ബസില്‍ പീഡനം-മധ്യവയസ്‌ക്കന്‍ പിടിയില്‍-

തളിപ്പറമ്പ്:സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.  

കിരണ്‍-കിഷോര്‍ സഹോദരങ്ങള്‍ക്കെതിരെ 2 കേസുകള്‍കൂടി

തളിപ്പറമ്പ്: ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്‌സിനെതിരെ രണ്ട് കേസുകള്‍ കൂടി. പയ്യാവൂര്‍ കോയിപ്രയിലെ ആക്കല്‍ ഹൗസില്‍ ലിബിന്‍ പീറ്ററാണ്(25) കിഷോര്‍കുമാര്‍-കിരണ്‍കുമാര്‍ സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. യു.കെ.യില്‍ വിസ വാഗ്ദാനം ചെയ്ത് 2021 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ … Read More

മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തളിപ്പറമ്പ്: മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരങ്ങാട് വടക്കെ മൂലയിലെ വി.കൃഷ്ണപ്രകാശ് (48) നെയാണ് വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. പരേതനായ കേളോത്ത് കുഞ്ഞിരാമൻ – വാരിയമ്പത്ത് രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ബിന്ദു. മക്കൾ : അമൽ (വിദ്യാർത്ഥി, കാഞ്ഞിരങ്ങാട് … Read More

ആസിഡ് കഴിച്ചു മരിച്ചു.

പരിയാരം: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ബന്തടുക്ക കൊളപ്പാമൂലയിലെ ബി.ഉദയന്‍(35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ആസിഡ് കഴിച്ച നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഉദയന്‍ ഇന്നലെ രാത്രി 9.45 നാണ് മരണപ്പെട്ടത്. പരേതനായ കേപ്പു-സീതു … Read More

ബൈക്കുകള്‍ കൂട്ടിയിടിച്ചു-സി.എച്ച്.റമീസ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു-

പെരിങ്ങോം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി.ഹംസ പാലത്തര-സി.എച്ച് റുബീന ദമ്പതികളുടെ മകന്‍ ചപ്പന്റകത്ത് വീട്ടില്‍ സി.എച്ച്.റമീസ്(19)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊന്നമ്പാറയില്‍ വെച്ചാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന സുഹൃത്ത് വാജിദിന്(19)പരിക്കേറ്റു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി-മണിയറയിലെ … Read More

130 സാമൂഹ്യവിരുദ്ധരെ ഒറ്റദിവസം പിടികൂടി-റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 130 സമൂഹവിരുദ്ധരെ കസ്റ്റഡിയിലെടുത്തതായി റൂറല്‍ പോലീസ് മേധാവി എം.ഹേമലത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍,ലോഡ്ജുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു. റൂറല്‍ ജില്ലയിലെ അതിര്‍ത്തികള്‍ അടച്ച് 625 വാഹനങ്ങളും ശനിയാഴ്ച്ച രാത്രിയില്‍ … Read More

വീടക്രമിച്ചു, കൊല്ലുമെന്നും ഭീഷണി-അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്ത് 8000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിക്കടവിലെ ശ്രീരാഗം വീട്ടില്‍ രവീന്ദ്രനാഥന്റെ ഭാര്യ സി.ശ്രീതയുടെ പരാതിയിലാണ് കേസ്. പാറയില്‍ … Read More

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു- പ്രണയനൈരാശ്യമെന്ന് സൂചന

തളിപ്പറമ്പ്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ്(19) മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലിനോക്കിവരികയാണ്. … Read More

ഏഴാംക്ലാസുകാരിയെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍.

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍. തളിപ്പറമ്പ് പ്ലാത്തോട്ടത്തെ മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി.അശോകനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം വിഷു കഴിഞ്ഞുള്ള ദിവസവും പിന്നീടും … Read More

എം.ഡി.എം.എ സഹിതം യുവാവ് പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം യുവാവ് പിടിയില്‍. തളിപ്പറമ്പ് ആസാദ്‌നഗറിലെ കീഴാറ്റൂര്‍ക്കാരന്‍ വീട്ടില്‍ മുനവീറിനെയാണ്(27)തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ ചന്ദ്രശേഖരന്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടോടെ സയ്യിദ് നഗര്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌ക്കൂളിന് സമീപംവെച്ച് വില്‍പ്പനക്കായി കൈവശംവെച്ച 0.116 മില്ലിഗ്രാം എം.ഡി.എം.എ സഹിതമാണ് മുനവീറിനെ … Read More