ആരും തിരിച്ചുവരാത്ത വാര്‍ഡ് നമ്പര്‍ ഒന്‍പത്-ഇനി മെഡിക്കല്‍ ഗോഡൗണ്‍-

  പരിയാരം: വാര്‍ഡ് നമ്പര്‍ ഒന്‍പത് ഇനി മെഡിക്കല്‍ ഗോഡൗണ്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനായിട്ടാണ് ഉപേക്ഷിക്കപ്പെട്ട വാര്‍ഡ് നമ്പര്‍-9 നവീകരിച്ചത്. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതുപോലെ പ്രത്യേക മെഡിക്കല്‍ ഗോഡൗണ്‍ പരിയാരത്ത് ഇല്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. … Read More

ഈ നാല്‍ക്കവല അപകടക്കവല ആകരുത്-പോലീസ് ശ്രദ്ധിക്കണം

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പുതിയ അപകട കവല രൂപംകൊണ്ടു. അനുദിനം വികസിച്ചുവരുന്ന കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ റോഡാണ് പുതിയ അപകടമേഖലയായി മാറിയിരിക്കുന്നത്. നാല് റോഡുകള്‍ കൂടിച്ചേരുന്ന ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. ഇന്നും അവിടെ അപകടം ഉണ്ടായി. നാലുഭാഗത്തു നിന്നും മത്സരിച്ചു … Read More

മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തളിപ്പറമ്പ്: മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരങ്ങാട് വടക്കെ മൂലയിലെ വി.കൃഷ്ണപ്രകാശ് (48) നെയാണ് വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. പരേതനായ കേളോത്ത് കുഞ്ഞിരാമൻ – വാരിയമ്പത്ത് രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ബിന്ദു. മക്കൾ : അമൽ (വിദ്യാർത്ഥി, കാഞ്ഞിരങ്ങാട് … Read More

ആസിഡ് കഴിച്ചു മരിച്ചു.

പരിയാരം: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ബന്തടുക്ക കൊളപ്പാമൂലയിലെ ബി.ഉദയന്‍(35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ആസിഡ് കഴിച്ച നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഉദയന്‍ ഇന്നലെ രാത്രി 9.45 നാണ് മരണപ്പെട്ടത്. പരേതനായ കേപ്പു-സീതു … Read More

അനുഗ്രഹം മാത്രം പോരാ ഔഷധസേവയും പ്രധാനം-കൊല്ലം തുളസിക്ക് നീലിയാര്‍ ഭഗവതിയുടെ ഉപദേശം.

മാതമംഗലം: അനുഗ്രഹം മാത്രംപോരാ ഔഷധവും അതുപോലെ പ്രധാനപ്പെട്ടതാണെന്ന് നടന്‍ കൊല്ലം തുളസിക്ക് നീലിയാര്‍കോട്ടത്തമ്മയുടെ ഉപദേശം. ഇന്നലെ കൈതപ്രം സന്ദര്‍ശിക്കാനെത്തിയ കൊല്ലം തുളസി യാത്രക്കിടയിലാണ് സോമയാഗം സംഘാടകസമിതി കണ്‍വീനര്‍ കാനപ്രം ശങ്കരന്‍ നമ്പൂതിരിയോടൊപ്പം കളിയാട്ടം നടക്കുന്ന പുനിയങ്കോട് നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. … Read More

പച്ചടക്ക-പഴുത്തടക്ക മാലകള്‍ തൂണുകളില്‍ നിറഞ്ഞു-മാതമംഗലം നീലിയാര്‍ ക്ഷേത്രോല്‍സവം സമാപനം നാളെ.

പരിയാരം:ചെമ്മണ്‍കുന്നിന്റെ താഴ്‌വാരമായ വണ്ണാത്തിപ്പുഴക്കരയിലെ നീലിയാര്‍ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടസമാപനം നാളെ. പ്രകൃതിക്കിണങ്ങിയ രീതിയില്‍ ക്ഷേത്രത്തിലെ പത്ത് തൂണുകളിലായി പഴത്തടക്കയും പച്ചടക്കയും കോര്‍ത്ത് നിര്‍മ്മിക്കുന്ന അടക്കാത്തൂണുകളാണ് മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. 20,000 അടക്കകളാണ് നൂലുകളില്‍ കോര്‍ത്ത് തൂണുകളെ അലങ്കരിക്കുന്നത്. കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന … Read More

കൈതപ്രത്ത് കാലുകുത്താന്‍ സാധിച്ചത്ജന്‍മപുണ്യം-കൊല്ലം തുളസി.

കൈതപ്രം: സോമയാഗം എന്ന മഹത്തായ സംരംഭത്തിന് വേദിയാകുന്ന കൈതപ്രം ഗ്രാമം സന്ദര്‍ശിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അനുഭവമായി കരുതുന്നുവെന്ന് ചലച്ചിത്രതാരം കൊല്ലം തുളസി. കൈതപ്രം സോമയാഗത്തിന്റെ അഗ്‌ന്യാധ്യായം നടന്ന കൊമ്പങ്കുളം ഇല്ലത്ത് പൂര്‍ണമാസേഷ്ഠി വന്ദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നടി … Read More

കുളപ്പുറത്ത് ഇനി 11 നാള്‍ കാല്‍പ്പന്ത് കളിയുടെ ആരവം

പിലാത്തറ: കുളപ്പുറത്ത് ഇനി 11 ദിവസം പന്തുകളിയുടെ ആരവം. കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുളപ്പുറം സെവന്‍സ് സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 8 മുതല്‍ 19 വരെ കുളപ്പുറം പയ്യരട്ടരാമന്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ … Read More

ഓര്‍ക്കണം-സനല്‍കുമാറിന് ഇനി നമ്മള്‍ മാത്രമേയുള്ളൂ-

പിലാത്തറ: സനല്‍കുമാറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാട് ഒരുമിക്കുന്നു. പിലാത്തറ വിദ്യാനഗറിലെ സജികുമാറിന്റെയും ഡയാനയുടെ മകനും കടന്നപ്പള്ളി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ സനല്‍കുമാര്‍ ഈ കഴിഞ്ഞ ജനുവരി 7 ന് കടന്നപ്പള്ളിയില്‍ വച്ച് നടന്ന വാഹനപകടത്തെ തുടര്‍ന്ന് തെറിച്ച് വീണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ … Read More

ബൈക്കുകള്‍ കൂട്ടിയിടിച്ചു-സി.എച്ച്.റമീസ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു-

പെരിങ്ങോം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി.ഹംസ പാലത്തര-സി.എച്ച് റുബീന ദമ്പതികളുടെ മകന്‍ ചപ്പന്റകത്ത് വീട്ടില്‍ സി.എച്ച്.റമീസ്(19)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊന്നമ്പാറയില്‍ വെച്ചാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന സുഹൃത്ത് വാജിദിന്(19)പരിക്കേറ്റു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി-മണിയറയിലെ … Read More