വീട്ടില്‍കയറി ആക്രമം-പുളിമ്പറമ്പില്‍

  തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മാതാവിനേയും മര്‍ദ്ദിച്ചതിന് ഏഴുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചൊറുക്കള ചേപ്പിലാട്ട് വീട്ടില്‍ സി.അഫ്സത്ത്(53), മകന്‍ സി.അസീബ്(32), സജ്ന, സജ്നയുടെ ഭര്‍ത്താവ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 3 പേര്‍ക്കുമെതിരെയാണ് കേസ്. പുളിമ്പറമ്പ് പാലമുത്തപ്പന്‍ക്ഷേത്രത്തിന് സമീപത്തെ … Read More

ശാരീരിക മാനസികപീഡനം-ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവും പിതാവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവത്തെ ബിനോജ്കുമാര്‍, പിതാവ് ബാലന്‍ നമ്പ്യാര്‍(70)എന്നിവര്‍ക്കെതിരെയാണ് കേസ്. മുയ്യം വടക്കാഞ്ചരിയിലെ ഉത്രാടം വീട്ടില്‍ രാമചന്ദ്രന്റെ മകള്‍ എം.വി.അനീഷയുടെ(35)പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം കേസെടുത്തത്. 2006 ഒക്ടോബര്‍ 25 … Read More

തീ പടര്‍ന്നു-പത്തേക്കര്‍ സ്ഥലം തരിശായിമാറി

പിലാത്തറ: കടന്നപ്പള്ളി വായാട്ടു പൊയിലില്‍ പത്ത് ഏക്രയോളം സ്ഥലത്ത് തീ പടര്‍ന്ന് കാട്ട് ചെടികളും അക്കേഷ്യ മരങ്ങളും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ പടര്‍ന്ന തീ പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന അണച്ചെങ്കിലും രാത്രിയില്‍ വീണ്ടും പടര്‍ന്ന് കത്തുകയായിരുന്നു. മാതമംഗലം ചന്തപ്പുരക്കടുത്താണ് ഈ പ്രദേശം. … Read More

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് കുടിശ്ശിക ഡി എ അനുവദിച്ച് ഉത്തരവിറങ്ങി.–വി.വി.മധുവിന്റെ കുറിപ്പ് വൈറലായി

പരിയാരം: കുടിശികയായി കിടക്കുന്ന ക്ഷാമബത്തക്ക് വേണ്ടി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നടത്താത്ത പ്രക്ഷോഭസമരങ്ങളും മുട്ടാത്ത വാതിലുകളുമില്ല. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്തെങ്കിലും തീരുമാനമാവുമെന്ന പ്രതീക്ഷകല്‍ ഉണ്ടായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മെഡിക്കല്‍ കോളേജ് … Read More

കടക്കെണിയിലായ യുവതിക്ക് കൈത്താങ്ങായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ തട്ടുകട.

തളിപ്പറമ്പ്: എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ 1250 കുപ്പി ഹാന്‍ഡ്‌വാഷ് സുനിതയുടെ ജീവിതത്തിന് കൈത്താങ്ങായി. കരള്‍രോഗം ബാധിച്ച് ഭര്‍ത്താവ് മരണപ്പെട്ട കുറ്റിക്കോലെ നിര്‍ധന യുവതിക്ക് കരുതലായി തട്ടുകട സമ്മാനിച്ച് തളിപ്പറമ്പ് മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. സ്വര്‍ണ്ണ … Read More

വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നാളെ തുടങ്ങും

കടന്നപ്പള്ളി: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. വൈകുന്നേരം നാലിന് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടക്കും. രാത്രി എട്ടിന് സുധീര്‍ മാടക്കത്തും സംഘവും അവതരിപ്പിക്കുന്ന മാജിക് സിന്‍സില അരങ്ങേറും. വെള്ളിയാഴ്ച ഉച്ചക്ക് അന്നദാനം, വൈകുന്നേരം … Read More

ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫിബ്രവരി18 ശനിയാഴ്ച്ച വൈകുന്നേരം 7 ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ആഘോഷകമ്മറ്റി പ്രസിഡന്റ് ടി.ടി.മാധവന്‍ ആധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.നന്ദകുമാര്‍ … Read More

അപകടകവലയെ വെറുതെ വിടില്ല — കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: അപകടകവലയില്‍ ട്രാഫിക് പോലീസും റവന്യൂ-മോട്ടോര്‍വാഹനവകുപ്പ് അധികൃതരും സംയുക്ത പരിശോധന നടത്തി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ കവലയിലാണ് ഇന്ന് രാവിലെ പരിശോധന നടന്നത്. തളിപ്പറമ്പ് മുതല്‍ കുറുമാത്തൂര്‍ വരെയുള്ള പ്രദേശങ്ങളിലായിരുന്നു പരിശോധന. നാല് റോഡുകള്‍ കൂടിച്ചേരുന്ന വാട്ടര്‍ … Read More

റിട്ട.വില്ലേജ് ഓഫീസര്‍ നെന്‍മേനിക്കാട്ട് എന്‍.എം.ബേബി(73)നിര്യാതനായി.

തളിപ്പറമ്പ്: പുഷ്പഗിരി രണ്ടാംവാര്‍ഡിലെ റിട്ട.വില്ലേജ് ഓഫീസര്‍ നെന്‍മേനിക്കാട്ട് എന്‍.എം.ബേബി(73)നിര്യാതനായി. ആലക്കോട് സ്വദേശിയാണ്. ഭാര്യ: അമ്മിണി കളപ്പുരയ്ക്കല്‍(റിട്ട.ബാങ്ക് മാനേജര്‍). മക്കള്‍: സ്മിത, പരേതയായ സവിത. മരുമകന്‍: കണ്ണാനി ബിജു(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പൂനെ). പരേതരായ മൈക്കിള്‍-റോസമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലിസി, … Read More

കീഴാറ്റൂരിലെ ബാവുക്കാട്ട് വീട്ടില്‍ പ്രകാശന്‍(43) നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ ബാവുക്കാട്ട് വീട്ടില്‍ പ്രകാശന്‍(43) നിര്യാതനായി. പി.വി.ഗോവിന്ദന്‍ നമ്പ്യാര്‍-ബി.പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരി: രൂപശ്രീ(മുയ്യം). സംസ്‌ക്കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍.