തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപടത്തില്‍ മരിച്ചു. നടക്കേരത്തെ പി.ടി.സുരേഷ് കുമാര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അന്ത്യം. സി.വി.മാധവവാര്യര്‍-ടി.സാവിത്രി വാര്യസ്യാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ. മകന്‍: ശരത്. സഹോദരങ്ങള്‍: ഗോകുല്‍ ചന്ദ്രന്‍(റിട്ട. … Read More

വൈസ്‌മെന്‍ ക്ലബ്ബ് ഓഫ് ചെമ്പേരി ടൗണ്‍ പുതിയ ആംബുലന്‍സ് പുറത്തിറക്കി.

ചെമ്പേരി: വൈസ്‌മെന്‍ ക്ലബ്ബ് ഓഫ് ചെമ്പേരി ടൗണിന്റെ പുതിയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ആതുരസേവനരംഗത്ത് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ചെമ്പേരി വൈസ്‌മെന്‍ ക്ലബ്ബ് ഈ മേഖലയില്‍ ചെയ്ത … Read More

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം-മാര്‍ച്ച്-25 ന്.-സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മാര്‍ച്ച് 25-ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് ഉദ്ഘാടനം … Read More

പുലര്‍ച്ചെ മൂന്നുമണിവരെ എം.എല്‍.എ വാട്ടര്‍ ടാങ്കിന് മുന്നില്‍ സത്യാഗ്രഹമിരുന്നു-കുടിവെള്ള പ്രശ്‌നം പരിഹരിച്ചു.

പരിയാരം: എം.എല്‍.എ വാട്ടര്‍ടാങ്കിന് സമീപം സത്യാഗ്രഹമിരുന്നു, ഒടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ പരിയാരം  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കുടിവെള്ളമെത്തി. ഇന്നലെ രാത്രി ഏഴോടെ തകരാറുകള്‍ പരിഹരിച്ച് വെള്ളമെത്തിക്കുമെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പിലായില്ല. ഇതോടെ നിരവധി രോഗികളും കൂട്ടിരിപ്പുകാരും എം.വിജിന്‍ … Read More

ലീക്കായ ടാങ്കര്‍ലോറിതേടി അഗ്നിരക്ഷാസേന വലഞ്ഞു.

തൃക്കരിപ്പൂര്‍: ഓയില്‍ ചോര്‍ച്ചയുള്ള ടാങ്കര്‍ലോറി തേടി അഗ്നിമനസേന വലഞ്ഞു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവത്തിന്റെ തുടക്കം. കാലിക്കടവില്‍ നിന്നും ദേശീയപാതവഴി പോകുന്ന ഒരു ടാങ്കര്‍ ലോറിയുടെ ഓയില്‍ ടാങ്കര്‍ ചോരുന്നതായി പിന്നാലെ  വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ അലകസ് എന്ന യാത്രക്കാരനാണ് അഗ്നിശമനനിലയത്തില്‍ … Read More

നല്ലരീതിയില്‍ നടത്തുന്ന ക്ഷേത്രോല്‍സവങ്ങള്‍ സി.പി.എം കയ്യടക്കുന്നു-കല്ലിങ്കീല്‍ പത്മനാഭന്‍.

  തളിപ്പറമ്പ്: നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളും കാവുകളും കയ്യടക്കുന്ന സി.പി.എം സമീപനം തന്നെയാണ് തൃച്ചംബരം ക്ഷേത്രത്തിലും നടക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്‍. ടി.ടി.കെ.ദേവസ്വം കയ്യടക്കിയ സി.പിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം … Read More

കോണ്‍ഗ്രസിന്റെ പേപാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പ് സി.പി.എംകാരന് നല്‍കിയതായി മണ്ഡലം കമ്മറ്റി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം പുതുതായി ആരംഭിച്ച പേപാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സി.പി.എം പ്രവര്‍ത്തകന് നല്‍കിയെന്ന പേരില്‍ മണ്ഡലം കമ്മറ്റി യോഗത്തില്‍ ഒച്ചപ്പാടും വാഗ്വാദവും. ഇന്ന് വൈകുന്നേരം നടന്ന മണ്ഡലം കമ്മറ്റിയോഗത്തിലാണ് പ്രശ്‌നം ഉയര്‍ന്നുവന്നത്. നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ സി.പി.എമ്മുകാരനായ … Read More

മാലമോഷ്ടിക്കാനെത്തിയ അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: വീടിന്റെ അസ്ബസ്റ്റോസ് ഷീറ്റ് നീക്കി അകത്തുകടന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പടികൂടി പോലീസിലേല്‍പ്പിച്ചു. അസം കൊക്രാജര്‍ ജില്ലയിലെ ഫക്കീരഗ്രാം മൈനാഗുരിയിലെ മൃണാള്‍ വിശ്വശര്‍മ്മ(26)നെയാണ് സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കുറ്റിക്കോല്‍ … Read More

ദേശീയപാത നവീകരണം-മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം

പരിയാരം: റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കലിനിടെ കുടിവെള്ളപൈപ്പ് പൊട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെള്ളക്ഷാമം രൂക്ഷമായി. ഇന്നലെ വൈകുന്നേരമാണ് ദേശീയപാതയോരത്ത് മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചന്തപ്പുരയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങ്ങ് … Read More

പല്ലിശ്ശേരി കെ.ജെ.യു ന്യൂസ് പത്രാധിപര്‍.

ഇടുക്കി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പല്ലിശ്ശേരി കെ.ജെ.യു ന്യൂസിന്റെ പത്രാധിപരാവും. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)വിന്റെ പ്രതിമാസ ന്യൂസ് ബുള്ളറ്റിനാണ് കെ.ജെ.യു ന്യൂസ്. സിനിമാമേഖലയിലെ അറിയാക്കഥകള്‍ പുറത്തുകൊണ്ടുവന്ന് സിനിമാ പത്രപ്രവര്‍ത്തനരംഗത്ത് വേറിട്ടു … Read More