മാവോയിസ്റ്റ് സുരേഷിനെ കോഴിക്കോടേക്ക് മാറ്റും.

പരിയാരം: മാവോയിസ്റ്റ് സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കാട്ടാനയുടെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ചിക്മംഗളൂരു സ്വദേശി സുരേഷിനെയാണ് പരിയാരത്തുനിന്നും കോഴിക്കോടേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച രാത്രി പരിയാരത്തേക്ക് കൊണ്ടുവന്ന സുരേഷിന്റെ ഇടതുകാല്‍ പഴുപ്പ് … Read More

ചുമട്ടുതൊഴിലാളി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍.

ചിറ്റാരിക്കാല്‍:യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചുമട്ടുതൊഴിലാളിയായ മൗക്കോട്ടെ കെ.വി.പ്രദീപനെ(40)കൊലപെടുത്തിയ കേസിലാണ് പൈനാപ്പള്ളി റെജി എന്ന ജോണിനെ(55) ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ് കുമാര്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച്ച രാത്രി ഏഴോടെ മൗക്കോട് ടൗണിന് സമീപത്തുവെച്ചാണ് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) പ്രവര്‍ ത്തകനായ … Read More

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, … Read More

തളിപ്പറമ്പില്‍ തലക്കടിക്കും ബോര്‍ഡുകള്‍ നിരവധി-കുലുക്കമില്ലാതെ അധികൃതര്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ നടപ്പാതകളില്‍ തലക്കടിക്കും ബോര്‍ഡുകള്‍ വ്യാപകം. താലൂക്ക് ഓഫീസിന്റെയും മെയിന്‍ റോഡിന്റെയും നടപ്പാതകളിലാണ് കാല്‍നടക്കാരുടെ തലക്കടിക്കുന്ന ബോര്‍ഡുകള്‍ തൂങ്ങിക്കിടക്കുന്നത്. ഇതില്‍ പലതും ആഴ്ച്ചകള്‍ക്ക് മുമ്പേതന്നെ കഴിഞ്ഞ പരിപാടികളുടേതാണെന്നതാണ് രസകരം. നേരത്തെ നഗരസഭ-പൊതുമാരാമത്ത് അധികൃതര്‍ ഇത്തരം ജനദ്രോഹ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും … Read More

സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഉഡായിപ്പ് നിയമനം.

പരിയാരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി പരിയാരം കണ്ണൂര്‍ ഗവ. മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കമെന്നു പരാതി. സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തിയ തസ്തികയിലാണ് ആശുപത്രി അധികൃതര്‍ ദിവസവേതനത്തില്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. … Read More

മേധ സുരേന്ദ്രനാഥിന് ഡോക്ടറേറ്റ്.

തിരുവനന്തപുരം: മേധ സുരേന്ദ്രനാഥിന് ഡോക്ടറേറ്റ്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നുമാണ് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ ഡോ.ഡി.സുരേന്ദ്രനാഥിന്റെയും മേരി എബ്രഹാമിന്റയും മകളാണ്.  

അപകടത്തില്‍ ഞെട്ടി നാട്ടുകാര്‍.

കാഞ്ഞങ്ങാട്: പെരിയയിലെ അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍. ചെരളത്തെ പുതിയ പുരയില്‍ കുഞ്ഞമ്പുവിന്റെ മകന്‍ രഘുനാഥ് (52), തേറംകല്ലിലെ ചെമ്പാരപ്പടമ്പ് അമ്പുവിന്റെ മകന്‍ രാജേഷ് (37) എന്നിവരാണ് മരിച്ചത്. രാജേഷ് കേബിള്‍ ടിവി നടത്തുന്നയാളാണ്. രഘുനാഥ് കാഞ്ഞങ്ങാട് ഡിഷ് ടി വി സ്ഥാപനത്തിലാണ്. … Read More

വിജയനായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 41 വര്‍ഷങ്ങള്‍

     നായകനെന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമായ സന്ധ്യക്ക് വിരിഞ്ഞ പൂവ് റിലീസായിട്ട് ഇന്ന് (ഫെബ്രുവരി 18) 41 വര്‍ഷം പിന്നിടുന്നു. അക്കാലത്തെ ഹിറ്റ് മേക്കറായിരുന്ന പി.ജി.വിശ്വംഭരന്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് തോപ്പില്‍ … Read More

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

കാഞ്ഞങ്ങാട്: തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ദേശിയ പാത നിര്‍മ്മാണ കുഴിയിലേക്ക് ഞായറാഴ്ച പുലര്‍ച്ചെയാണ്അപകടം. തായന്നൂര്‍ സ്വദേശികളായ … Read More

കെ.രാജന്‍ ഒന്‍പതാം ബലിദാനദിനം.

മണക്കടവ്: മണക്കടവ് ചീക്കാട്ടെ കെ.രാജന്റെ ഒന്‍പതാം ബലിദാനദിനത്തില്‍ ബി ജെ പി ആലക്കോട് മണ്ഡലം കമ്മിറ്റി പുഷ്പര്‍ച്ചനയും, പൊതുസമ്മേളനവും നടത്തി. 2014 ഡിസംബര്‍ 1 ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിന സമ്മേളനവും കഴിഞ്ഞ് പയ്യന്നൂരില്‍ നിന്ന് മടങ്ങുകയായിരുന്ന കെ.രാജന്‍ സഞ്ചരിച്ചിരുന്ന വാഹനം … Read More