തളിപ്പറമ്പില്‍ മിന്നല്‍ ഓട്ടോ സമരം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഓട്ടോറിക്ഷക്കാരുടെ മിന്നല്‍ പണിമുടക്ക്. ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ഒരു യാത്രക്കാരകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംയുക്തമായി പണിമുടക്കാരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് തോന്നുന്നത് പോലെ അമിത ചാര്‍ജ് ഈടാക്കുന്നതായി അടുത്തകാലത്ത് … Read More

ഡിസംബര്‍ ഒന്ന് മുതല്‍ കമ്പി കുത്തും.–ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വഴങ്ങി-

കണ്ണൂര്‍: കമ്പികുത്തി പരീക്ഷക്ക് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍ വഴങ്ങി. ഇന്നലെ കണ്ണൂരില്‍ ആര്‍.ടി.ഒ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നവംബര്‍ 30 വരെ നിലവില്‍ നടക്കുന്ന രീതിയില്‍ ടെസ്റ്റ് തുടരാനും അതിനുള്ളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാവാത്ത പക്ഷം ഡിസംബര്‍ 1 മുതല്‍ കമ്പികുത്തി … Read More

L S D സ്റ്റാമ്പ്-പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും.

വടകര: അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും. കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി.പ്രജൂണ്‍(25)നെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 15-ാം … Read More

യു.ഡി.എഫ് അംഗം എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നതായി പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ.

പരിയാരം: തലോറ അംഗന്‍വാടി സംബന്ധിച്ച് യു.ഡി.എഫ് നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ പത്രക്കുറിപ്പില്‍ അറിയിച്ചു. തലോറ അംഗന്‍വാടി വര്‍ഷങ്ങളായി മഹിളാസമാജത്തിന്റെ സ്ഥലത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം പഞ്ചായത്തിലേക്ക് വിട്ടുകിട്ടുന്നതിനായി ഭരണസമിതിയുടെ കൂട്ടായ … Read More

ടി.പത്മനാഭന് പുരസ്‌ക്കാരം നല്‍കുവാന്‍ സാധിച്ചതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടു- മന്ത്രി പി.രാജീവ്.

മാതമംഗലം: മലയാളത്തിന്റെ കഥയുടെ കുലപതി ടി.പത്മനാഭന് അവാര്‍ഡ് നല്‍കുവാന്‍ സാധിച്ചതിലൂടെ ഞാനാണ് ആദരിക്കപ്പെട്ടതെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. മാതമംഗലം ഫെയ്‌സ് ഏര്‍പ്പെടുത്തിയ ഏഴാമത് കേസരി നായനാര്‍ പുരസ്‌കാരം ചെറുകഥാ സാഹിത്യ രംഗത്തെ സംഭാവന പരിഗണിച്ച് ടി.പത്മനാഭന് നല്‍കിയശേഷം … Read More

സത്യം തിരിച്ചറിഞ്ഞു: പ്രഭാകര-വിക്രമ സഖ്യം സംസ്ഥാന പ്രസിഡന്റും രാജിവെച്ചു

പാലക്കാട്: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ (കെ.ജെ.യു) ചരിത്രവും വസ്തൂതകളും ബോധ്യമായതോടെ പ്രഭാകര-വിക്രമ സഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന റഹീം ഒലവക്കോട് തല്‍സ്ഥാനം ഉപേക്ഷിച്ചു. അട്ടപ്പാടിയില്‍ നടന്ന കെ.ജെ.യു സംസ്ഥാന ക്യാമ്പിലെത്തിയ റഹീം ഒലവക്കോട് തട്ടിക്കൂട്ട് സംഘടനയില്‍ ചെന്നുപ്പെട്ടതില്‍ പശ്ചാത്തപിക്കുകയും വസ്തുതകള്‍ മനസിലാക്കി മുഴുവന്‍ … Read More

മുടങ്ങിയ എസ്.സി., ഒ.ഇ.സി ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും ഉടന്‍ വിതരണം ചെയ്യണം-കെ.എം.എസ്.എസ്.

തളിപ്പറമ്പ്: മുടങ്ങിയ എസ്.സി, ഒ.ഇ.സി ഗ്രാന്റും ക്രൈസ്തവ പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗം സ്‌കോളര്‍ഷിപ്പും ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ തൃച്ചംബരം നോര്‍ത്ത് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലധികമായി ഇവ മുടങ്ങിക്കിടക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സ്വാശ്രയ കോളേജുകളില്‍ … Read More

സിനിമ ഇനി പൊളിക്കും-ആലിങ്കീലില്‍ അറ്റ്‌മോസ് ആകുന്നു. അഡ്വാന്‍സ് റിസര്‍വേഷനും വരും.

തളിപ്പറമ്പ്: ആലിങ്കീലില്‍ അറ്റ്‌മോസ് വരുന്നു, കാഴ്ച്ച ഇനി കെങ്കേമമാകും.   തളിപ്പറമ്പിലെ സിനിമാ ആസ്വാദകരുടെ ഏറെ നാളത്തെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിച്ചുകൊണ്ടാണ് 36 ചാനലുകളില്‍ ശബ്ദപ്രപഞ്ചം തീര്‍ക്കുന്ന അറ്റ്‌മോസ് സംവിധാനം ആലിങ്കീല്‍ തിയേറ്ററില്‍ ഏര്‍പ്പെടുത്തുന്നത്. 16 ചാനവുകളാണ് ആലിങ്കീല്‍ പാരഡൈസില്‍ ഉണ്ടാകുക. ഇതോടൊപ്പം … Read More

ഏയ് ഞാന്‍ ബാങ്ങൂല്ല-പഞ്ചായത്ത് പ്രസിഡന്റ്-ചരിത്രം സൃഷ്ടിച്ച സാജിദ ടീച്ചറുടെ പ്രവൃത്തിയില്‍ പഞ്ചായത്തിന് കലിപ്പ്.

പരിയാരം: തലോറ അംഗനവാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ദാനമായി നല്‍കിയ ഭൂമിയുടെ ആധാരം കൈപ്പറ്റാന്‍ വിസമ്മതിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. . സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വന്തം കെട്ടിടമില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാര്‍ഡ് പുഷ്പഗിരിയിലെ 103-ാം … Read More

ആയുര്‍വേദ കോളേജ്: പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നവംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ … Read More