റിയാസ് മൗലവി കേസ്- പ്രകോപനപരമായ കമന്റ്-സൈബര്‍ക്രൈം പോലീസ് കേസെടുത്തു.

കാസര്‍ഗോഡ്: റിയാസ്മൗലവി വധക്കേസിലെ കോടതിവിധിയെക്കുറിച്ച് സമൂഹമാധ്യമമായ യൂട്യൂബില്‍ പ്രകോപനപരമായ കമന്റിട്ട വ്യക്തിയുടെ പേരില്‍ കാസര്‍ഗോഡ് സൈബര്‍ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍ കേസെടുത്തു. വിധി വന്ന മാര്‍ച്ച് 30 ന് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്‌സില്‍ … Read More

ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ പിടിയിലായി.

പരിയാരം: ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കള്ളനെ കയ്യോടെ പിടികൂടി. തിരുവട്ടൂരിലെ തമ്പിലേന്‍ വീട്ടില്‍ ടി.കൃഷ്ണന്‍(62) ആണ് പിടിയിലായത്. ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് സെക്യൂരിറ്റി സര്‍വീസസ് അഡ്മിന്‍ പി.പി.മിനേഷ്‌കുമാറാണ് ഇയാള പെിടികൂടി പോലീസിലേല്‍പ്പിച്ചത്. … Read More

ഷാദ് ഷാഹുല്‍ മഹീദും മുഹമ്മദ് അജ്മലും എം.ഡി.എം.എക്കാരായി. 35 ഗ്രാം പിടിച്ചെടുത്തു.

പഴയങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റില്‍. രാമന്തളി അമ്പലപ്പാറ ബിലാല്‍ പള്ളിക്ക് സമീപത്തെ പൊന്നിച്ചി വീട്ടില്‍ മുഹമ്മദ് അജ്മല്‍(20), മാടായി ഇട്ടമ്മല്‍ പുതിയങ്ങാടി പി.ജെ.എച്ച്.എസിന് സമീപത്തെ മണ്ണന്‍ ഹൗസില്‍ ഷാജ് ഷാഹുല്‍ ഹമീദ്(18) എന്നിവരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ … Read More

പയ്യന്‍സ് ടുഗദര്‍ ആദരസമ്മേളനം ഇന്നാരംഭിക്കും.

പിലാത്തറ: ചിത്ര-ശില്‍പ്പകലാ ഗ്രാമമായ കുഞ്ഞിമംഗലത്തെ കലാഗുരുവരന്‍മാരും പയ്യന്‍ ആര്‍ട്‌സ് എന്ന കലാപഠന കേന്ദ്ര സ്ഥാപകരായ കെ.ടി.നാരായണന്‍ മാസ്റ്റര്‍, പി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവരെ ജന്‍മനാട് ആദരിക്കുന്നു. പയ്യന്‍സ് ടുഗദര്‍ എന്ന പേരില്‍ നടക്കുന്ന ഗുരുശിഷ്യ സഹപ്രവര്‍ത്തക സംഗമം ഇന്നാരംഭിക്കും. നാളെയും മറ്റന്നാളും തുടരുന്ന … Read More

ടിപ്പര്‍ ഇടിച്ച് മരിച്ച മുഹമ്മദ് ഷാഫിയുടെ പോക്കറ്റില്‍ കഞ്ചാവ്‌

കണ്ണൂര്‍: ടിപ്പര്‍ലോറിയിടിച്ച് മരണപ്പെട്ട യുവാവിന്റെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ഏപ്രില്‍ 3 ന് രാത്രി 11.45 ന് പുല്ലൂപ്പിക്കടവ് പാലത്തിന് സമീപം വെച്ച് ടിപ്പര്‍ ലോറിയിടിച്ച് മരിച്ച മുണ്ടല്ലൂര്‍ മക്രേരി കുഞ്ഞിപ്പീടിക വീട്ടില്‍ വി.കെ..മുഹമ്മദ്ഷാഫിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് ഇന്‍ക്വസ്റ്റിനിടെ … Read More

പൂവാലന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം കോണ്‍വെന്റ് അക്രമം വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുദ്ദേശിച്ചല്ലെന്ന് പോലീസ്.

തളിപ്പറമ്പ്: എഫ്.സി.സി കോണ്‍വെന്റിന് നേരെയുള്ള ആക്രമം, അന്വേഷണം പൂവാലന്‍മാരെ കേന്ദ്രീകരിച്ചെന്ന് സൂചന. കോണ്‍വെന്റിലെ ലേഡീസ് ഹോസ്റ്റലിലില്‍ ആകെ 28 താമസക്കാരാണുള്ളതെന്നും ഇവരില്‍ 24 പേര്‍ വിദ്യാര്‍ത്ഥിനികളാണെന്നും പോലീസ് പറഞ്ഞു. ഇവരുടെ ഫോണുകളിലെ കോള്‍ലിസ്റ്റുകള്‍ പോലീസ് പരിശോധിക്കും. സൈബര്‍സെല്‍ മുഖേന ഫോണുകളുടെ ലൊക്കേഷന്‍ … Read More

ഇടക്കിടെ കരണ്ട് പോകുന്നുണ്ട് അല്ലേ-കാരണം ഇതാ-

തിരുവനന്തപുരം: വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ഇത് സംഭവിക്കുന്നത് വൈദ്യുതിയുടെ ഉപയോഗം വളരെ … Read More

ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.രഘുനാഥ് കോണ്‍വെന്റ് സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.രഘുനാഥ് അക്രമം നടന്ന കരിമ്പം ഒറ്റപ്പാല നഗറിലെ ഫാത്തിമ കോണ്‍വെന്റിലെത്തി. കോണ്‍വെന്റിനും പ്രാര്‍ത്ഥന ചാപ്പലിനും നേരെ ഇന്നലെ രാത്രിയാണ് ആക്രമം നടന്നത്. ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് അജികുമാര്‍ കരിയില്‍, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് … Read More

കോണ്‍വെന്റിന് നേരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിഷേധിച്ചു

തളിപ്പറമ്പ്: ഒറ്റപ്പാലനഗറിലെ എഫ്.സി.സി. കോണ്‍വെന്റിനെതിരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ രാത്രിയില്‍ കോണ്‍വെന്റിന് നേരെ രാത്രി 9.30 മണിക്കും 11:30 മണിക്കും രണ്ടുതവണയായി നടന്ന കല്ലേറിലും ആക്രമണത്തിലും കേരള കോണ്‍ഗ്രസ് എം തളിപ്പറമ്പ് നിയോജകകമണ്ഡലം കമ്മിറ്റി … Read More

കോണ്‍വെന്റിന് നേരെ നടന്ന അക്രമം അപലനീയം-യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: തളിപ്പറമ്പ് ആള്ളാംകുളം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ലേഡീസ്‌ഹോസ്റ്റലിനും നേരെ നടന്ന അക്രമം അപലനീയമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍, ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ എന്നിവര്‍ പറഞ്ഞു. അക്രമം നടത്തിയ സാമൂഹ്യ … Read More