മന്നയിലെ തീപിടുത്തം തീവെപ്പാണെന്ന് സ്ഥാപനഉടമ-രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.

തളിപ്പറമ്പ്: മന്നയില്‍ ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി. മന്ന ആലക്കോട് റോഡില്‍ ഓട്ടോഹബ്ബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ.പി.ഫൈറൂസാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഫൈറൂസും … Read More

ഡോ. കലാമണ്ഡലം ലത ഇടവലത്ത് കേരള കലാമണ്ഡലം ഭരണ സമിതിയില്‍

പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ പ്രിന്‍സിപ്പാളും പ്രശസ്ത നര്‍ത്തകിയുമായ ഡോ.കലാമണ്ഡലം ലത ഇടവലത്ത് കല്‍പ്പിത സര്‍വ്വകലാശാലയായ കേരള കലാമണ്ഡലത്തിന്റെ എക്‌സിക്യുട്ടിവ് ബോര്‍ഡിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ബീഡി തൊഴിലാളിയായിരുന്ന പയ്യന്നൂരിലെ പരേതനായ എ.യു.രാഘവപൊതുവാളുടെയും ഖാദി തൊഴിലാളിയായ ഇടവലത്ത് … Read More

മെഡിക്കല്‍ കോളേജിലെ മലിന ജലശുദ്ധീകരണ പ്ലാന്റിലേക്കുള്ള മലിനജലം പൈപ്പ് പൊട്ടി ദേശീയ പാതയില്‍

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പ് പൊട്ടി മലിനജലം ആശുപത്രി പറമ്പിലൂടെ ഒഴുകി ദേശീയ പാതയില്‍ നിറഞ്ഞു. റോഡില്‍ നിറഞ്ഞ അഴുക്ക് വെള്ളം വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. ആശുപത്രികളില്‍ നിന്ന് ഒഴുകിയെത്തുന്ന ഈ മലിനജലം … Read More

മല്ലം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം വാര്‍ഷികമഹോല്‍സവം മാര്‍ച്ച്-20 മുതല്‍ 26 വരെ

കാസര്‍ഗോഡ്: ഉത്തരകേരളത്തിലെ പ്രമുഖ ദുര്‍ഗാക്ഷേത്രമായ മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷിക മഹോല്‍സവം മാര്‍ച്ച് 20 ന് ആരംഭിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ആനമജലു സത്യനാരായണ ഭട്ട് അറിയിച്ചു. 20 ന് രാത്രി എട്ടിന് ധ്വജാരോഹണം, ശ്രീക്ഷൂതബലി. 21 ന് … Read More

ഇന്‍ഫോസിസില്‍ ജോലിവാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: ഇന്‍ഫോസിസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പശ്ചിമബംഗാള്‍ ഹൗറ അന്തുല്‍ മൗരി സ്ട്രീറ്റില്‍ അര്‍ണാബ് സാഹയുടെ(28)പരാതിയിലാണ് കേസ്. സോനു, മഹേഷ ബാല്‍, സുന്ദര്‍, പ്രവേജ് എന്നിവര്‍ക്കെതിരെയാണ് കേസ്. അര്‍ണാബ് … Read More

ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് (56) നിര്യാതനായി.

ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് (56) നിര്യാതനായി. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒന്നര വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂരില്‍ സഹോദരി ശ്രീകലയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയവേയാണ് അന്ത്യം. സംസ്‌കാരം ഇന്ന് 4.30 ന് കല്ലുംമൂട് ഭാഗ്യഭവനത്തില്‍. 2022-ലാണ് അശ്വിനി … Read More

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കാന്‍ ശുപാര്‍ശ.

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്. … Read More

കോര്‍ട്ട് റോഡില്‍ ഡെലിവറിവാനുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നു.

തളിപ്പറമ്പ്: തിരക്കേറിയ താലൂക്ക് ഓഫീസ് ജംഗ്ഷനിലെ കോര്‍ട്ട് റോഡിന് സമീപം മണിക്കൂറുകളോളം ഡെലിവറി വാനുകള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്കും പരിസരത്തെ വ്യാപാരികള്‍ക്കും ദുരിതമായി. ഈ ഭാഗം നോ പാര്‍ക്കിംഗ് ഏരിയയായി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും നഗരത്തിലെ പാര്‍ക്കിംഗ് സൗകര്യക്കുറവ് കാരണം ട്രാഫിക് പോലീസ് … Read More

ടി.ടി.കെ.ദേവസ്വം: കെ.ഇ.രാമന്‍ നമ്പൂതിരിക്ക് ഹൈക്കോടതി നോട്ടീസ്-

തളിപ്പറമ്പ്: ടി.ടി.കെ  ദേവസ്വം ഭരണസമിതിയിലെ സര്‍ക്കാര്‍ നോമിനികളുടെ അമിതാവേശത്തിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍.  ഹൈക്കോടതിയുടെ ഉത്തരവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ടി.ടി.കെ ദേവസ്വം പ്രസിഡന്റായി കെ.ഇ.രാമന്‍ നമ്പൂതിരിയെ തെരെഞ്ഞെടുത്തതായും കെ.പി.നാരായണന്‍ നമ്പൂതിരിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത് ഹൈക്കോടതി അംഗീകരിച്ചു എന്ന നിലയിലും തെറ്റായ … Read More

പളുങ്ക്ബസാറിലെ കള്ളനെ ഇനിയും പിടിച്ചില്ല-ഉല്‍സവാഘോഷം തടയാന്‍ എന്താ ആവേശം.

പരിയാരം: ഉല്‍സവാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പോലീസിന്റെ സമീപനത്തിനെതിരെ ജനരോഷം പുകയുന്നു. പത്ത് മണിക്ക് ശേഷം ഉല്‍സവാഘോഷ പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരേയും, മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേയും നടപടി എടുക്കുമെന്ന പരിയാരം എസ്എച്ച്ഒ ഇ.കെ ഷിജുവിന്റെ നിലപാടിനെതിരെ നിരവധി ക്ഷേത്രകമ്മറ്റികളാണ് രംഗത്തുവന്നിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം … Read More