കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റിന് പോലീസ് മര്‍ദ്ദനം-പ്രതിഷേധം ശക്തം

പത്തനംതിട്ട: കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിക്കു നെരെ നടന്ന പോലീസ് ആക്രമണത്തില്‍ ഐ ജെ യു പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിയെ പൊലീസ് മര്‍ദ്ദിച്ചതില്‍ … Read More

ദൈവത്തിന്റെ സ്‌നേഹത്തിന് കരുണയുടെ മുഖം-മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.-പിലാത്തറ കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.

പിലാത്തറ:പിതാവായ ദൈവത്തിന്റെ സ്നേഹത്തിന് കരുണയുടെ മുഖമാണെന്നും ഈ കരുണയുടെ ഭാവം നമ്മളൊരിക്കലും കൈവിടരുതെന്നും താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. അഞ്ചുദിവസങ്ങളിലായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിവസത്തില്‍ … Read More

സേവാഭാരതി തളിപ്പറമ്പിലെ എല്ലാവരും ആശ്രയിക്കുന്ന സേവനകേന്ദ്രമാകും-അഡ്വ.വി.എം.ബി നമ്പീശന്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പല്‍ ഏരിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശ്രയിക്കുന്ന സേവാകേന്ദ്രമായി സേവാഭാരതി ഓഫീസ് മാറുമെന്ന് ആര്‍.എസ്.എസ്. മുന്‍ താലൂക്ക് സംഘചാലക് അഡ്വ.വി.എം ബാലകൃഷ്ണന്‍ നമ്പീശന്‍. തളിപ്പറമ്പ് യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതി … Read More

തീകൊളുത്തിയശേഷം കിണറില്‍ചാടി മരിച്ചു.

മാണിയൂര്‍: തീകൊളുത്തിയ ശേഷം കിണറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. വില്ലേജ് മുക്കിലെ പരേതരായ ഒ.കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവി ടീച്ചറുടെയും മകള്‍ ലീനാപുരം ഹൗസില്‍ കരിമ്പുങ്കര ലില്ലി (58)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അവിവാഹിതയാണ്. കണ്ണൂരില്‍ നിന്നും ഫയര്‍ ആന്റ് … Read More

ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എ.അശോകന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം … Read More

തീപിടിത്തം-അറുപതേക്കറോളം സ്ഥലത്ത് തീപടര്‍ന്നു-പിന്നില്‍ സമൂഹവിരുദ്ധര്‍.

തളിപ്പറമ്പ്: മുടിക്കാനത്തും കാരക്കുണ്ടിലും വന്‍തീപിടുത്തം, പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സൂചന. രാവിലെ 9.30 മുതല്‍ കാരക്കുണ്ടിലെ ഏറോസിസ്‌കോളേജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത് പിന്നീട് ഉദ്ദേശം 50 ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിച്ചു. പുല്ലിനും കുറ്റിക്കാടിനും വിറകിനായി കൂടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു. … Read More

താലൂക്ക് വികസന സമിതി അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികസനസമിതി തീരുമാനത്തെ ധിക്കരിക്കുന്നത് വിവാദമാകുന്നു.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിയിലെ അംഗം വികസനസമിതിയുടെ ഏകകണ്ഠമായ തീരുമാനം അനുസരിക്കാതെ അതിന് എതിരായി പ്രവര്‍ത്തിക്കുന്നത് വിവാദമായി. തളിപ്പറമ്പ് താലൂക്ക് വികസനസമിതി അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനാണ് വികസനസമിതി ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പിലാക്കാതിരിക്കുന്നത് കൂടാതെ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. … Read More

താലൂക്ക് വികസന സമിതി തീരുമാനം നാട്ടുകാര്‍ മാത്രം അനുസരിച്ചാല്‍ മതി- ബ്ലോക്ക് ഓഫീസിന് ബാധകമല്ല. പ്രതികാരമതിലിന് പ്ലാസ്റ്ററിംഗ് തുടങ്ങി.

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയുടെ ഏകകണ്ഠമായ നിര്‍ദ്ദേശം ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ്രതികാരമതിലിന്റെ പ്ലാസ്റ്ററിങ്ങ് തുടങ്ങി. വീടിന് സമീപം അമിതമായ ഉയരത്തില്‍ സുരക്ഷ പാലിക്കാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നിര്‍മ്മിച്ച മതിലിന്റെ ഒരു വരി കല്ല് എടുത്തു മാറ്റി … Read More

ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത 71 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച 76 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2018 ല്‍ പെണ്‍കുട്ടി ഏഴാംക്ലാസില്‍ … Read More

പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി.

പരിയാരം: പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി. മാട്ടൂൽ സ്വദേശി തൻവീർ (22) നെയാണ് പരിയാരം പ്രിൻസിപ്പൽ എസ്.ഐ. പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം.