റോഡ് ടാര്‍ ചെയ്യാന്‍ പ്രതിഷേധ വാഹനപരേഡുമായി നാട്ടുകാര്‍-

തളിപ്പറമ്പ്: റോഡ് മെക്കാഡം ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ പ്രതിഷേധ വാഹനപരേഡ്. അമ്മാനപാറ-പാച്ചേനി-വായാട്- തിരുവട്ടൂര്‍-തേറണ്ടി-ചപ്പാരപ്പടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചതും കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതുമായ മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആ വശ്യപ്പെട്ടുകൊണ്ടാണ് പ്രദേശത്തെ നാട്ടുകാര്‍ … Read More

ഞങ്ങള്‍ വീണ്ടും വരും–റ്റാ റ്റാ ബൈ ബൈ– ആനന്ദിക്കും കനിമൊഴിക്കും-സോറി-സുധക്കും സംഗീതക്കും ജാമ്യം.

തളിപ്പറമ്പ്: തെറ്റായ പേര് പോലീസിലും കോടതിയിലും നല്‍കി തളിപ്പറമ്പിലെ മാലമോഷ്ടാക്കള്‍ ജാമ്യം നേടി പുറത്തേക്ക്. തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് 3 പവന്‍ സ്വര്‍ണ്ണവള മോഷ്ടിച്ച് കൊയിലാണ്ടിയില്‍ പിടിയിലായ മോഷ്ടാക്കളാണ് പോലീസിനേയും കോടതിയേയും ഒരുപോലെ വഞ്ചിച്ചത്. നവംബര്‍ 9 ന് മോഷണം … Read More

മഴവെള്ളച്ചാലില്‍ കുടുങ്ങിയ പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പെരിങ്ങോം: മഴവെള്ളം കുത്തിയൊഴുകിയ ചാലില്‍ കുടുങ്ങിയ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിലില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പുത്തന്‍പുരയില്‍ പ്രസന്ന എന്നവരുടെ 3 വയസ്സായ പശുവാണ് മഴ വെള്ളം ഒഴുകിപ്പോകുന്ന ചാലില്‍ വീണ് കുടുങ്ങിയത്. പെരിങ്ങോം അഗ്‌നി രക്ഷാനിലയത്തിലെ … Read More

ഗര്‍ഭിണിയായ യുവതിയുടെ മരണം-ഖത്തീബിന്റെ പ്രസംഗം വൈറലായി.

തളിപ്പറമ്പ്: ഡോക്ടര്‍ക്ക് വിനോദയാത്ര പോകാന്‍ 16 ഗര്‍ഭിണികളെ മരുന്ന് നല്‍കി നേരത്തെ പ്രസവിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം പ്രസവത്തിനിടയില്‍ മരണപ്പെട്ട 28 കാരിയെ അനുസ്മരിച്ച് തളിപ്പറമ്പ് കാക്കാഞ്ചാല്‍ ജുമാ മസ്ജിദ് ഖത്തീബ് നജീബ് ബാഖവി നടത്തിയ പ്രസംഗത്തിലാണ് ഗുരുതരമായ ആരോപണം. … Read More

തളിപ്പറമ്പില്‍ 12 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി, യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പന്ത്രണ്ട്‌ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി. ഇന്ന്   ഉച്ചക്ക് ഒന്നോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എളമ്പേരംപാറയിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.മൂസാന്‍കുട്ടിയെയാണ്(21) തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Read More

ചിക്കിംഗ് ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു-

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയായ ചിക്കിംഗ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. റസ്‌റ്റോറന്റ് മാനേജര്‍, അസി.റസ്‌റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജേഴ്‌സ് എന്നീ തസ്തികകളിലാണ് നിയമനം. റസ്റ്റോറന്റ് മാനേജര്‍മാര്‍ക്ക് ബിരുദമോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. ശമ്പളം 15,000 മുതല്‍ 30,000 വരെ, ഭക്ഷണവും … Read More

അഡ്വ. കുഞ്ഞായിഷ വനിതാ കമ്മീഷന്‍ അംഗം

തിരുവനന്തപുരം: നരിക്കോട് സ്വദേശി അഡ്വ.കുഞ്ഞായിഷ വനിതാ കമ്മീഷന്‍ അംഗം. ഇന്നാണ് ഇവരെ കമ്മീഷന്‍ അംഗമായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു. ഇപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏഴോം വില്ലേജ് സെക്രട്ടറിയാണ്. കണ്ണൂര്‍ ബാറില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയാണ്. ബിസിനസുകാരനായ മെഹബൂബ് … Read More

മയക്കുമരുന്ന് നിയമം ഭേദഗതി ചെയ്ത് പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണം-ജോയി കൊന്നക്കല്‍

തളിപ്പറമ്പ്: സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് യുവജനങ്ങളെ ലക്ഷ്യംമിടുന്ന മയക്കുമരുന്ന് മാഫിയ സംഘം കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ഇന്നുള്ള നിയമം കൊണ്ട് സാധ്യമല്ലാത്തത്തിനാലാണ് മയക്കുമരുന്ന് കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സംഭവം വിരളമായി പോകുന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോയി … Read More

പുള്ളിമാന്‍ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

  പരിയാരം: പുള്ളിമാന്റെ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കടവനാട് റോഡരികില്‍ നിന്ന് 10 മീറ്ററോളം മാറി കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ കൊമ്പുകളടക്കമുളള മാന്‍ തലയോട്ടി കണ്ടെത്തിയത്. നെല്ലിക്ക പറിക്കാന്‍ പോയ യുവാവാണ് മാന്‍കൊമ്പ് കണ്ടത്. ഉടന്‍ സമീപവാസികളും വാര്‍ഡംഗമായ … Read More

തലയില്‍ അലൂമിനിയം കുടം കുടുങ്ങിയ തെരുവ്‌നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന.

പെരിങ്ങോം: തലയില്‍ കുടുങ്ങിയ അലൂമിനിയം കുടവും പേറി ഒരാഴ്ച്ചയോളമായി ഭക്ഷണം കഴിക്കാനാവാതെ വലഞ്ഞ തെരുവ് നായക്ക് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി. ആലപ്പടമ്പ് പായ്യത്താണ് സംഭവം. ഒരു തെരുവ്‌നായയാണ് കുടം തലയില്‍പേറി അവശനായി അലഞ്ഞുതിരിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)സി.ശശിധരന്റെ … Read More