ഹരിതാരവം-2023 കാവലാകാം, കരുതലാകാം, പ്രകൃതിയോടൊപ്പം- കേരള പോലീസ് അസോസിയേഷന്‍ പ്രകൃതി സൗഹൃദ മുന്നൊരുക്കങ്ങള്‍ക്കായുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രകൃതി സൗഹൃദ മുന്നൊരുക്കങ്ങള്‍ക്കായുള്ള ഹരിതാരവം-2023 ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കണ്‍വെന്‍ഷന്‍ പ്രചരണ പ്രവര്‍ത്തനത്തിനാവശ്യമായ പോസ്റ്റര്‍രചന, വരയൊരുക്കം, അലങ്കരണ വസ്തു നിര്‍മ്മാണം, ഗ്രോബേഗ് നിര്‍മ്മാണം … Read More

ഖാദിയോടൊപ്പം കേരള പോലീസ് അസോസിയേഷന്‍

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് ഖാദി വസ്ത്ര പ്രചരണപരിപാടി സംഘടിപ്പിച്ചു. പോലീസ് സഭാഹാളില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഖാദി വസ്ത്ര തുണി കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന് കൈമാറി ഉദ്ഘാടനം … Read More

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.

തളിപ്പറമ്പ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, സുരേഷ്ബാബു എളയാവൂര്‍, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, നഗരസഭാ വൈസ് … Read More

ഇരട്ടനീതിക്കെതിരെ ബാബു അരയമ്പേത്തിൻ്റെ ഒറ്റയാൾ സമരം ആവേശമായി.

പിലാത്തറ: തുല്യനീതിക്കായി ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ പോരാട്ടത്തിന് തുടക്കമായി. ഓലയമ്പാടിയിലെ ബാബു അരയമ്പത്താണ് ഏരമം-കുറ്റൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മുന്‍ അംഗം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെ പരാതി നല്‍കിയിട്ടും നടപടികളെടുക്കാത്ത പഞ്ചായത്ത് വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ക്ക് കടലാസ് കത്തിച്ചാല്‍ പോലും … Read More

അച്ഛനും ബാപ്പക്കും 51 വയസായി-

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു, മനസു പങ്കുവെച്ചു- വയലാറിന്റെ ഈയൊരു പാട്ടിലൂടെ മലയാളി ഇന്നും എന്നും ഓര്‍മ്മിക്കുന്ന സിനിമയാണ് അച്ഛനും ബാപ്പയും. കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് … Read More

മെത്താഫിറ്റാമിന്‍ മയക്കുമരുന്നുമായി ഷാനിദ് അറസ്റ്റില്‍.

കണ്ണൂര്‍: മാരകലഹരിമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നടാലിലെ ഹമീദിന്റെ മകന്‍ കെ.ഷാനിദിനെയാണ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും ചേര്‍ന്ന് ചാലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എന്‍.ഡി.പി.എസ് വകുപ്പു … Read More

ഇവിടെ ആദരാഞ്ജലി ഒന്നുമതി- മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ബാനര്‍ നശിപ്പിച്ചു.

തളിപ്പറമ്പ്: ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതായി പരാതി. മാന്തംകുണ്ടില്‍ ഉയര്‍ത്തിയ ബാനറാണ് നശിപ്പിച്ചത്. ഇന്ന് വൈകുന്നേരമാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. ചെഗുവേര കലാസമിതി സ്ഥാപിച്ച ബാനര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് … Read More

അമേരിക്കയെ അറിയാന്‍- പി.പി.മോഹനന്റെ പുസ്തകപ്രകാശനം നാളെ.

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനും യാത്രാവിവരണ ഗ്രന്ഥകാരനുമായ പി.പി.മോഹനന്‍(പാപ്പിനിശേരി) രചിച്ച വൈജ്ഞാനിക ഗ്രന്ഥമായ അമേരിക്കയെ അറിയാന്‍ നാളെ(ജൂലായ്-21 ന്) പ്രകാശനം ചെയ്യും. കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സില്‍ വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ ചെറുകഥകളുടെ കുലപതി ടി.പത്മനാഭന്‍ കഥാകൃത്തും മുന്‍ സാഹിത്യ അക്കാദമി … Read More

പൊതുമരാമത്ത് വകുപ്പിന്റെ അഭ്യാസക്കുഴി-ഇടപെട്ട നഗരസഭാ കൗണ്‍സിലറെ അപമാനിച്ചതായി ആരോപണം.

തളിപ്പറമ്പ്: ഓവുചാലിന് മുകളിലിട്ട ഗ്രില്‍സ് പൊട്ടിത്തകര്‍ന്ന നിലയില്‍. നവീകരിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. തളിപ്പറമ്പ് മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ്-ഗോദ റോഡിലെ ഗ്രില്‍സ് 3 വര്‍ഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി വഴിയാത്രക്കാര്‍ക്ക് ഇതുമൂലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരന്തരമായി കാല്‍നടക്കാരും വാഹനങ്ങളും കടന്നുപോകുന്ന … Read More

ചന്ദനമുട്ടികള്‍ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: ചന്ദനമോഷണ സംഭവത്തിലെ മുഖ്യപ്രതിയെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇന്നലെ 55 കിലോ ചന്ദന മുട്ടികളുമായി യുവാവിനെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ചപ്പാരപ്പടവ് ഞണ്ടമ്പലം സ്വദേശി കണ്ടോത്ത് പുതിയപുരയില്‍ കുഞ്ഞിമൊയ്തീനെ (42)യാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും … Read More