍ക്കടവില്‍ പത്മനാഭനിലത്തില്‍ ഡി.പമീല്‍ പത്മനാഭന്റെ പരാതിയിലാണ് കേസ്. കാനഡയിലെ പേസ്ബുക്ക് സുഹൃത്ത് വഴി പരിചയപ്പെട്ട അലോഷിക്ക് പമീലിന്റെ അമ്മയുടെ ബന്ധുവിന്റെ … Read More

എഫ്.സി.സി.കോണ്‍വെന്റ് ആക്രമം അന്വേഷണം നിലച്ചു.

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെ സമൂഹവിരുദ്ധരുടെ ആക്രമണം നടന്നിട്ട് ഇന്നലെ ഒരാഴ്ച്ച പൂര്‍ത്തിയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഏപ്രില്‍ മൂന്നിന് രാത്രിയിലാണ് മൂന്നംഗ സംഘത്തിന്റെ കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നത്. രാത്രി 9.30 … Read More

ഗിരീഷ് വര്‍മ്മയുടെ 25 ലക്ഷത്തിലേറെ പോയി.

കണ്ണൂര്‍: ഷെയര്‍ ട്രേഡിംഗിലൂടെ ലാഭം കൊയ്യാനിറങ്ങിയ ആള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപ്പെട്ടു. ചിറക്കല്‍ പുതിയതെരു ശ്രീകൃഷ്ണനിലയത്തിലെ കെ.ഐ.ഗിരീഷ് വര്‍മ്മക്കാണ് (47)25,94,163 രൂപ നഷ്ടപ്പെട്ടത്. മോര്‍ഗണ്‍ സ്റ്റാന്‍ലി കമ്പനിയുടെ ഷെയര്‍ ട്രേഡിംഗ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് അപരിചിതനായ ആള്‍ക്ക് അയാള്‍ … Read More

മതേതര ഇന്ത്യയ്ക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ ഈദ് സന്ദേശം

തളിപ്പറമ്പ്: മതസൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ മതേതര ഇന്ത്യയ്ക്കായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഹമ്മദ് നിസാര്‍ ഒളവണ്ണ. മസ്ജിദുത്തൗഹീദിന് സമീപം ടൗണ്‍ ഈദ്ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന്നു ശേഷം നടന്ന ഖുത്തുബയില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധാര പരത്തുന്നുണ്ടെന്നും ഇത് … Read More

പുകയില ഉല്‍പ്പന്നങ്ങളുമായി ഇബ്രാഹിം പിടിയില്‍.

പഴയങ്ങാടി: മാടായി-പുതിയങ്ങാടി ബസ്റ്റാന്റ് പരിസരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കടക്കം നിരോധിത പുകയില ഉല്‍പന്നങ്ങളും, ലഹരി പദാര്‍ത്ഥങ്ങളും വില്‍പന നടത്തുന്ന യുവാവിനെ പഴയങ്ങാടി എസ്.ഐ കെ.കെ.തുളസിയുടെ നേതൃത്വത്തില്‍ പിടികൂടി. മണ്ണന്‍ ഇബ്രാഹിംകുട്ടി (37)യെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 80 പാക്കറ്റോളം നിരോധിത പുകയില ഉല്‍പന്നങ്ങളായ … Read More

മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍

ചിറ്റാരിക്കല്‍: കുലുക്കിക്കുത്ത് ചൂതാട്ടം നടത്തിയ മൂന്നുപേരെ ചിറ്റാരിക്കല്‍ പോലീസ് പിടികൂടി. കമ്പല്ലൂരിലെ താഴെ വീട്ടില്‍ സുനില്‍കുമാര്‍(30), കടുമേനി പിച്ചിനിട്ട് വീട്ടില്‍ പി.എം.ആന്റണി(63), പൊന്നംവയലിലെ ചൂരിക്കാട്ട് വീട്ടില്‍ ഗോപി(54)എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാത്രി 11.15 ന് കമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ഇവരെ … Read More

ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ നിര്യാതനായി.

തിരുവനന്തപുരം: മലയാള സിനിമയിലെ നിരവധി ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത്. … Read More

സയ്യിദ്‌നഗറിലെ കടുങ്ങോന്‍ ഹാഷിം(46) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സയ്യിദ്‌നഗര്‍ സി.എച്ച്.റോഡിലെ കടുങ്ങോന്‍ ഹാഷിം(46)നിര്യാതനായി. ഇന്ന് പൂലര്‍ച്ചെ നാലിന് ചൊറുക്കള വെള്ളാരംപാറയിലെ ഭാര്യവീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഹാഷിമിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി തിരികെ മടങ്ങവെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ട് തളിപ്പറമ്പ് ഗവ. താലൂക്ക് … Read More