സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികര്‍ മരിച്ചു, മരിച്ചവരില്‍ മലപ്പുറത്തെ മുഹമ്മദ് ഷൈജലും.

ശ്രീനഗര്‍: സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. അയ്യപ്പന്‍കാവ് നടമ്മല്‍ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി. … Read More

ആന്തൂരിലെ 28 വാര്‍ഡുകളിലും ഇലഞ്ഞിമരം നടുന്നു-

കെ.സി.മണികണ്ഠന്‍നായര്‍ തൈകള്‍ നഗരസഭാ അധികൃതര്‍ക്ക് കൈമാറി- ധര്‍മ്മശാല: സംസ്‌കൃതി കേരളയുടെ 2022ല്‍ 2022 ഇലഞ്ഞി തൈ നടല്‍ എന്ന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടാനുള്ള 28 ഇലഞ്ഞി തൈകള്‍ ചെയര്‍മാന്‍ … Read More

ആരോമലിന്റെ മൃതദേഹം മുങ്ങിയ സ്ഥലത്തുതന്നെ കണ്ടെത്തി-

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പട്ടുവം പരണൂലിലെ നിര്‍മ്മാണ തൊഴിലാളി കെ.എന്‍.രമേശന്‍-ആശാവര്‍ക്കറായ റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിന്റെ (16) മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് കണ്ടെത്തിയത്. നീന്തുന്നതിനിടയില്‍ മുങ്ങിയ അതേ സ്ഥലത്തുനിന്ന് തന്നെയാണ് തളിപ്പറമ്പ് അഗ്നിശമനസേന മൃതദേഹം കണ്ടെത്തിയത്. … Read More

പാച്ചേനി മേനച്ചൂരിലെ പി.വി.കമലാക്ഷി(67)നിര്യാതയായി.

സംസ്‌ക്കാരം  നാളെ (ശനി) രാവിലെ 11.30 ന് പാച്ചേനി ശ്മശാനത്തില്‍ തളിപ്പറമ്പ്: പാച്ചേനി മേനച്ചൂരിലെ പി.വി.കമലാക്ഷി (67) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പുലാഞ്ഞിയോട്ട് വീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍ :ഹരിദാസ് പാച്ചേനി (അബുദാബി), അനീഷ്, സജിത (മുബൈ). മരുമക്കള്‍: കൃഷ്ണപ്രഭ, രാജന്‍ നമ്പ്യാര്‍ … Read More

പി.സി പുറത്തേക്ക്-ഉപാധികളോടെ ജാമ്യം-

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.  എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ … Read More

പാഞ്ച് കിലോ കഞ്ചാവ്–ബിഹാറുകാരന്‍ എക്‌സൈസ് പിടിയില്‍-

കണ്ണൂര്‍: അഞ്ച് കിലോഗ്രാം കഞ്ചാവ് സഹിതം ബിഹാര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപത്തെ സംഗമം … Read More

നവാസ് മൊബൈല്‍ഫോണ്‍ സ്‌പെഷ്യലിസ്റ്റ്  മോഷ്ടാവെന്ന് പോലീസ്.

പരിയാരം: മോഷ്ടിച്ച ഫോണുകള്‍ ലോക്ക് നീക്കി വില്‍പ്പന നടത്തുകയാണ് നവാസിന്റെ രീതിയെന്ന് പോലീസ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി രാത്രി കാലങ്ങളില്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, … Read More

പുഴാതിക്കാരന്‍ നവാസ് കുടുങ്ങി–മെഡിക്കല്‍ കോളേജിലെ സ്ഥിരം മൊബൈല്‍ മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച  കേസിലെ  പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്(42)നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി … Read More

കാത്ത്‌ലാബ് പൊളിച്ചവര്‍ക്ക് ഇനി കയ്യാമവും കല്‍ത്തുറുങ്കും-

പരിയാരം: കാത്ത്‌ലാബ് തകര്‍ത്ത കേസിലെ പ്രതിയെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം. 21 ദിവസത്തിന് ശേഷം ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വന്നു, കാത്ത്‌ലാബ് തകര്‍ത്തത് തന്നെയെന്ന് കണ്ടെത്തല്‍. കഴിഞ്ഞ മെയ് 6 നാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബിലെ ഊര്‍ജതന്ത്ര … Read More

പട്ടുവത്തെ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായി

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ … Read More