ഇടതുസര്‍ക്കാറിന്റെ ഭരണത്തില്‍ എല്ലാവരും ദുതിതമനുഭവിക്കുന്നു: അഡ്വ.സജീവ് ജോസഫ്.

തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും ഇടതു സര്‍ക്കാറിന്റെ ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ നയിക്കുന്ന … Read More

നടന്‍ രാഘവന് നാളെ 82 തികയുന്നു-ചലച്ചിത്രരംഗത്ത് 55 വര്‍ഷവും

കരിമ്പം.കെ.പി.രാജീവന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ സിനിമാനടന്‍ രാഘവന് നാളെ 82 വയസ് തികയുന്നു, ചലച്ചിത്രരംഗത്ത് 55 വര്‍ഷവും അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ആലിങ്കീല്‍ ചാത്തുകുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന്‍ എഴുപതുകളിലും … Read More

15 വയസുകാരിക്ക് പീഡനം-കൂവേരിയിലെ ദിഗേഷിന് 57 വര്‍ഷം ജയില്‍.

തളിപ്പറമ്പ്: 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. കൂവേരി തേറണ്ടിയിലെ കരുണാകരന്റെ മകന്‍ പീടികവളപ്പില്‍ ദിഗേഷിനെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2020 മെയ് … Read More

രഞ്ജിത്തിന് പട്ടികകൊണ്ട് അടി, ചവിട്ട്-രമേശന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ പുതിയവീട്ടില്‍ രമേശന്റെ പേരിലാണ് കേസ്. അക്കിപ്പറമ്പിലെ വയല്‍വീട്ടില്‍ രഞ്ജിത്തിന്റെ(46) പരാതിയിലാണ് കേസ്. ഒക്ടോബര്‍ 30 ന് വൈകുന്നേരം നാലിന് ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിന് സമീപം വെച്ചായിരുന്നു … Read More

ക്ഷേത്രമതിലും ഭണ്ഡാരവും വാഹനമിടിച്ച് തകര്‍ന്നതിന് ഗൂഡ്സ് ട്രക്ക് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ക്ഷേത്രമതിലും ഭണ്ഡാരവും വാഹനമിടിച്ച് തകര്‍ന്നതിന് ഗൂഡ്സ് ട്രക്ക് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍.59 ഡബ്ല്യു-2055 നമ്പര്‍ വാഹനമോടിച്ച ഹമീദിന്റെ പേരിലാണ് കേസ്. ഡിസംബര്‍-8 ന് പുലര്‍ച്ചെ 5.35 നായിരുന്നു സംഭവം. നാടുകാണി ശിവക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടിയും കല്‍മതിലും ഇരുമ്പ്പൈപ്പ് കൊണ്ട് … Read More

മാത്ത്‌വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം

പരിയാരം:പാണപ്പുഴ മാത്ത് വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് ഇവിടെ സ്‌കുട്ടിയും ബുള്ളറ്റ് ബൈക്കും കുട്ടിയിടിച്ചത്.  പാണപ്പുഴ സ്വദേശി സലാവുദ്ദിന്‍, അതിയടം സ്വദേശി ഗോകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പയ്യന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ … Read More

ഞണ്ടിന് വെച്ചത് കാലില്‍ കയറി-കമ്പിമുറിക്കാന്‍ അഗ്നിശമനസേനയുടെ സഹായംതേടി മെഡിക്കല്‍ കോളേജ് അധികൃതര്‍.

പരിയാരം: ഞണ്ടിന് വെച്ചത് കാലില്‍കയറി ഹരീഷിന് ഗുരുതരം, ഓപ്പറേഷന് അഗ്നിശമനസേനയുടെ സഹായം തേടി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഞണ്ടിനെ പിടിക്കുന്നതിനായി ഇരുമ്പ്കമ്പി കുത്തിയിറക്കിയപ്പോള്‍ ലക്ഷ്യം തെറ്റി അത് ആന്തൂര്‍ തളിയില്‍ സ്വദേശി എം.സി.ഹരീഷിന്റെ(25)പാദത്തിന്റെ മധ്യത്തിലൂടെ തുളച്ച് … Read More

ബാങ്ക് അക്കൗണ്ട് സസ്‌പെന്റ് ചെയ്തു-വ്യാജസന്ദേശങ്ങളില്‍ വീഴരുതെന്ന് പോലീസ്.

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ … Read More

ഞെട്ടുന്ന ക്ലാരിറ്റി; സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്തക്കളെ കൂടുതല്‍ ആകര്‍ഷിക്കത്തക്ക വിധം കൂടുതല്‍ അപ്‌ഡേറ്റകള്‍ ചേര്‍ക്കുകയാണ് വാട്സ്ആപ്പ്. എച്ച്ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍ ക്വാളിറ്റിയോടെ ഫോട്ടോയും വീഡിയോയും പങ്കിടുന്നതിന് കമ്പനി ആപ്പിന്റെ ഐഒഎസ് പതിപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍, … Read More

മതിലിടിഞ്ഞ് സ്‌ക്കൂളിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

പിലാത്തറ: വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിലേക്ക് വീണു. എടനാട് ഈസ്റ്റ് എല്‍.പി.സ്‌കൂളിനോട് ചേര്‍ന്ന എം.കെ. പ്രകാശന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണ് സ്‌കൂള്‍ ഓഫീസ് മുറിയുടെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു. മതിലിന്റെ ചെങ്കല്ലുകളാണ് സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിലേക്ക് തകര്‍ന്ന് … Read More