കിണറിലിറങ്ങി കുടുങ്ങിയ കൃഷ്ണനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പ്രാപ്പൊയില്‍: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി തിരിച്ചുകയറാനാവാതെ കുടുങ്ങിയ തൊഴിലാളിയെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുളത്തുവയലിലെ ബാലന്‍ പാലക്കീല്‍ എന്നയാളുടെ ഏകദേശം 40 അടി താഴ്ചയുള്ള കിണര്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കെ.പി.കൃഷ്ണന്‍(60)എന്നയാള്‍ക്കാണ് തിരിച്ച് കയറാന്‍ പറ്റാതിരുന്നത്. പെരിങ്ങോം അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ … Read More

ജ്ഞാനഭാരതി ഗ്രന്ഥാലയം മല്ലിശ്ശേരി കരുണാകരന്‍ അനുസ്മണം, പൂര്‍വിക നേതൃത്വ സംഗമം

മാതമംഗലം: മാതമംഗലത്തിന്റെ അക്ഷര വെളിച്ചമായ ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വിക നേതൃത്വ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ മുന്‍കാല ഭാരവാഹികളെ ആദരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗന്ഥശാല … Read More

ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഗുണം 30 ശതമാനം ചാര്‍ജ് കുറച്ച് കെ.എസ്.ആര്‍.ടി.സി.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 30 ശതമാനം ഇളവ് അനുവദിച്ചു. ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യബസുകള്‍ ഓടിയിരുന്ന റൂട്ടുകള്‍ അടുത്തകാലത്ത് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിട്ടുണ്ട്. ഈ റൂട്ടുകളില്‍ ഓടുന്ന ബസുകളിലാണ് നിലവിലുള്ള ചാര്‍ജില്‍ 30ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഉദാഹരണമായി തളിപ്പറമ്പില്‍ നിന്നും പിലാത്തറയിലേക്ക് … Read More

അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി

തളിപ്പറമ്പ്: അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി. തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ്‌വിതരണവും പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 3.30ന് തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നടന്ന … Read More

ആലക്കാട് വന്‍ അഗ്നിബാധ-16 ഏക്കര്‍ കത്തിനശിച്ചു.

പരിയാരം: ആലക്കാട് വന്‍ തീപിടുത്തം, 16 ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു. ആലക്കാട് കുണ്ടനാട്ടിയില്‍ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. പെരിങ്ങോം അഗ്‌നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിച്ച അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കാലിക്കടവ് സ്വദേശി … Read More

ഭാര്‍ഗ്ഗവീനിലയം നീലവെളിച്ചമായി-കലാനിലയം ഡ്രാമാസ്‌കോപ്പിന്റെ പുനര്‍ജനി.

          ഭാര്‍ഗ്ഗവീനിലയം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സംവിധാനം ചെയ്ത എ.വിന്‍സെന്റ് എത്ര മഹാപ്രതിഭയാണെന്ന് മനസിലാക്കണമെങ്കില്‍ ഏപ്രില്‍-20 ന് റിലീസ് ചെയ്ത ആഷിക്ക്അബുവിന്റെ നീലവെളിച്ചം എന്ന സിനിമ കണ്ടാല്‍മതി. ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്കാണെന്ന് എവിടെയും പരസ്യപ്പെടുത്താതെയാണ് വൈക്കം മുഹമ്മദ്ബഷീറിന്റെ നീലവെളിച്ചം എന്ന പേരില്‍ … Read More

ലഹരിമാഫിയാ സംഘം ഏറ്റുമുട്ടി-ഒരാള്‍ക്ക് കുത്തേറ്റ് ഗുരുതരം-പ്രതി അറസ്റ്റില്‍.

പരിയാരം: ലഹരി മാഫിയാ സംഘം ഏറ്റുമുട്ടി, ഒരാള്‍ക്ക് സോഡാകുപ്പികൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്, പ്രതിയെ പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വായാട്ടെ കോലോട്ടി വിജയന്‍(56)നാണ് വെട്ടേറ്റത്. പ്രതിയായ വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെ(50) ഇന്നലെ രാത്രി തന്നെ പോലീസ് … Read More

പിലാത്തറ വ്യാകുലമാതാ ദൈവാലയം-60-ാം തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 മുതല്‍ മെയ്-2 വരെ.

പിലാത്തറ: പിലാത്തറ വ്യാകുലമാതാ ഫൊറോന ദൈവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബികയുടെ അറുപതാം തിരുനാള്‍ മഹോത്സവം ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ നടക്കുമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22 ന് വൈകുന്നേരം 5.30ന് ഇടവക വികാരി … Read More

കൈക്കൂലി വാങ്ങുന്നതിനിടെ ടി.ആര്‍.ഡി.എം.മാനേജര്‍ സലീം താഴെകോറോത്ത് അറസ്റ്റില്‍

കണ്ണൂര്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടി.ആര്‍.ഡി.എം.) സൈറ്റ് മാനേജര്‍ അറസ്റ്റില്‍. പിണറായി ഓലയമ്പലം സ്വദേശി സലിം താഴെ കോറോത്താണ് അറസ്റ്റിലായത്. ബുധനാഴ്ച വൈുന്നേരം നാലിനാണ് സംഭവം. വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സലിമിനെ അറസ്റ്റ് … Read More

ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി.

തളിപ്പറമ്പ്: ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി. ഇ.ടി.സി-പൂമംഗലം റോഡില്‍ പഴയ വില്ലേജ് ഓഫീസിന് സമീപമാണ് സംഭവം. ഇവിടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓവുചാലിന് ഒന്നരയടിയോളം ആഴത്തില്‍ കുഴിയെടുത്ത് രണ്ട് വീട്ടുകാര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ സാധിക്കാത്ത … Read More