ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ബസ് ജീവനക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡില്‍ പൂംഗലത്ത് പാരഡൈസ് റസ്റ്റോറന്റിന് നേരെയാണ് 2022 ഡിസംബര്‍ 7 ന് രാത്രി 11.15 ന് അക്രമം നടന്നത്. ഇത് സംബന്ധിച്ച് ഹോട്ടലുടമ പൂമംഗലത്തെ പുതിയപുരയില്‍ പി.പി.രാജന്‍ നല്‍കിയ … Read More

തിമിരി പ്രജിത്ത്പണിക്കരുടെ അഗ്നിപകര്‍ന്നാട്ടം-വിസ്മയത്തുമ്പത്ത് ഭക്തജനങ്ങള്‍-

മാതമംഗലം: തിമിരി പ്രജിത്ത്പണിക്കര്‍ കനലാളുന്ന അഗ്‌നികുണ്ഡത്തിലേക്ക് നടത്തിയ പകര്‍ന്നാട്ടം ആയിരങ്ങളെ ഭക്തിയുടെയും അല്‍ഭുതത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി. വിഷ്ണുമൂര്‍ത്തിയായ തീച്ചാമുണ്ടി ഹിരണ്യകശിപുവിനെ ത്രിസന്ധ്യയില്‍ നെഞ്ചുകീറി കുടല്‍മാല പുറത്തിട്ടു നിഗ്രഹിച്ച സാക്ഷാല്‍ നരസിംഹമൂര്‍ത്തിയേയാണ് കെട്ടിയാടുന്നത്. ഹിരണ്യ കശ്ശിപുവിനെ നിഗ്രഹിച്ച നേരം ഈരേഴുപതിനാല് ലോകങ്ങളും ആനന്ദ … Read More

മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരൂ: മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളും പെരിങ്ങോത്ത് താമസക്കാരുമായ രവീന്ദ്രന്‍(55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇന്നലെ രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ ത്തുടര്‍ന്ന് … Read More

മര്‍ദ്ദനവും റാഗിങ്ങും സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

തളിപ്പറമ്പ്: രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.എം.എം.സി വിദ്യാര്‍ത്ഥി എം.കെ.ആദില്‍ മുഹമ്മദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഫിബ്രവരി 2 ന് രാത്രി … Read More

ബസില്‍ അതിക്രമം ബാങ്ക് ജീവനക്കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: ബസില്‍ വെച്ച് പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ മാറിടത്തില്‍ പിടിച്ചും ശരീരത്തില്‍ സ്പര്‍ശിച്ചും ലൈംഗികാതിക്രമം നടത്തിയ ബാങ്ക് ജീവനക്കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ആലക്കോട്ടെ കുണ്ടുകുളങ്ങര വീട്ടില്‍ കെ.കെ.ജോസ്(57)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു … Read More

ജീവിതത്തിലെ തിളക്കം നഷ്ടപ്പെടുത്തരുതെന്ന് കണ്ണൂര്‍ ബിഷപ് ഡോ.വടക്കുംതല-കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് പിലാത്തറയില്‍ തുടക്കമായി.

പിലാത്തറ:വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും തിളക്കവും പ്രകാശവും വെണ്മയും നഷ്ടമാകാതെ സൂക്ഷിക്കണമെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ തുടക്കമായി ബൈബിള്‍ പ്രതിഷ്ഠ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ത്താവിന്റെ … Read More

പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്തെത്തി ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും 18,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്ത പ്രതി അറസ്റ്റില്‍. കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന സി.പി.സാജിറിനെ(24)യാണ് ടൗണ്‍ … Read More

ബസില്‍ പീഡനം-മധ്യവയസ്‌ക്കന്‍ പിടിയില്‍-

തളിപ്പറമ്പ്:സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.  

ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍.

തലശ്ശേരി: ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. എരുവട്ടി സ്വദേശി നവാസാണ് തലശേരി മെയിന്റോഡില്‍ വെച്ച് നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റിലായത്. സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി സിഐ … Read More

കിരണ്‍-കിഷോര്‍ സഹോദരങ്ങള്‍ക്കെതിരെ 2 കേസുകള്‍കൂടി

തളിപ്പറമ്പ്: ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്‌സിനെതിരെ രണ്ട് കേസുകള്‍ കൂടി. പയ്യാവൂര്‍ കോയിപ്രയിലെ ആക്കല്‍ ഹൗസില്‍ ലിബിന്‍ പീറ്ററാണ്(25) കിഷോര്‍കുമാര്‍-കിരണ്‍കുമാര്‍ സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. യു.കെ.യില്‍ വിസ വാഗ്ദാനം ചെയ്ത് 2021 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ … Read More