വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പരിയാരം: ബൈക്കും കാറും കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഏഴോം നരിക്കോട് ഏച്ചില്‍മൊട്ടയിലെ പി.പി.ശ്രീരാഗ് (28) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പരിയാരം ചിതപ്പിലെപ്പൊയില്‍ വെച്ച് ശ്രീരാഗ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീരാഗിന്റെ … Read More

വയനാട്ടിലെ കടുവ ചത്തനിലയില്‍; ജഡം കണ്ടെത്തിയത് പിലാക്കാവില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയെ … Read More

ഒരുലക്ഷം തട്ടിയ മോഷ്ടാവ് പിടിയിലായി-കുടിയാന്‍മല പോലീസിന് ബിഗ് സല്യൂട്ട്.

ചെമ്പേരി: ചെമ്പേരി പൂപ്പറമ്പില്‍ കടയില്‍ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയി കുഴിക്കാട്ടിലാണ്(55) പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടുന്നത്. … Read More

പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(29)നെയാണ് പരിയാരം ഐ.പി എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് … Read More

ചെങ്കല്‍ ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.

വളപട്ടണം: വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പന്‍(49) ആണ് മരിച്ചത്. പരേതനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍-വസന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി. ഇന്ന് രാവിലെയായിരുന്നു അപകടം. കാക്കാഞ്ചാലില്‍ ഫ്‌ളോര്‍മില്‍ നടത്തിവരികയാണ് … Read More

കാല്‍നടക്കാരുടെ ജീവന്‍ കാത്തു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ബിഗ് ഇംപാക്ട്-

തളിപ്പറമ്പ്:ഏത് സമയത്തും നടപ്പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ള ചുമര് പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയില്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണി സൃഷ്ടിക്കുന്ന ചുവരാണ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. ഇതിന്റെ അപകടാവസ്ഥയെ കുറിച്ച് കണ്ണൂര്‍ … Read More

മദ്ധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍-മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കം

വലിയ അരീക്കാമല: മാനസിക അസ്വാസ്ഥ്യമുള്ള മധ്യവയസ്‌ക്കനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കാമലയിലെ തേനപ്ലാക്കല്‍ വീട്ടില്‍ ജയിംസിന്റെ(56)മൃതദേഹമാണ് വീട്ടിന് പിറകില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ആരുമായും അടുപ്പം കാണിക്കാത്ത ഇയാള്‍ ബന്ധുക്കളെപോലും വീട്ടിലേക്ക് വിലക്കിയിരുന്നു. കഴിഞ്ഞ 13 നാണ് … Read More

പട്ടാപ്പകല്‍ കടയില്‍ നിന്ന് ഒരുലക്ഷം കവര്‍ന്നു-മോഷ്ടാവ് ഓടി.

തളിപ്പറമ്പ്: പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്നും അജ്ഞാതന്‍ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്. പൂപ്പറമ്പിലെ കൈതക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു … Read More

പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചു.

പിലാത്തറ: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  

കൊടും ക്രൂരത-തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നായക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നാല് നായ കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നു. ഇന്ന് വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പ് വെറ്റിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും നാല് കുഞ്ഞുങ്ങളും ചത്തു. ഇവിടെ ആനിമല്‍ ആന്റ്‌ബേര്‍ഡ്‌സ് … Read More